മിശ്ര ഭോജനം

ചെറായി മിശ്രഭോജനം (Misrabhojanam)

എറണാകുളം ജില്ലയിലെ ചെറായിയിൽ 1917 മെയ് 29ന് ഒരു മിശ്രഭോജന പരിപാടി നടന്നു. വ്യത്യസ്ത ജാതിക്കാർ പങ്കെടുത്ത ആ ചടങ്ങ് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഉജ്വലമായ ഒരധ്യായമാണ് എഴുതിച്ചേർത്തത്. അതിന്റെ സംഘാടകൻ അയ്യപ്പൻ എന്നൊരാളായിരുന്നു. പിൽകാലത്ത് സഹോദരൻ അയ്യപ്പൻ എന്നറിയപ്പെട്ട അദ്ദേഹമാണ് വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന മിശ്രഭോജനം പ്രസ്ഥാനം ആരംഭിച്ചത്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ആഢ്യൻമാർ 'പുലയൻ അയ്യപ്പൻ' എന്ന വിളിപ്പേരു നൽകി. ആഢ്യൻമാർ മിശ്രഭോജനത്തിൽ പങ്കെടുക്കുന്നവരെ പുലച്ചോലൻമാർ എന്നാണ് വിളിച്ചിരുന്നത്.

PSC ചോദ്യങ്ങൾ

1. മിശ്ര ഭോജനം എന്നാൽ എന്ത്? - വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ പറയുന്നത്

2. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത് - സഹോദരൻ അയ്യപ്പൻ

3. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്ര ഭോജനം സംഘടിക്കപ്പെട്ടത് എന്നായിരുന്നു - 1917 മെയ് 29 

4. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം - ചെറായി 

5. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ആഢ്യൻമാർ വിളിച്ചിരുന്നത് - പുലച്ചോലൻമാർ

6. പിൽക്കാലത്ത് പൊതുസമൂഹത്തിൽ 'കോസ്മോ പൊളിറ്റൺ ഡിന്നർ' എന്ന പേരിൽ അറിയപ്പെട്ടത് - മിശ്രഭോജനം

7. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് - ചെറായി

8. മിശ്രഭോജനത്തെ അനുകൂലിച്ചുകൊണ്ട് മിതവാദിയിൽ മുഖപ്രസംഗം എഴുതിയത് - സി.കൃഷ്ണൻ 

9. മിശ്രഭോജനത്തിനുശേഷം സഹോദരൻ അയ്യപ്പൻ ഏതു പേരിലാണ് അറിയപ്പെട്ടത് - പുലയനയ്യപ്പൻ

Post a Comment

Previous Post Next Post