മാപ്പിള ലഹള കമ്മീഷനുകൾ

മാപ്പിള ലഹള കമ്മീഷനുകൾ (Moplah Rebellion Commissions)

ടി.എൽ.സ്ട്രേഞ്ച് കമ്മീഷൻ

മലബാർ മേഖലയിൽ പടർന്നുപിടിച്ച മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് 1852ൽ ടി.എൽ.സ്ട്രേഞ്ച് കമ്മീഷനെ നിയമിച്ചു. കമ്മീഷണിന് നേതൃത്വം നൽകിയത് സദർ അദാലത്ത് ന്യായാധിപകനായിരുന്ന ടി.എൽ.സ്ട്രേഞ്ചായിരുന്നു. അന്വേഷണ കമ്മീഷൻ താഴെപ്പറയുന്ന വിഷയങ്ങളിലാണ് പ്രത്യേകം നിയമനിർമ്മാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

■ അനന്തരാവകാശികൾ ഇല്ലാതെ മരിക്കുന്ന കലാപകാരികളുടെ വസ്തുവകകൾ സർക്കാരിലേക്ക് കണ്ടുകിട്ടുക.

■ കലാപബാധിത ജില്ലയിലെ കലാപകാരികൾക്ക് മേൽ പിഴ ചുമത്തുക.

■ സംശയാലുക്കളെ നാട് കടത്തുക.

■ ആയുധങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, നിർമ്മാണസാമഗ്രികൾ എന്നിവ കൈവശം വയ്ക്കുന്നതിലും പള്ളികൾ നിർമ്മിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുക.

■ കലാപത്തെ നേരിടാൻ ഒരു പ്രത്യേക പോലീസ് സേനയെ രൂപീകരിക്കുക

■ കലാപാനന്തര നടപടികൾ പ്രദേശത്തെ കാർഷിക അസംതൃപ്‌തി വർധിക്കാനാണ് ഉപകരിച്ചത്.

ലോഗൻ കമ്മീഷൻ

തുടർച്ചയായ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച മറ്റൊരു കമ്മീഷനാണ് ലോഗൻ കമ്മീഷൻ. മലബാർ കളക്ടറായിരുന്ന വില്യം ലോഗനാണ് കമ്മീഷന് നേതൃത്വം വഹിച്ചത്. മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്‌നങ്ങളാണെന്ന് ലോഗൻ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post