ഭൂമി ഗ്രഹം

ഭൂമി ഗ്രഹം (Earth Planet in Malayalam)

സൂര്യന് ഒരു വലിയ വാതിലിന്റെ അത്ര വലുപ്പമുണ്ടെന്ന് കരുതിയാൽ ഭൂമി ഒരു ചെറുനാണയത്തിന്റെ അത്രയേ ഉണ്ടാകൂ! ഭൂമിയിൽ ഉണ്ടായിരുന്ന ജീവജാലങ്ങളിൽ 99 ശതമാനവും അന്യംനിന്നുപോയി എന്നാണ് കരുതപ്പെടുന്നത്. സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനത്തുള്ള ഗ്രഹമാണിത്. നൈട്രജൻ - ഓക്സിജൻ നിറഞ്ഞ അന്തരീക്ഷം കാണപ്പെടുന്നു. 71 ശതമാനം മഹാസമുദ്രമാണ്. കേന്ദ്രത്തിലെ ഖരഭാഗം വളരെ വേഗത്തിൽ കറങ്ങുന്നതുമൂലം ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലം രൂപംകൊള്ളുന്നു. നിക്കൽ-അയൺ എന്നീ മൂലകങ്ങൾ പ്രധാനമായുള്ളതാണ് 1390 കി.മീ വ്യാസാർധമുള്ള കേന്ദ്രഭാഗം. കേന്ദ്രഭാഗത്തെ താപം 5500 - 7500 കെൽവിനാണ്. അയൺ, ഓക്സിജൻ, സിലിക്കോൺ, മഗ്നീഷ്യം, നിക്കൽ എന്നിവയാണ് ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ.  ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം. സൂര്യനിൽ നിന്നുള്ള അകലം 1 AU (15 കോടി കിലോമീറ്റർ). ഒരു തവണ സൂര്യനെ പ്രദക്ഷിണം വെക്കാൻ 365 ദിവസം വേണം. അതാണ് ഒരു ഭൗമവർഷം. പലായന പ്രവേഗം സെക്കൻഡിൽ 11.186 കിലോമീറ്റർ. പ്ലേറ്റ് ടെക്റ്റോണിക്സ് (ഫലക ചലനങ്ങൾ) പോലുള്ള പ്രതിഭാസങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുള്ള ഏക ഗ്രഹവും ഭൂമിയാണ്. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ് 14 ഡിഗ്രി സെൽഷ്യസ്. ഭൗമാന്തരീക്ഷം ഗുരുത്വാകർഷണത്താൽ നിലകൊള്ളുന്നു. സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി. ഇതിനുമുകളിൽ തെർമോസ്ഫിയർ, അതിനുമപ്പുറം എക്സോസ്ഫിയർ. ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം. ചന്ദ്രൻ ഒരേയൊരു ഉപഗ്രഹമാണ്. ഭൂമിക്ക് വലയങ്ങളില്ല. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നായിരുന്നു ഒരുകാലത്ത് പൊതുവേ വിശ്വസിച്ചിരുന്നത്!

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇംഗ്ലീഷ് പേരിന് റോമൻ, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹം - ഭൂമി 

2. സൗരയൂഥത്തിൽ ജീവന്റെ സാനിധ്യമുള്ള ഏക ഗ്രഹം - ഭൂമി

3. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് - സൂര്യൻ 

4. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം - പ്രോക്സിമ സെന്റോറി

5. അഷ്ടഗൃഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനം - ഭൂമി

6. എത്ര ദിവസങ്ങൾ ചേർന്നതാണ് ഒരു ഭൗമ വർഷം? - 365 1/4 

7. ഭൂമിയുടെ ഭൂരിഭാഗവും എന്താണ്? - ജലം 

8. ഭൂമിയുടെ ഭ്രമണം - പടിഞ്ഞാറ് നിന്നും കിഴക്കോട്ട്

9. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് വേണ്ട സമയം - 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കന്റ്

10. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്? - നൈട്രജൻ 

11. ഭൂമിയെ ആദ്യമായി വലംവച്ച ഭൂവാസി? - ലെയ്ക്ക എന്ന നായ 

12. ഉൽക്കകളിൽനിന്നും മറ്റും ഭൂമിയെ രക്ഷിക്കുന്നതെന്ത്? - അന്തരീക്ഷം 

13. ഭൂമിയുടെ ഒരേയൊരു സ്വാഭാവിക ഉപഗ്രഹം? - ചന്ദ്രൻ 

14. എന്താണ് IERS? - ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് സർവീസ് 

15. ഭൂമിയിൽ വിവിധ കാലാവസ്ഥാമാറ്റങ്ങൾ ഉണ്ടാകാനുള്ള കാരണമെന്ത്? - അച്ചുതണ്ടിന്റെ ചരിവ് 

16. ഭൂമിയെക്കുറിച്ചുള്ള പഠനം? - ജിയോളജി 

17. ഭൂമിയുടെ ഏകദേശ പ്രായം? - 454 കോടി വർഷങ്ങൾ 

18. ഭൂമിയുടെ പരിക്രമണ കാലം - 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 

19. ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം - പരിക്രമണം

20. നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയപ്പോൾ എന്തിനെക്കുറിച്ചാണ് 'ബിഗ്, ബ്രൈറ്റ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന് പറഞ്ഞത് - ഭൂമിയെ

21. സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ്)

22. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - 1.3 സെക്കന്റ് 

23. അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ - ഭൂമി

24. ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹം - ഭൂമി

25. മാതൃഗ്രഹത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹമുള്ള ഗ്രഹം - ഭൂമി

26. നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ഭൂമി

27. ജലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ഭൂമി

28. ശൂന്യാകാശത്തുനിന്നു നോക്കുമ്പോൾ ഭൂമി ഇളം നീല നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട് - ജലത്തിന്റെ സാന്നിധ്യം

29. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം - ഭൂമി

30. ചന്ദ്രഗ്രഹണസമയത്ത്‌ സൂര്യനും ചന്ദ്രനുമിടയ്ക്ക്‌ വരുന്ന ഗോളം - ഭൂമി

31. ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത് - ചന്ദ്രൻ

32. വ്യക്തമായ അന്തരീക്ഷമുള്ള ഏക ഗ്രഹം - ഭൂമി

33. അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും സാന്ദ്രത കൂടിയത്‌ - ഭൂമി

34. ടെറ (ലാറ്റിൻ) എന്ന പേരിലും അറിയപ്പെടുന്ന ഗ്രഹം - ഭൂമി

35. ഗൈയ (ഗ്രീക്ക്) എന്ന പേരിലും അറിയപ്പെടുന്ന ഗ്രഹം - ഭൂമി

36. ഭൗമഗ്രഹങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയത്‌ - ഭൂമി

37. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ് - ശുക്രൻ 

38. പ്ലേറ്റ്‌ ടെക്റ്റോണിക്സ്‌ എന്ന പ്രതിഭാസം കാണപ്പെടുന്ന ഏക ഗ്രഹം - ഭൂമി

39. ഭൗമഗ്രഹങ്ങളില്‍ വലുപ്പം കൂടിയ ഉപഗ്രഹമുള്ള ഏകഗ്രഹം - ഭൂമി

40. ഭൗമമണിക്കൂറായി ആചരിക്കുന്നതെപ്പോൾ - മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച

41. ഭൗമമണിക്കൂർ ആചരിക്കാൻ തുടങ്ങിയതെപ്പോൾ - 2007 മുതൽ 

42. ഇന്ത്യയിൽ ഭൗമമണിക്കൂർ ആചരിക്കാൻ തുടങ്ങിയതെപ്പോൾ - 2009 മുതൽ 

43. ഏത് അന്താരാഷ്ട്ര സംഘടനയാണ് ഭൗമമണിക്കൂർ ആചരിക്കാൻ തുടക്കംകുറിച്ചത് - WWF (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ)

44. ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി ഏതാണ് - ട്രോപോസ്ഫിയര്‍ 

45. ഏകദേശം 25000 കി.മീ ഉയരത്തിൽ ഭൂമിയ്ക്ക് ചുറ്റും കവചം തീർക്കുന്ന കാന്തിക വലയം - വാൻ അലൻ ബെൽറ്റ് 

46. ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയത് - ജെയിംസ് വാൻ അലൻ (1958)

Post a Comment

Previous Post Next Post