വി.കെ കൃഷ്ണമേനോൻ

വി.കെ കൃഷ്ണമേനോൻ ജീവചരിത്രം (VK Krishna Menon in Malayalam)

ജനനം: 1896 മെയ് 3

മരണം: 1974 ഒക്ടോബർ 6


നയതന്ത്രജ്ഞനും രാഷ്ട്രീയനേതാവുമായ കൃഷ്ണമേനോൻ കോഴിക്കോട്ടു ജനിച്ചു. 1918-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും ലണ്ടനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ചെന്നൈയിൽ നിയമപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. ആനി ബസന്റിന്റെ നേതൃത്വത്തിൽ നടന്ന ഹോം റൂൾ പ്രസ്ഥാനത്തിലും സ്കൗട്ട് പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത മേനോൻ 1924-ൽ ഡോ. അരുണ്ഡേലിനോടൊപ്പം ഇംഗ്ലണ്ടിലേക്കു പോയി. 1925-ൽ ടീച്ചേർസ് ഡിപ്ലോമ നേടി. അവിടെ പഠിച്ച് ബിരുദങ്ങൾ കരസ്ഥമാക്കി. 1927-ൽ ലണ്ടനിൽ വച്ച് ജവാഹർലാൽ നെഹ്‌റുവിനെ പരിചയപ്പെട്ട് സുഹൃത്തുക്കളായി. സ്വാതന്ത്ര്യത്തിനുവേണ്ടി ഇവിടെ നടക്കുന്ന സമരവും മർദ്ദനകഥകളും ഇംഗ്ലണ്ടിൽ പോയി പ്രചരിപ്പിച്ചു. 'കോമൺവെൽത്ത് ഓഫ് ഇന്ത്യ ലീഗിൽ' പ്രവർത്തിച്ച അദ്ദേഹം ലണ്ടനിൽ താമസിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു.


സ്വാതന്ത്ര്യാനന്തരം 1952 വരെ മേനോൻ ലണ്ടനിലെ ആദ്യത്തെ ഹൈക്കമ്മീഷണറായി. അതിനുശേഷം ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഭാരതീയ പ്രതിനിധി സംഘത്തിൽ നേതാവായി. ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ അദ്ദേഹം പ്രസംഗിച്ചു. യു.എൻ.ൽ മേനോൻ മണിക്കൂറുകളോളം തുടർച്ചയായി നടത്തിയ പ്രസംഗങ്ങൾ പ്രശസ്തമാണ്. 1953 ൽ അദ്ദേഹം രാജ്യസഭയിൽ അംഗമായി. 1957 ൽ മേനോൻ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധവകുപ്പുമന്ത്രിയായിരുന്നു. ചൈന ഇന്ത്യയെ അക്രമിച്ചതിനെത്തുടർന്നുളവായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ മേനോന് 1962ൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. ജവാഹർലാൽ നെഹ്രുവിന്റെ അടുത്ത ഉപദേഷ്ടാവും വിശ്വസ്ത സുഹൃത്തുമായിരുന്നു കൃഷ്ണമേനോൻ. വളരെക്കാലം നെഹ്രുവിനോടൊപ്പം പ്രവർത്തിച്ചു. നെഹ്രുവിന്റെ മരണശേഷം മേനോൻ കോൺഗ്രസ്സിൽ നിന്ന് അകന്നു. പിന്നീട് മുംബൈ, ബംഗാൾ, കേരളം എന്നിവിടങ്ങളിൽ നിന്നും സ്വതന്ത്രനായി ലോകസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1974-ൽ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേന്ദ്രമന്ത്രിയായ രണ്ടാമത്തെ മലയാളി (1957-62)


2. കേന്ദ്ര പ്രതിരോധ മന്ത്രിയും പെൻഗ്വിൻ പുസ്തക കമ്പനിയുടെ എഡിറ്ററുമായിരുന്ന മലയാളി


3. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത മലയാളി


4. നോര്‍ത്ത്‌ ബോംബെയില്‍ നിന്ന്‌ 1957-ല്‍ ലോക് സഭാംഗമായ മലയാളി


5. ടൈം മാഗസിനിന്റെ കവര്‍പേജിൽ പ്രത്യക്ഷപ്പെട്ട മലയാളി


6. ഗോവയുടെ വിമോചനത്തെ പോലീസ്‌ ആക്ഷന്‍ എന്നു വിശേഷിപ്പിച്ചതാര്‌


7. ചൈനീസ്‌ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ച കേന്ദ്ര പ്രതിരോധ മന്ത്രി


8. ഗോവയെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കിയപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി


9. സൈനിക സ്‌കൂളുകള്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ പ്രതിരോധ മന്ത്രി


10. കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച്‌ ഐക്യ രാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധേയനായ മലയാളി


11. ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച നയതന്ത്രജ്ഞൻ


12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടനിലേക്കുള്ള ഹൈക്കമ്മീഷണർ 


13. ഐക്യരാഷ്ട്രസഭയില്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രസംഗിച്ച ഇന്ത്യക്കാരന്‍


14. ഏതു വിഷയത്തെ തുടര്‍ന്നാണ്‌ വി.കെ.കൃഷ്ണമേനോന്‍ 1957 ല്‍ തുടര്‍ച്ചയായി 8 മണിക്കൂര്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്‌ - കാശ്മീര്‍ പ്രശ്നം


15. വി.കെ.കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ് - കോഴിക്കോട്


16. വി.കെ.കൃഷ്ണമേനോനുശേഷം പ്രതിരോധ മന്ത്രിയായ മലയാളി - എ.കെ.ആന്റണി

0 Comments