പന്തിഭോജനം

പന്തിഭോജനം (Panthibhojanam)

ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ ഭേദം കൽപ്പിക്കുന്നതിനെ അയ്യാഗുരു നിരന്തരം അപലപിച്ചിരുന്നു.  വ്യത്യസ്ത മതങ്ങളിലും ജാതികളിലുംപെട്ട ശിഷ്യന്മാരെ ഒരുമിച്ചിരുത്തി പന്തിഭോജനം നടത്തുകയും ചെയ്‌തു. സവർണരിൽ നിന്ന് എതിർപ്പുകളും കടുത്ത അധിക്ഷേപങ്ങളും നേരിടേണ്ടിവന്നുവെങ്കിലും അദ്ദേഹം പിന്തിരിയുകയുണ്ടായില്ല. ഇതിനെത്തുടർന്ന് സവർണർ അദ്ദേഹത്തെ 'പാണ്ടിപ്പറയൻ' എന്ന പേര് ചാർത്തികൊടുത്തു. ഇതിനു മറുപടിയായി അദ്ദേഹം നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താൻ, ഒരേ ഒരു ജാതി താൻ, ഒരേ ഒരു കടവുൾ താൻ". 

PSC ചോദ്യങ്ങൾ 

1. വൃത്യസ്ത ജാതിയില്‍ പെട്ടവരെ ഒന്നിച്ചിരുത്തി ഭക്ഷണം നല്‍കുന്നതിനെ പറയുന്നത് - പന്തി ഭോജനം

2. സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ - വൈകുണ്ഠ സ്വാമികൾ

3. പന്തി ഭോജനം ആരംഭിച്ച നവോത്ഥാന നായകൻ - തൈക്കാട്ട് അയ്യാഗുരു

4. പാണ്ടിപ്പറയന്‍ എന്ന്‌ സവര്‍ണ്ണര്‍ കളിയാക്കി വിളിച്ചിരുന്നത് - തൈക്കാട്ട് അയ്യാഗുരു

5. മിശ്രഭോജനം നടത്തിയ നവോത്ഥാന നായകൻ - സഹോദരൻ അയ്യപ്പൻ 

6. സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ വർഷം - 1917 

7. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം - ചെറായി

8. പ്രീതി ഭോജനം നടപ്പിലാക്കിയ നവോത്ഥാന നായകൻ - വാഗ്ഭടാനന്ദൻ

9. വാഗ്ഭടാനന്ദൻ പ്രീതി ഭോജനം നടത്തിയ സ്ഥലം - കോഴിക്കോട്

Post a Comment

Previous Post Next Post