വൈദ്യുതി പ്രക്ഷോഭം

വൈദ്യുതി പ്രക്ഷോഭം (Electricity Agitation in Kerala)

തൃശൂരിലെ വൈദ്യുതി വിതരണം നടത്തുന്നതിന് ഒരു സ്വകാര്യ കമ്പനിയെ (മദ്രാസിലെ ചാന്ദ്രിക കമ്പനി) ഏല്പിക്കുവാനുള്ള കൊച്ചി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭം (1936). ദിവാന്‍ സര്‍ ഷണ്‍മുഖം ചെട്ടിയുടെ ഒരാശ്രിതനും പരദേശിയുമായ ഒരു വ്യക്തി നടത്തിയിരുന്ന ഈ കമ്പനിയെ വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശം ഏല്പിക്കുവാനുള്ള നീക്കത്തിനെതിരായി പൊതുജനം ശക്തമായി പ്രതിഷേധിച്ചു. എ.ആർ.മേനോൻ, ഇക്കണ്ട വാര്യർ, ഇയ്യുണ്ണി തുടങ്ങിയവർ വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. തൃശൂര്‍ പട്ടണത്തിനകത്തു മാത്രം ഒതുങ്ങിനിന്ന ഈ പ്രക്ഷോഭത്തിന് ജനകീയ മുന്നേറ്റത്തിന്റെ സ്വഭാവം കൈവരിച്ചതോടെ എല്ലാ സമുദായങ്ങളില്‍പ്പെട്ടവരും പങ്കെടുത്തു. ഇയ്യുണ്ണിയെപ്പോലെയുള്ള പല നേതാക്കളെയും അറസ്റ്റ്‌ ചെയ്ത് പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ ഗവൺമെന്റിനു കഴിഞ്ഞു. തൃശ്ശൂരിലെ പ്രബലമായ ക്രിസ്ത്യൻ സമുദായത്തെ ദേശീയധാരയിൽ കൊണ്ടുവരാൻ വൈദ്യുതി പ്രക്ഷോഭം സഹായിച്ചു. ഈ സമരത്തോടു കൂടിയാണ് കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയത്. ഈ പ്രക്ഷോഭത്തോടെ ഇ.ഇക്കണ്ട വാര്യര്‍, ഡോ.എ.ആര്‍.മേനോന്‍, സി.ആര്‍.ഇയ്യുണ്ണി, സി.കുട്ടന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ മുൻനിരയിലെത്തി. പിൽകാലത്ത് വൈദ്യുതി വിതരണം തൃശൂർ കോർപ്പറേഷൻ ഏറ്റെടുത്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്തുന്നതിനുള്ള അവകാശം ഒരു സ്വകാര്യ കമ്പനിയെ ഏല്പിക്കുവാനുള്ള ദിവാൻ ഷൺമുഖം ചെട്ടിയുടെ തീരുമാനത്തിന് എതിരായി നടന്ന പ്രക്ഷോഭം - വൈദ്യുതി പ്രക്ഷോഭം 

2. വൈദ്യുതി പ്രക്ഷോഭം നടന്ന വർഷം - 1936 

3. കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം - വൈദ്യുതി പ്രക്ഷോഭം

4. വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ - ഇക്കണ്ട വാര്യര്‍, എ.ആര്‍.മേനോന്‍, ഇയ്യുണ്ണി

5. വൈദ്യുത സമരക്കാലത്ത് ശ്രദ്ധാകേന്ദ്രമായ നേതാവ് - ഇ.ഇക്കണ്ടവാര്യർ 

6. വൈദ്യുതി പ്രക്ഷോഭത്തെ അടിച്ചമർത്തിയത് - കൊച്ചി ഗവൺമെന്റ് 

Post a Comment

Previous Post Next Post