പട്ടിണി ജാഥ

പട്ടിണി ജാഥ (Hunger March)

1936 ജൂലായിൽ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേരടങ്ങുന്ന ഒരു സംഘം സന്നദ്ധഭടന്മാർ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. മലബാറിലെ കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ മദ്രാസ് ഗവൺമെന്റിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ നയിച്ചത്. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേർ പങ്കെടുത്ത ഈ ജാഥ കണ്ണൂരിൽ നിന്ന് കാൽനടയായി മദിരാശിയിലെത്തി. 750 മൈൽ ഉടനീളം ജാഥാംഗങ്ങൾക്ക് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്.

PSC ചോദ്യങ്ങൾ

1. മലബാറിലെ ജനജീവിതത്തിന്റെ ശോചനീയാവസ്ഥ മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി നടന്ന ജാഥ - പട്ടിണി ജാഥ

2. 1936ൽ മലബാറിൽ നിന്നും മദിരാശിയിലേയ്ക്ക് പട്ടിണിജാഥ നയിച്ച നവോത്ഥാന നായകൻ - എ.കെ.ഗോപാലൻ

3. പട്ടിണി ജാഥ ആരംഭിച്ച സ്ഥലം - കണ്ണൂർ

4. പട്ടിണി ജാഥ എവിടെ മുതൽ എവിടെവരെയായിരുന്നു - കണ്ണൂർ മുതൽ മദിരാശി വരെ

5. പട്ടിണി ജാഥ നടന്ന വർഷം - 1936 ജൂലൈ

6. പട്ടിണി ജാഥ നടന്നത് ആരുടെ നേതൃത്വത്തിൽ - എ.കെ.ഗോപാലൻ

7. പട്ടിണി ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം - 32

Post a Comment

Previous Post Next Post