ഇന്ത്യൻ സംസ്ഥാനങ്ങൾ

ഇന്ത്യൻ സംസ്ഥാനങ്ങൾ ക്രമത്തിൽ (തലസ്ഥാനങ്ങൾ)

1. ആന്ധ്രാപ്രദേശ് (അമരാവതി)

2. അരുണാചൽ പ്രദേശ് (ഇറ്റാനഗർ)

3. ആസ്സാം (ദിസ്‍പൂർ)

4. ബീഹാർ (പട്ന)

5. ഛത്തീസ്‌ഗഢ് (റായ്‍പൂർ)

6. ഗോവ (പനാജി)

7. ഗുജറാത്ത് (ഗാന്ധിനഗർ)

8. ഹരിയാന (ചണ്ഡീഗഢ്)

9. ഹിമാചൽ പ്രദേശ് (ഷിംല)

10. ഝാർഖണ്ഡ്‌ (റാഞ്ചി)

11. കർണ്ണാടക (ബെംഗളൂർ )

12. കേരളം (തിരുവനന്തപുരം)

13. മദ്ധ്യപ്രദേശ് (ഭോപ്പാൽ)

14. മഹാരാഷ്ട്ര (മുംബൈ)

15. മണിപ്പൂർ (ഇംഫാൽ)

16. മേഘാലയ (ഷില്ലോങ്ങ്)

17. മിസോറം (ഐസ്‍വാൾ)

18. നാഗാലാന്റ് (കൊഹിമ)

19. ഒഡീഷ (ഭുവനേശ്വർ)

20. പഞ്ചാബ് (ചണ്ഢീഗഡ്)

21. രാജസ്ഥാൻ (ജയ്‍പൂർ)

22. സിക്കിം (ഗങ്ങ്ടോക്ക്)

23. തമിഴ്‍നാട് (ചെന്നൈ)

24. തെലങ്കാന (ഹൈദരാബാദ്)

25. ത്രിപുര (അഗർത്തല)

26. ഉത്തർപ്രദേശ് (ലഖ്‌നൗ)

27. ഉത്തരാഖണ്ഡ് (ഡെറാഡൂൺ)

28. പശ്ചിമ ബംഗാൾ (കൊൽക്കത്ത)

കേന്ദ്രഭരണ പ്രദേശങ്ങൾ (തലസ്ഥാനം)

1. ആന്തമാൻ നിക്കോബർ ദ്വീപുകൾ (പോർട്ട് ബ്ലെയർ)

2. ചണ്ഡീഗഢ് (ചണ്ഡീഗഢ്)

3. ദാദ്ര ആന്റ് നഗർ ഹവേലി (സിൽവാസ്സ)

4. ദമൻ ആന്റ് ദിയു (ദമൻ)

5. ഡൽഹി (ന്യൂഡൽഹി)

6. ജമ്മു ആന്റ് കശ്മീർ (ശ്രീനഗർ, ജമ്മു)

7. ലഡാക് (ലേ)

8. ലക്ഷദ്വീപ് (കവരത്തി)

9. പുതുച്ചേരി (പോണ്ടിച്ചേരി)

സംസ്ഥാനങ്ങളിലൂടെ 

■ “ഉദയസൂര്യന്റെ കുന്നുകൾ" എന്നാണ്‌ അരുണാചല്‍പ്രദേശ്‌ സംസ്ഥാനം അറിയപ്പെടുന്നത്‌.

■ സംസ്ഥാന വിസ്ത്യതിയുടെ ഏറ്റവും കൂടുതല്‍ ശതമാനം വനപ്രദേശങ്ങളുള്ള സംസ്ഥാനം അരുണാചലാണ്‌.

■ “പ്രാക്ജ്യോതിഷപുരം" എന്നറിയപ്പെട്ടിരുന്നത്‌ അസമിന്റെ തലസ്ഥാനമായ ഗുവാഹട്ടിയാണ്‌.

■ 1975ല്‍ ഇന്ത്യയിലെ ആദ്യത്തെ റീജണല്‍ റൂറല്‍ ബാങ്ക് സ്ഥാപിതമായത്‌ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ്‌.

■ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌.

■ ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക ഒഡീഷയിലാണ്‌ (ഉപ്പുജലതടാകമാണിത്).

■ ശിശുമരണനിരക്ക്‌ ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനമാണ്‌ കേരളം.

■ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ്‌ ഗോവ.

■ സില്‍ക്ക്‌ വ്യവസായത്തിന്‌ പ്രസിദ്ധിയാര്‍ജിച്ച കാഞ്ചിപുരം തമിഴ്‌നാട്ടിലാണ്‌ സ്ഥിതിചെയുന്നത്‌.

■ "ധാതുസമ്പത്തിന്റെ കലവറ” എന്നറിയപ്പെടുന്ന സംസ്ഥാനമാണ്‌ ജാര്‍ഖണ്ഡ്‌.

■ 'ചെറുകിട വ്യവസായങ്ങളുടെ നാട്‌' എന്നറിയപ്പെടുന്ന സംസ്ഥാനം പഞ്ചാബാണ്‌.

■ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്ഥിതിചെയ്യുന്നത്‌ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലാണ്‌.

■ സാക്ഷരതാനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ ബിഹാര്‍.

■ മധ്യപ്രദേശിലാണ്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ളത്‌.

■ ഏറ്റവും വലിയ നഗരമാണ്‌ മഹാരാഷ്‌ട്രയിലെ മുംബൈ നഗരം.

■ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്‌ രാജസ്ഥാന്‍.

■ ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡുള്ള ഏക സംസ്ഥാനമാണ്‌ ഗോവ.

■ "സംരക്ഷിത സംസ്ഥാനം” എന്ന പദവിയിലിരുന്ന ഏക സംസ്ഥാനമാണ്‌ സിക്കിം.

■ ഗ്രാമപ്രദേശങ്ങൾ പൂര്‍ണമായും വൈദ്യുതീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ്‌ “ഇന്ത്യയുടെ പാല്‍ത്തൊട്ടി'യെന്നറിയപ്പെടുന്ന ഹരിയാണ.

■ ആപ്പിൾ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ ഹിമാചല്‍ പ്രദേശ്‌.

■ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയില്‍ സ്ഥിതിചെയ്യുന്നത്‌ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്‌.

■ 'ആരിത്മേഡ്‌' എന്നാണ്‌ പോണ്ടിച്ചേരിയുടെ പൗരാണിക നാമം.

■ കേന്ദ്രഭരണപ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്‌ ലക്ഷദ്വീപ്.

■ ഉത്തരാഖണ്ഡിലാണ് കോർബറ്റ് കടുവാ സങ്കേതം സ്ഥിതിചെയ്യുന്നത്.

■ 1973ൽ പ്രൊജക്ട് ടൈഗർ പദ്ധിതി ആദ്യമായി ഉദ്ഘാടനം ചെയ്തത് ഈ കടുവാ സങ്കേതത്തിലാണ്‌.

■ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും 178 കി.മീറ്റര്‍ അകലെയാണ്‌ ഖാനാ കടുവസങ്കേതം.

■ ഗുജറാത്തിലെ ജുനഗഡ് ‌വനപ്രാന്തത്തിലുള്ള "ശാശന്‍ഗീര്‍' അഥവാ ഗീര്‍ വനങ്ങളാണ്‌ എഷ്യന്‍ സിംഹങ്ങൾക്കുള്ള ഏക ശരണാലയം.

■ തമിഴ്‌നാട്ടിലാണ്‌ ആനമല ഇന്ദിരാഗാന്ധി വന്യമൃഗ സങ്കേതം സ്ഥിതിചെയ്യുന്നത്‌.

■ അസമിലെ കൊഹോറ എന്ന സ്ഥലത്താണ്‌ കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്‌.

■ ഭാരതത്തില്‍ മാത്രം കാണപ്പെടുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ വംശനാശത്തില്‍നിന്നു സംരക്ഷിക്കുവാന്‍ വേണ്ടി രൂപവത്കരിച്ചതാണ്‌ കാസിരംഗ.

■ രാജസ്ഥാനിലെ ആരവല്ലി പര്‍വതനിരകളില്‍ രൂപവത്കരിക്കപ്പെട്ട വന്യമൃഗസംരക്ഷണാലയമാണ് സരിസ്ക.

■ രാജസ്ഥാനിലെ വിശ്വപ്രസിദ്ധനഗരമായ ജയ്പൂരില്‍നിന്ന്‌ തെക്ക്‌ പടിഞ്ഞാറാണ്‌ റണ്‍ഥംഭോര്‍ കടുവാസങ്കേതം സ്ഥിതിചെയ്യുന്നത്‌.

■ ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമാണ്‌ അരുണാചല്‍ പ്രദേശ്‌.

■ ഇന്ത്യയിലെ പ്രസിദ്ധ ബുദ്ധവിഹാരമായ തവാങ് അരുണാചലിലാണ്‌.

■ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനവും അരുണാചലാണ്‌.

■ 'T' ആകൃതിയിലുള്ള സംസ്ഥാനമാണ്‌ അസം. ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണിത്‌.

■ നദീജന്യ ദ്വീപായ 'മാജുലി' സ്ഥിതിചെയ്യുന്നത്‌ അസമിലാണ്‌.

■ ബ്രഹ്മപുത്ര “അസമിന്റെ ദു:ഖം" എന്നറിയപ്പെടുന്നു.

■ ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനമാണ്‌ ആന്ധ്ര.

■ ഹൈദരാബാദ്‌ ഹൈടെക്ക്‌സിറ്റി എന്നറിയപ്പെടുന്നു.

■ ഹൈദരാബാദും സെക്കന്തരാബാദും ഇരട്ട നഗരങ്ങളാണ്‌.

■ ഏറ്റവും കൂടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ്‌ ആന്ധ്ര.

■ ആന്ധ്രപ്രദേശിലെ കൃഷ്ണജില്ലയിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ്‌ കുച്ചിപ്പുഡി എന്ന നൃത്തരൂപം ഉടലെടുത്തത്‌.

■ ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കുന്നതിനായി ഉപവാസമനുഷ്ഠിച്ച്‌ മരണമടഞ്ഞ വ്യക്തിയാണ്‌ പോറ്റി ശ്രീരാമലു.

■ ഹൈദരാബാദിലെ നൈസാമായിരുന്ന മിര്‍ ഉസ്‌മാന്‍ അലിഖാനാണ്‌ ലോകത്തിലെ ഏറ്റവും സമ്പന്നനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ.

■ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി ഹൈദരാബാദിലാണ്‌.

■ ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ബന്ധിപ്പിക്കുന്ന സംസ്ഥാനമാണ് തെലുങ്കാന.

■ ഇന്ത്യയിലെ ഇരുപത്തിയേഴാമത്തെ സംസ്ഥാനമായ ഉത്തരാഖണ്ഡ് 'ദേവഭൂമി' എന്ന് അറിയപ്പെടുന്നു.

■ സിവിൽ സര്‍വീസ്‌ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ്‌ അഡ്‌മിനിസ്ട്രേഷന്‍ മസൂറിയിലാണ്‌.

■ ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂണില്‍ സ്ഥിതിചെയ്യുന്നു.

■ താജ്മഹല്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്‌ ഉത്തര്‍പ്രദേശ്‌.

■ ആഗ്ര യമുനാനദീതീരത്തും കാശി ഗംഗാതീരത്തുമാണ്‌.

■ ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ്‌ ഉത്തര്‍പ്രദേശ്.

■ സരയുനദിയുടെ തീരത്താണ്‌ അയോധ്യ. 

■ അലഹബാദില്‍ ഗംഗയും യമുനയും സംഗമിക്കുന്നു.

■ “ഇന്ത്യയുടെ പഞ്ചാരക്കിണ്ണം” എന്ന്‌ ഉത്തര്‍പ്രദേശ്‌ അറിയപ്പെടുന്നു.

■ അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ബനാറസ്‌ ഹിന്ദു സര്‍വകലാശാല എന്നിവ ഉത്തര്‍പ്രദേശിലാണ്‌.

■ കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്‌ ഒറീസ്സയിലാണ്‌.

■ ഒഡീസി എന്ന നൃത്തരൂപം ഉടലെടുത്തത്‌ ഒഡീഷയിലാണ്‌.

■ ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചിൽക്ക ഒഡീഷയിലാണ്‌.

■ പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനമാണ്‌ കര്‍ണാടകം.

■ സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ലോതല്‍ ഗുജറാത്തിലാണ്‌.

■ ദണ്ഡികടപ്പുറം ഗുജറാത്തിലാണ്‌.

■ മൊറാര്‍ജി ദേശായിയുടെ സമാധിസ്ഥലമായ അഭയഘട്ട്‌ ഗുജറാത്തിലാണ്‌.

■ ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌.

■ വാസ്കോ ഡാ ഗാമ എന്നറിയപ്പെടുന്ന നഗരം ഗോവയിലാണ്‌.

■ പോർച്ചുഗീസ്‌ ആധിപത്യപ്രദേശമായിരുന്നു ഗോവ.

■ ഗോവയിലാണ്‌ സാലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്‌.

■ ഇന്ത്യയില്‍ 2000-ല്‍ പുതുതായി രൂപവത്കരിച്ച മൂന്ന്‌ സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ഛത്തീസ്ഗഢ്. മധ്യപ്രദേശിലെ കുറേ ഭാഗങ്ങൾ ചേര്‍ത്താണ്‌ ഈ സംസ്ഥാനം രൂപവത്കരിച്ചത്‌. 

■ “ഭൂമിയിലെ സ്വര്‍ഗം" എന്ന്‌ കശ്മീരിനെ വിശേഷിപ്പക്കാറുണ്ട്‌.

■ ക്രിക്കറ്റ്‌ ബാറ്റിന്റെ ഉത്പാദനത്തില്‍ ജമ്മു-കശ്മീരിന്‌ പ്രസിദ്ധിയുണ്ട്‌. 

■ വൂളാർ തടാകം കശ്മീരിലാണ്‌.

■ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരമാണ്‌ ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍.

■ ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപീകരിച്ച സംസ്ഥാനമാണ്‌ ജാര്‍ഖണ്ഡ്‌ (2000, നവംബര്‍-15).

■ ആദിവാസിഭൂമിയെന്ന്‌ ജാര്‍ഖണ്ഡിനെ വിശേഷിപ്പിക്കുന്നു.

■ ഇന്ത്യയുടെ 'ധാതു സംസ്ഥാന'മാണിത്‌.

■ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌ തമിഴ്‌നാട്‌.

■ ഭരതനാട്യത്തിന്റെ നാടാണിത്‌.

■ പ്രാചീന വ്യാകരണ ഗ്രന്ഥമാണ്‌ തൊൽകാപ്പിയം.

■ തിരുക്കുറല്‍, പതിറ്റുപ്പത്ത്‌ എന്നിവ സംഘംകൃതികളില്‍പ്പെടുന്നു.

■ ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള സംഘംകൃതിയാണ് മധുരൈകാഞ്ചി.

■ കാഞ്ചീപുരം 'പട്ടിന്റെ നഗരം' എന്ന്‌ അറിയപ്പെടുന്നു.

■ മൂന്ന്‌ വശവും ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ട സംസ്ഥാനമാണ്‌ ത്രിപുര.

■ ഇംഗ്ലീഷാണ്‌ നാഗാലാന്‍ഡിലെ ഓദ്യോഗിക ഭാഷ.

■ ഇന്ത്യയുടെ ധാന്യക്കലവറയാണ്‌ പഞ്ചാബ്‌.

■ അഞ്ച്‌ നദികളുടെ നാട്‌ എന്ന അര്‍ഥത്തിലാണ്‌ പഞ്ചാബ്‌ എന്ന പേരുവന്നത്‌.

■ ഡല്‍ഹിക്കുമുമ്പ്‌ ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊല്‍ക്കത്ത.

■ ഇന്ത്യയുടെ ശാസ്ത്ര നഗരമാണ്‌ കൊല്‍ക്കത്ത.

■ ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലമായ കൊല്‍ക്കത്തയിലെ ഹൗറയുടെ പുതിയ പേര്‌ രവീന്ദ്ര സേതു എന്നാണ്‌.

■ ഇന്ത്യയിലാദ്യമായി ഭൂഗര്‍ഭ റെയില്‍പ്പാത നിലവില്‍ വന്നത്‌ കൊല്‍ക്കത്തയിലാണ്‌.

■ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സ്‌ പശ്ചിമ ബംഗാളിന്റെ തെക്കു കിഴക്കേ കോണില്‍ സ്ഥിതിചെയ്യുന്നു.

■ ദാമോദർ നദി ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നു.

■ കോസി നദി ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നു.

■ ഇന്ത്യയുടെ രത്നം' എന്നറിയപ്പെടുന്ന സംസ്ഥാനമാണ്‌ മണിപ്പൂര്‍. ഇന്ത്യയിലെ പ്രധാന നൃത്തരൂപങ്ങളിലൊന്നായ മണിപ്പൂരി ഈ സംസ്ഥാനത്ത്‌ ഉടലെടുത്തതാണ്‌. ലോകത്തിലെ, ഒഴുകി നടക്കുന്ന ഒരേയൊരു ദേശീയോദ്യാനമാണ്‌ മണിപ്പൂരിലെ കെയ്ബുൾ ലാം ജാവോ.

■ ഇന്ത്യയുടെ ഹൃദയം, കടുവാസംസ്ഥാനം എന്നി പേരുകളില്‍ അറിയപ്പെടുന്നത്‌ മധ്യപ്രദേശ്‌. രണ്ടാമത്തെ വലിയ സംസ്ഥാനമാണിത്‌.

■ വ്യവസായവത്കരണത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ മഹാരാഷ്ട്ര.

■ മുംബൈ, ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നു.

■ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നതും മുംബെയാണ്‌.

■ മുംബെയിലാണ്‌ സഞ്ജയ്‌ ഗാന്ധി ദേശീയോദ്യാനം.

■ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖവും സ്റ്റോക്ക്‌ എക്സ്ചേഞ്ചും മുംബൈയിലാണ്‌.

■ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ്‌ മഹാരാഷ്ട്ര.

■ “കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട്‌' എന്നാണ്‌ മിസോറം എന്ന പേരിന്റെ അര്‍ഥം. സാക്ഷരതയില്‍ രാജ്യത്ത്‌ രണ്ടാംസ്ഥാനത്താണ്‌ സംസ്ഥാനം.

■ മേഘാലയ എന്നാല്‍ 'മേഘങ്ങളുടെ വീട്‌' എന്നാണ് അർഥം.

■ മേഘാലയയിലെ ചിറാപ്പുഞ്ചി, മാസിൻറാം എന്നിവയാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങൾ. ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര്‌ 'സോറ' എന്നാണ്‌.

■ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്‌ രാജസ്ഥാന്‍.

■ ഇന്ത്യ ആണവപരീക്ഷണം നടത്തിയ പൊഖ്റാന്‍ രാജസ്ഥാനിലാണ്‌.

■ ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് ‌ സംവിധാനം നടപ്പിലാക്കിയത്‌ 1959-ല്‍ രാജസ്ഥാനിലെ നാഗൂരിലാണ്‌.

■ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാടാണ്‌ രാജസ്ഥാന്‍.

■ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ സിക്കിമിന്റെ വടക്കുഭാഗത്താണ്‌. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണിത്‌.

■ ഭാരതം എന്ന പേര്‌ വന്നത്‌ ഹരിയാണയില്‍ നിലനിന്നിരുന്ന ഭരതവംശത്തില്‍ നിന്നാണെന്ന്‌ കരുതപ്പെടുന്നു. ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി രാജ്യത്ത്‌ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണിത്‌.

■ ദലൈലാമ വസിക്കുന്നത്‌ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലാണ്‌.

■ ദേശീയ തലസ്ഥാന പ്രദേശമാണ്‌ ഡല്‍ഹി.

ജില്ലകളിലൂടെ

■ 600 ലേറെ ജില്ലകളാണ്‌ ഇന്ത്യയിലുള്ളത്‌. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍, ഒന്നാമതുള്ള ഇന്ത്യയിലെ ജില്ല ഗുജറാത്തിലെ കച്ച്‌.

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശ്‌ - 75 ജില്ലകൾ. സോണ്‍ ഭദ്രയാണ്‌ ഉത്തര്‍പ്രദേശിലെ വലിയ ജില്ല.

■ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ്‌ ജയ്‌സാല്‍മീര്‍. ഇന്ത്യയുടെ ആണവപരീക്ഷണ കേന്ദ്രമായ പൊഖ്റാന്‍ ഈ ജില്ലയിലാണ്‌.

■ തമിഴ്‌നാട്ടില്‍ ആകെ 32 ജില്ലകൾ. ഈറോഡ്‌ ഏറ്റവും വലിയ ജില്ല. ചെന്നൈയാണ്‌ ഏറ്റവും ചെറുത്‌.

■ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലെ ഏറ്റവും ചെറിയ ജില്ല മുംബൈ സിറ്റി.

■ കര്‍ണാടകത്തില്‍ ആകെ 30 ജില്ലകൾ; ഗുല്‍ബര്‍ഗ ഏറ്റവും വലുത്‌, ബാംഗ്ലൂര്‍ ഏറ്റവും ചെറുത്‌.

■ ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല, മുംബൈ സിറ്റി; ജനസാന്ദ്രത ഏറ്റവും കുറവ് ലേ.

■ സാക്ഷരതാനിരക്ക്‌ ഏറ്റവുമുയര്‍ന്ന കേരളത്തിലെ ജില്ല പത്തനംതിട്ട, ഏറ്റവും കുറവ്‌ പാലക്കാട്‌.

■ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട്‌. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ വില്ലേജ്‌ ഏറണാകുളം ജില്ലയോട്‌ ചേര്‍ത്തപ്പോഴാണ്‌ ഏറ്റവും വലിയ ജില്ലയെന്ന പദവി ഇടുക്കിക്ക്‌ നഷ്ടമായത്‌. ഏറ്റവും ചെറിയ ജില്ല ആലപ്പുഴ.

■ കേരളത്തിലെ ആദ്യത്തെ 'ബചത് ജില്ല' എറണാകുളം.

■ എല്ലാ കുടുംബങ്ങൾക്കും ബാങ്ക്‌ അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല പാലക്കാട്‌.

■ ഏറ്റവും കൂടുതല്‍ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല കാസര്‍കോട്‌.

■ ഇന്ത്യയിലെ ആദ്യത്തെ 'ശിശു സൗഹൃദ' ജില്ല എറണാകുളം.

■ “കൊറിയ" എന്നു പേരുള്ള ജില്ല ഛത്തിസ്ഗഡിലാണുള്ളത്‌.

■ ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന കേരളത്തിലെ ജില്ല കാസര്‍കോട്‌. 'ദൈവങ്ങളുടെ നാട്‌' എന്നറിയപ്പെടുന്നതും കാസര്‍കോഡാണ്‌.

■ ജനനനിരക്ക്‌ ഏറ്റവും കൂടിയ കേരളത്തിലെ ജില്ല മലപ്പുറം.

■ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട കേരളത്തിലെ ജില്ല കാസര്‍കോഡ്‌ (1984, മെയ്‌ 24)

■ ഏറ്റവും ജനസംഖ്യകൂടിയ കേരളത്തിലെ ജില്ല മലപ്പുറം, ജനസംഖ്യ കുറവ് ‌വയനാട്ടില്‍.

■ ജനസാന്ദ്രത ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്‌. ഏറ്റവും കുറവ്‌ ഇടുക്കി.

■ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ കേരളത്തിലെ ജില്ല കണ്ണുര്‍, ഏറ്റവും കുറവ്‌ ഇടുക്കി.

■ 1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 5 ജില്ലകളാണുണ്ടായിരുന്നത് ‌- തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവ.

Post a Comment

Previous Post Next Post