മാപ്പിള കലാപങ്ങൾ

മാപ്പിള കലാപങ്ങൾ (Moplah Rebellion)

മൈസൂർ ഭരണകാലഘട്ടത്തിൽ മലബാറിലെ കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടു നികുതി പിരിക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ കർഷകർ സർക്കാർ ഖജനാവിലേക്ക് നേരിട്ട് കരം അടയ്ക്കുന്ന രീതി അവസാനിപ്പിക്കുകയും പകരം കർഷകരിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ജന്മിമാർ നിയമിക്കപ്പെടുകയും ചെയ്‌തു. പുതിയ ഭൂവുടമാവിഭാഗവും മധ്യവർത്തികളായ ജന്മിമാരും കുടിയാൻ വിരുദ്ധ സമീപനമാണ് കൈകൊണ്ടത്. മലബാറിലെ പ്രധാന തദ്ദേശീയരായ മാപ്പിളമാർ കുടിയാന്മാരായിരുന്നു. അതേ സമയം ജന്മിമാരായും നികുതി ശേഖരിക്കുന്നവരായും നിയമിക്കപ്പെട്ടത് പ്രാദേശിക ഹിന്ദു രാജാക്കന്മാരായിരുന്നു. ഇതിൽ അസംതൃപ്‌തരായ മാപ്പിളകുടിയാന്മാർ ഈ അനീതിക്കെതിരെ പ്രാദേശിക നേതാക്കന്മാരായ അത്തൻ കുരിക്കൾ, ഉണ്ണി മൂസ തുടങ്ങിയവരുടെ കീഴിൽ സംഘടിക്കുകയും ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. 1836നും 1919നുമിടയിൽ 32 ഓളം മാപ്പിള കലാപങ്ങളാണ് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർധിച്ച നികുതി ഭാരവും, അപ്രതീക്ഷിതമായ കുടിയിറക്കൽ ഭീഷണിയും കലാപങ്ങൾ ക്ഷണിച്ചുവരുത്തി. അങ്ങാടിപ്പുറം കലാപം (1849), മഞ്ചേരി കലാപം (1849), 1851ൽ വള്ളുവനാട് രാജാവിന്റെ കാര്യസ്ഥനായ കോമുമേനോന് എതിരെ നടന്ന കലാപങ്ങൾ, 1852ൽ കളത്തിൽ കേശവൻ തങ്ങൾക്കെതിരെ നടന്ന മട്ടന്നൂർ കലാപം, കുളത്തൂർ കലാപം (1879), മങ്കട കലാപം (1919) എന്നിവയായിരുന്നു പ്രധാന മാപ്പിള കലാപങ്ങൾ.

PSC ചോദ്യങ്ങൾ

1. പത്തൊൻപതാം നൂറ്റാണ്ടിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും  ചെറുകിട വ്യാപാരികളുടെയും നേതൃത്വത്തിൽ നടന്ന ജന്മിത്ത വിരുദ്ധ കലാപങ്ങളെ ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചത് - മാപ്പിള കലാപങ്ങൾ 

2. അസംതൃപ്തിയും ചൂഷണവും അതിന്റെ ഉച്ചസ്ഥായിയിലെത്തിയ കാലഘട്ടം - 1836 മുതൽ 1853 വരെ 

3. മലബാറിൽ മൂന്നിൽ രണ്ട് ഭാഗം നികുതിയും സംഭാവന ചെയ്‌തത്‌ ഏതൊക്കെ താലൂക്കുകളിലെ ധാന്യ വിളകളിൽ നിന്നായിരുന്നു - ഏറനാട്, വള്ളുവനാട്, പൊന്നാനി 

4. മലബാർ മേഖലയിൽ പടർന്നുപിടിച്ച ഈ കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷന് നേതൃത്വം നൽകിയത് - സദർ അദാലത്ത് ന്യായാധിപകനായിരുന്ന ടി.എൽ.സ്ട്രേഞ്ച്

5. മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കളക്ടർ - എച്ച്.വി.കൊനോലി (1855)

6. തുടർച്ചയായ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ - ലോഗൻ കമ്മീഷൻ

7. മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ - വില്യം ലോഗൻ

8. മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത് - വില്യം ലോഗൻ

9. മാപ്പിള ലഹളകളുടെ തുടർച്ചയായി 1921-ൽ നടന്ന കലാപം - മലബാർ കലാപം

10. മലബാർ കലാപം നടന്ന വർഷം - 1921

Post a Comment

Previous Post Next Post