മലബാർ ജില്ലാ കോൺഗ്രസ്

മലബാർ ജില്ലാ കോൺഗ്രസ് (Malabar District Congress)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവിർഭാവം മലബാറിലെ ജനങ്ങളുടെ ശ്രദ്ധ വളരെയേറെ ആകർഷിച്ചു. സംഘടിത രീതിയിലുള്ള രാഷ്ട്രീയപ്രവർത്തനം അക്കാലത്ത് ഇല്ലായിരുന്നുവെങ്കിൽത്തന്നെയും കോൺഗ്രസിന്റെ ആദ്യകാല വാർഷിക സമ്മേളനങ്ങളിൽ മലബാറിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. 1908ൽ മലബാറിൽ ഒരു ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടുവെങ്കിലും അതിനെപ്പറ്റി ജനങ്ങൾ ശ്രദ്ധിച്ചത് ഒന്നാം ലോക മഹായുദ്ധകാലത്ത് മാത്രമായിരുന്നു. മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു. 1917ൽ കോഴിക്കോട്ടു വെച്ച് സി.പി.രാമസ്വാമി അയ്യരുടെ അദ്ധ്യക്ഷ്യത്തിലാണ് രണ്ടാമത്തെ സമ്മേളനം നടന്നത്. മൂന്നാമത്തേത് 1918ൽ തലശ്ശേരിയിൽവച്ച് ആസിം ആലിഖാന്റെ അദ്ധ്യക്ഷത്തിലും. നാലാമത്തേത് കെ.പി.രാമൻമേനോന്റെ അദ്ധ്യക്ഷത്തിൽ വടകരവച്ച് 1919ലും നടന്നു. അഞ്ചാമത്തേത് 1920ൽ മഞ്ചേരിയിൽവച്ച് കസ്തൂരിരംഗ അയ്യങ്കാരുടെ അദ്ധ്യക്ഷത്തിലും നടന്നു. 1916 മുതൽ 1920 വരെ നടന്ന അഞ്ച് ജില്ലാ സമ്മേളനങ്ങളാണ് മലബാറിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കിയത്. അക്കാലത്ത് കെ.പി.കേശവമേനോൻ, മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ്, കെ.മാധവൻ നായർ, ഇ.മൊയ്‌തു മൗലവി, എം.പി.നാരായണ മേനോൻ തുടങ്ങിയവരാണ് മലബാർ ജില്ലാ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

PSC ചോദ്യങ്ങൾ

1. 1916ൽ നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷ - ആനി ബസന്റ് 

2. 1916ൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്ന സ്ഥലം - പാലക്കാട്

3. 1917ൽ നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ

4. 1917ൽ മലബാർ ജില്ലാ കോൺഗ്രസിന്റെ രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

5. 1918ൽ നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 

6. 1918ൽ മലബാർ ജില്ലാ കോൺഗ്രസിന്റെ മൂന്നാം സമ്മേളനം നടന്ന സ്ഥലം - തലശ്ശേരി

7. 1919ൽ നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ

8. 1919ൽ മലബാർ ജില്ലാ കോൺഗ്രസിന്റെ നാലാം സമ്മേളനം നടന്ന സ്ഥലം - വടകര

9. 1920ൽ നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ അഞ്ചാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ

10. മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം നടന്നത് - മഞ്ചേരി (1920)

11. 1920ൽ മലബാർ ജില്ലാ കോൺഗ്രസിന്റെ അഞ്ചാം സമ്മേളനം നടന്ന സ്ഥലം - മഞ്ചേരി

12. 1920ൽ മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 

13. അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും

14. കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം

15. ഗാന്ധിജി കോഴിക്കോട്ടെത്തി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച വർഷം - 1920 

16. ഗാന്ധിജിയോടൊപ്പം കേരളത്തിലെത്തിയ ഖിലാഫത്ത് നേതാവ് - ഷൗക്കത്തലി 

17. കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് - കട്ടിലശ്ശേരി മുഹമ്മദ് മൗലവി 

18. കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി - മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ്

19. കേരളത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ഏറ്റവുമധികം ശക്തിപ്രാപിച്ച പ്രദേശം - മലബാർ 

Post a Comment

Previous Post Next Post