കോഴഞ്ചേരി പ്രസംഗം

കോഴഞ്ചേരി പ്രസംഗം (Kozhencherry Speech)

നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയിൽ ക്രൈസ്തവ മഹാസഭ സംഘടിപ്പിച്ച പൗരസമത്വ യോഗത്തിൽ സൗഹാർദ പ്രതിനിധിയായി സി.കേശവൻ എത്തി. അന്ന് തിരുവിതാംകൂർ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ സി.പി രാമസ്വാമി അയ്യർക്കെതിരെ പ്രസംഗത്തിലൂടെ അദ്ദേഹം ആഞ്ഞടിച്ചു. ആ പ്രസംഗം ഇങ്ങനെ: "ഞാൻ സൂചിപ്പിക്കുന്നത് സർ സി.പി.യെയാണ്. ഈ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ ഒരു ഗുണവും ചെയ്യുകയില്ല. നമുക്ക് ആ ജന്തുവിനെ വേണ്ട. ഈ മാന്യൻ വന്നതിനുശേഷമാണ് തിരുവിതാംകൂറിന് ചീത്തപ്പേര് കിട്ടാൻ തുടങ്ങിയത്. ഈ മനുഷ്യൻ പുറത്തുപോകുന്നതുവരെ നന്മയൊന്നും ഈ രാജ്യത്തിനുണ്ടാവുകയില്ല..." കോഴഞ്ചേരി പ്രസംഗം കോളിളക്കം സൃഷ്ടിച്ചു. അത് രാജ്യദ്രോഹപരവും സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്താൻ ഇടയാക്കുന്നതാണെന്നും സർക്കാർ കണ്ടെത്തി. 1935 ജൂൺ ഏഴിന് സി.കേശവനെ അറസ്റ്റ് ചെയ്‌തു. ടി.എം.വർഗീസാണ് അദ്ദേഹത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. കൊല്ലം സെഷൻസ് കോടതി രണ്ടു വർഷം കഠിനതടവിന് ശിക്ഷിച്ചു. 1937 ഓഗസ്റ്റ് 25ന് ജയിൽ മോചിതനായതോടെ അദ്ദേഹം തിരുവിതാംകൂറിന്റെ ഹൃദയം കവർന്ന ജനനേതാവായി മാറി.

Post a Comment

Previous Post Next Post