കർഷക സംഘം

കർഷക സംഘം ചരിത്രം (Kerala Karshaka Sangham)

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935ൽ രൂപംകൊണ്ട സംഘടനയാണ് കർഷകസംഘം. വിഷ്‌ണു ഭാരതീയൻ പ്രസിഡന്റും കെ.എം.കേരളീയൻ സെക്രട്ടറിയുമായിരുന്നു. ജന്മിമാരുടെ അതിക്രമങ്ങൾക്കെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും കർഷകരെ അണിനിരത്തിയായിരുന്നു  സംഘടന രൂപീകരിച്ചത്.

കരിവെള്ളൂരിൽ കർഷകസംഘത്തിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത് എ.വി.കുഞ്ഞമ്പുവിന്റെ ശ്രമഫലമായി രൂപീകരിക്കപ്പെട്ട അഭിനവ് ഭാരത് യുവക് സംഘമാണ്. ജന്മികളുടെയും നാടുവഴികളുടെയും ചൂഷണത്തിന് ഇരയാകുന്ന കർഷകരെ സഹായിക്കാൻ വേണ്ടി നിരവധി കർഷക സംഘങ്ങൾ കേരളത്തിൽ രൂപംകൊണ്ടു. എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥയിലും, അമരാവതി സമരത്തിലും പങ്കെടുത്തത് കർഷക സംഘം പ്രവർത്തകരാണ്. കർഷകരുടെയിടയ്ക്കുള്ള സംഘടനാപ്രവർത്തനങ്ങൾക്കായി പി.നാരായണൻ നായർ പ്രസിഡന്റായും കെ.എ.കേരളീയൻ സെക്രട്ടറിയായും അഖില മലബാർ കർഷക സംഘം എന്നൊരു സംഘടന 1937ൽ നിലവിൽ വന്നു. കൊളച്ചേരി കർഷക സംഘം കേരളത്തിൽ രൂപീകരിക്കപ്പെട്ട മറ്റൊരു പ്രധാന കർഷകസംഘമാണ്. 

PSC ചോദ്യങ്ങൾ

1. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935ൽ രൂപംകൊണ്ട സംഘടന ഏത് - കർഷകസംഘം 

2. കർഷകസംഘം രൂപീകരിക്കപ്പെട്ട സ്ഥലം - കരിവെള്ളൂർ 

3. ഭഗത്‌സിംഗിന്റെ നൗജവാൻ ഭാരത് സഭയുടെ മാതൃകയിൽ ഒരു വിപ്ലവസംഘടന വേണമെന്ന ആശയത്തോടെ എ.വി.കുഞ്ഞമ്പുവിന്റെ ശ്രമഫലമായി 1934 ഏപ്രിൽ 13ന് രൂപീകരിക്കപ്പെട്ട സംഘടന - അഭിനവ് ഭാരത് യുവക് സംഘം 

4. കരിവെള്ളൂരിൽ കർഷകസംഘത്തിന്റെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ച സംഘടന - അഭിനവ് ഭാരത് യുവക് സംഘം 

Post a Comment

Previous Post Next Post