മലബാർ സ്പെഷ്യൽ പോലീസ്

മലബാർ സ്പെഷ്യൽ പോലീസ് (Malabar Special Police)

കേരളാ പോലീസിന്റെ സായുധസേനാ വിഭാഗങ്ങളിലൊന്നാണ് മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി). ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർധസൈനിക വിഭാഗമാണിത്. 1884ൽ  ബ്രിട്ടീഷ് സൈന്യം മലബാറുകാരെ ഉൾപ്പെടുത്തി മലപ്പുറം സ്പെഷ്യൽ പോലീസ്‌ എന്ന പേരിൽ ഒരു പ്രത്യേക സേന രൂപവത്കരിച്ചു. 1921 സെപ്റ്റംബർ 30ന് മലപ്പുറം സ്പെഷ്യൽ പോലീസ്‌, മലബാർ സ്പെഷ്യൽ പോലീസ് എന്ന് പുനർനാമകരണം ചെയ്തു. മാപ്പിള ലഹള അടിച്ചമർത്താനായി മലബാറുകാരെത്തനെ ഉൾപ്പെടുത്തി പ്രത്യേക പോലീസ് വിഭാഗം രൂപവത്കരിക്കാനുള്ള ആശയം തെക്കേ മലബാറിലെ പോലീസ് മേധാവി റിച്ചാർഡ് ഹിച്ച്കോക്കിന്റെതായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സൈനിക നടപടിയിൽ സൈന്യത്തോടൊപ്പം പങ്കെടുത്ത പോലീസ് സേനയാണ് എം.എസ്.പി. 1948ലെ ഹൈദരാബാദ് ഓപ്പറേഷൻ വിജയിപ്പിക്കുന്നതിൽ പ്രധാനപങ്ക് എം.എസ്.പിക്കായിരുന്നു. 1956-ൽ മലബാർ സ്‌പെഷ്യൽ പോലീസിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചു, ഒന്ന് മദ്രാസ് സംസ്ഥാനത്തേക്കും മറ്റൊന്ന് കേരളത്തിലേക്കും. 1962ൽ ഇന്ത്യ-ചൈന യുദ്ധശേഷം നാഗാലാൻഡിലും സേനയുടെ സേവനം ഉപയോഗപ്പെടുത്തി. ഇന്ന്, മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി) കേരള സംസ്ഥാന പോലീസിന്റെ ഒരു അർദ്ധസൈനിക വിഭാഗമാണ്. മലപ്പുറമാണ് എം.എസ്.പിയുടെ ആസ്ഥാനം. 

PSC ചോദ്യങ്ങൾ

1. ബ്രിട്ടീഷ് സൈന്യം മലപ്പുറം സ്പെഷ്യൽ പോലീസ് രൂപീകരിച്ചത് - 1884

2. മലബാർ സ്പെഷ്യൽ പോലീസ് രൂപവത്കരിച്ച വർഷം - 1921 സെപ്റ്റംബർ 30

3. ഏത് കലാപം അടിച്ചമർത്താനായാണ് മലബാർ സ്പെഷ്യൽ പോലീസ് രൂപവത്കരിച്ചത് - മാപ്പിള ലഹള

4. ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർധസൈനിക വിഭാഗം - എം.എസ്.പി (ഒന്നാമത്തേത് അസം റൈഫിൾസ്)

5. മലബാർ സ്പെഷ്യൽ പോലീസിന്റെ ആദ്യ കമാൻഡന്റ് - ഹിച്ച്കോക്ക്

6. 1948ലെ ഹൈദരാബാദ് ഓപ്പറേഷൻ വിജയിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച അർദ്ധസൈനിക വിഭാഗം - എം.എസ്.പി

7. മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം - മലപ്പുറം

Post a Comment

Previous Post Next Post