ഭാഗ്യക്കുറി (ലോട്ടറി)

ഭാഗ്യക്കുറി (ലോട്ടറി)

■ ലോകത്തില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ചത്‌ ചൈനയിലാണ്‌. വന്‍മതിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കുള്ള തുക കണ്ടെത്താന്‍ ചൈനയില്‍ ഭാഗ്യക്കുറി വില്പന നടത്തിയെന്നു കരുതപ്പെടുന്നു


■ ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്‌.


■ പന്തയത്തെക്കുറിച്ച്‌ ഭരണഘടനയുടെ സ്‌റ്റേറ്റ്‌ ലിസ്റ്റ്‌ എന്ന ഭാഗത്താണ്‌ പറയുന്നത്‌.


■ കേരളത്തിന്റെ നികുതിയിതര വരുമാനത്തില്‍ പ്രധാനമായും സംഭാവന ചെയ്യുന്നത്‌ ഭാഗ്യക്കുറിയാണ്.


■ ചിട്ടിയും, ഭാഗ്യക്കുറിയും തുടങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്‌ 1967ലാണ്‌. കേരളത്തില്‍ ഭാഗ്യക്കുറി വകുപ്പ്‌ സ്ഥാപിതമായത്‌ 1967 സെപ്റ്റംബർ 1ന്‌.


■ ഭാഗ്യക്കുറിക്ക്‌ തുടക്കമിട്ട കേരളത്തിലെ ധനമന്ത്രി പി.കെ.കുഞ്ഞാണ്‌. ഭാഗ്യക്കുറി ആരംഭിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാടായിരുന്നു


■ ഭാഗ്യക്കുറി വകുപ്പിന്റെ ആദ്യത്തെ ഡയറക്ടര്‍ പി.കെ.സെയ്ത് മുഹമ്മദ്‌ ആയിരുന്നു. തുടക്കത്തില്‍ ധനകാര്യവകുപ്പിന്റെ കീഴിലായിരുന്നു കേരളഭാഗ്യക്കുറി. കേരളഭാഗ്യക്കുറി നിലവില്‍ നികുതി വകുപ്പിന്റെ നിയന്ത്രണത്തിലാണ്‌.


■ കേരള ഭാഗ്യക്കുറിയുടെ ആദ്യത്തെ ടിക്കറ്റ്‌ വില്പന തുടങ്ങിയത്‌ 1967 നവംബര്‍ 1ന്‌. കേരള ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ്‌ 1968 ജനവരി 26നായിരുന്നു. കേരളത്തിലെ ആദ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റ്‌ വില 1 രൂപയായിരുന്നു


■ കേരളത്തിലെ ആദ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അൻപതിനായിരം രൂപയായിരുന്നു. ഒന്നാമത്തെ ഭാഗ്യക്കുറിയിൽ നിന്നും കേരള സർക്കാരിന് 14 ലക്ഷം രൂപ ലാഭമുണ്ടായി.


■ സര്‍ക്കാര്‍ പ്രസ്സുകളിലാണ്‌ കേരളഭാഗ്യക്കുറികൾ അച്ചടിക്കുന്നത്‌. കേരള ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി പ്രസ്‌ തൃക്കാക്കര, ഗവണ്‍മെന്‍റ്‌ പ്രസ്‌ മണ്ണന്തല എന്നിവിടങ്ങളിലാണ്‌ ഭാഗ്യക്കുറികൾ അച്ചടിക്കുന്നത്‌.


■ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ്‌ നടക്കുന്നത്‌ ഒരു പ്രത്യേക പാനലിന്റെ മുന്നിലാണ്‌. രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരാണ്‌ നറുക്കെടുപ്പ്‌ പാനലില്‍ ഉണ്ടാവുക. ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പാനലിന്റെ ചെയര്‍മാന്‍, നറുക്കെടുപ്പ്‌ നടക്കുന്ന സ്ഥലത്തെ എം.എല്‍.എയാണ്‌.


■ ഭാഗ്യക്കുറിയിലെ 1 ലക്ഷം രൂപ വരെയുള്ള സമ്മാനത്തുക ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്നും ലഭിക്കും .1 ലക്ഷത്തിനു മേല്‍ സമ്മാനമടിച്ച ഭാഗ്യക്കുറികൾ സംസ്ഥാന ലോട്ടറി ഡയറക്ടർക്കു നല്‍കി സമ്മാനം വാങ്ങാം.


■ 10,000 രൂപ വരെയുളള സമ്മാനത്തുകയെ ഇന്‍കം ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ലോട്ടറി ഏജന്‍റാവാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്.


■ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലോട്ടറിയാണ്‌ സൂപ്പര്‍ ലോട്ടോ. 2002 മാര്‍ച്ച്‌ 29ന്‌ സിക്കിമിലാണ്‌ സൂപ്പര്‍ ലോട്ടോയുടെ ആദ്യ നറുക്കെടുപ്പ്‌ നടന്നത്‌.


■ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലോട്ടറി അവതരിപ്പിച്ചത്‌ പ്ലേ വിന്‍ ഇന്‍ഫ്രാവെസ്റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌.

0 Comments