പുലയ ലഹള

പുലയ ലഹള (തൊണ്ണൂറാമാണ്ട് ലഹള, ഊരൂട്ടമ്പലം ലഹള)

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടി തിരുവിതാംകൂറിൽ നടന്ന ലഹളയായിരുന്നു 'പുലയലഹള'. പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്‌കൂളിൽ പ്രവേശിപ്പിക്കാനുള്ള അയ്യങ്കാളിയുടെ ശ്രമം അധികാരികൾ തടഞ്ഞതാണ് ലഹളയ്ക്ക് കാരണം. അയ്യങ്കാളി പഞ്ചമിയെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ സവർണ്ണ ജാതിക്കാർ സ്‌കൂൾ തീയിട്ടു നശിപ്പിച്ചു. ഒരു സർക്കാർ സ്ക്കൂളിൽ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ ഉയർന്ന ജാതിക്കാർ തയ്യാറാകാത്തതിനാൽ ഊരൂട്ടമ്പലം ഗ്രാമത്തിലും സ്ക്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തും ആക്രമണങ്ങൾക്ക് ഇടയാക്കി. 1915ലാണ് പുലയ ലഹള നടന്നത്. തിരുവനന്തപുരത്തെ ബാലരാമപുരത്തിന് അടുത്തുള്ള ഊരൂട്ടമ്പലം എന്ന സ്ഥലത്ത് ഈ ലഹള നടന്നതിനാൽ ഊരൂട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു. കൊല്ലവർഷം 1090ൽ നടന്നതിനാൽ ഈ ലഹള തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു. 

PSC ചോദ്യങ്ങൾ

1. അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം സ്‌കൂളിൽ പ്രവേശനം നേടിയ താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടി - പഞ്ചമി

2. പുലയ ലഹളയ്ക്ക് നേതൃത്വം നൽകിയത് - അയ്യങ്കാളി

3. അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹള നടന്ന വർഷം - 1915 (കൊല്ലവർഷം 1090)

4. തൊണ്ണൂറാമാണ്ട് ലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം - പുലയ ലഹള

5. വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി ഭാഗമായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം അറിയപ്പെടുന്നതെങ്ങനെ - തൊണ്ണൂറാമാണ്ട് ലഹള

6. കൊല്ലവർഷം 1090ൽ നടന്നതിനാൽ ഊരൂട്ടമ്പലം ലഹള അറിയപ്പെടുന്നത് - തൊണ്ണൂറാമാണ്ട് ലഹള

Post a Comment

Previous Post Next Post