ക്ഷേത്രപ്രവേശന വിളംബരം

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation in Malayalam)

ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ കാരണം മഹാരാജാവിൽ സർ സി.പി. രാമസ്വാമി അയ്യർ ചെലുത്തിയ പ്രേരണയാണ്. തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി. കേരളത്തിന്റെയും ആധുനിക തിരുവിതാംകൂറിന്റെയും 'മാഗ്നാകാർട്ട' എന്ന വിശേഷണവും ചാർത്തപ്പെട്ടു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് - ടി.കെ.മാധവന്‍


2. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ടി.കെ. മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ചതെന്ന് - 1919


3. 1923-ൽ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതാര്  - ടി.കെ.മാധവന്‍


4. മധ്യതിരുവിതാംകൂറിലെ വൈക്കം ക്ഷേത്രത്തിന്റെ പരിസരത്തെ പൊതുവഴികള്‍ സമസ്ത ജാതിക്കാര്‍ക്കുമായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ നടന്ന സത്യാഗ്രഹം - വൈക്കം സത്യാഗ്രഹം


5. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം - വൈക്കം സത്യാഗ്രഹം


6. ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ 1932-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷന്‍ - വി.എസ്‌. സുബ്രഹ്മണ്യ അയ്യര്‍ (1934-ല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു)


7. ചെങ്ങന്നൂരില്‍ 1935 നവംബര്‍ 3ന്‌ നടന്ന ഹരിജന്‍ സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ച വ്യക്തി - ജി. രാമചന്ദ്രൻ


8. 1936 മാര്‍ച്ച്‌ 22-ന്‌ തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന വാര്‍ഷികസമ്മേളനത്തില്‍ ഒരു ക്ഷേത്രപ്രവേശന കമ്മിറ്റി രൂപീകരിക്കാനും കേരളത്തില്‍ ക്ഷേത്ര പ്രവേശന പ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ച സംഘടന - കേരള ഹരിജന്‍ സേവക്‌ സംഘ്


9. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭം നടക്കുമ്പോള്‍ അഖിലേന്ത്യാ ഹരിജന്‍ സേവക്‌ സംഘിന്റെ പ്രസിഡന്റ്‌ - ജി. ഡി. ബിര്‍ല (സെക്രട്ടറി - എ.വി. തക്കര്‍)


10. കേരളത്തിൽ ക്ഷേത്രപ്രവേശന ദിനമായി ആചരിച്ചത് - 1936 ഏപ്രില്‍ 19


11. തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന കേരള ക്ഷേത്ര പ്രവേശന സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ചത്‌ - ശ്രീമതി രാമേശ്വരി നെഹ്റു


12. കേരള ക്ഷേത്രപവേശന സമ്മേളനത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ പ്രമേയം അവതരിപ്പിച്ചത്‌ - കെ. കേളപ്പന്‍


13. ക്ഷേത്രപ്രവേശനത്തെ അനുകുലിച്ചുകൊണ്ട്‌ ഏകദേശം 55000 സവര്‍ണര്‍ ഒപ്പിട്ട മെമ്മോറിയല്‍ ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യര്‍ക്ക്‌ സമര്‍പ്പിച്ച വര്‍ഷം - 1936 നവംബര്‍ 3


14. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ശ്രീ ചിത്തിര തിരുനാൾ വിളംബരം പുറപ്പെടുവിച്ചതെന്ന് - 1936 നവംബര്‍ 24


15. ക്ഷേത്രപ്രവേശന വിളംബര സ്മാരക കമ്മിറ്റിയുടെ പ്രസിഡന്റ്‌ - ചങ്ങനാശ്ശേരി കെ. പരമേശ്വരപിള്ള


16. തിരുവനന്തപുരത്ത്‌ മഹാരാജാ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച സംഘടന - ക്ഷേത്രപ്രവേശന വിളംബര സ്മാരക കമ്മിറ്റി (1939 ജനുവരി 26-ന്‌ ബീക്കാനീറിലെ മഹാരാജാവ്‌ തറക്കല്ലിട്ട പ്രതിമയുടെ അനാച്ഛാദനം 1940 ജൂലൈ 20 ന്‌ ധോല്‍പ്പൂരിലെ മഹാരാജാവ്‌ നിര്‍വഹിച്ചു. പ്രതിമയോടൊപ്പം ക്ഷേത്രപ്രവേശന വിളംബരം സംസ്കൃതം, ഇംഗ്ലീഷ്‌, മലയാളം, തമിഴ്‌ എന്നീ ഭാഷകളില്‍ ആലേഖനം ചെയ്ത്‌ സ്ഥാപിച്ചു).


17. മലബാര്‍ ക്ഷേത്രപവേശന ബില്‍ പ്രസിദ്ധീകരിച്ചതെന്ന്  - 1938 ആഗസ്ററ്‌ 30


18. മദ്രാസ് നിയമ നിര്‍മ്മാണസഭയില്‍ 1939 ഡിസംബര്‍ 1-ന്‌ മലബാര്‍ ക്ഷേത്രപ്രവേശന ബില്‍ അവതരിപ്പിച്ചത് - സി. രാജഗോപാലാചാരി


19. മലബാര്‍ ക്ഷേത്രപ്രവേശന ബില്ലിന്‌ (മദ്രാസ് ‌ഗവര്‍ണറുടെ അംഗീകാരം ലഭിച്ചത്‌ - 1939 ജനുവരി 18


20. മലബാര്‍ ക്ഷേത്രപ്രവേശന ബില്‍ വൈസ്രോയി അംഗീകരിച്ചത്‌ - 1947 മെയ്‌ 11


21. മലബാര്‍ ക്ഷേത്രപ്രവേശന സ്വാഗത കമ്മിറ്റിയുടെ പ്രസിഡന്റ്‌ - കിടുവത്ത്‌ കൃഷ്ണന്‍ നായര്‍ (1947 മെയ്‌ 31)


22. മലബാറില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നത്‌ - 1947 ജൂണ്‍ 2


23. കൊച്ചിയില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നത് - 1947 ഡിസംബർ 20


24. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് - 1936 നവംബർ 12


25. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ


26. ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ


27. 'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം


28. 'കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം


29. 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി


30. ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം - ക്ഷേത്രപ്രവേശന വിളംബരം


31. 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി


32. ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

0 Comments