റിട്ടുകൾ

റിട്ടുകൾ (Writs in Indian Constitution)

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു. ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്. ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.

3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏത് ഭാഷയിലാണുള്ളത് - ലാറ്റിൻ

2. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത് - 32-ാം അനുഛേദം (ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം)

3. ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് - 226-ാം അനുഛേദമനുസരിച്ച്

4. ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത് - മാഗ്നാകാർട്ടയിൽ

5. വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് - ഹേബിയസ് കോർപ്പസ്

6. ഹേബിയസ് കോർപ്പസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് - ലാറ്റിൻ

7. “നിങ്ങക്ക്‌ ശരീരമേറ്റെടുക്കാം' എന്ന്‌ അര്‍ഥം വരുന്ന റിട്ട്‌ - ഹേബിയസ്‌ കോര്‍പ്പസ്‌

8. ഹേബിയസ്‌‌ കോര്‍പ്പസ്‌ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളവര്‍ - സുപ്രീംകോടതി, ഹൈക്കോടതി

9. ഹേബിയസ്‌‌ കോര്‍പ്പസ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ - നിയമപരമായ നീതീകരണമില്ലാതെ തടങ്കലില്‍വെച്ചിട്ടുള്ള ഒരാളുടെ മോചനം

10. “നാം കല്‍പ്പിക്കുന്നു' എന്നര്‍ഥം വരുന്ന റിട്ട്‌ - മന്‍ഡമസ്‌

11. സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ വൃക്തിയെയോ ഒരു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ട്‌ സുപ്രീംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന റിട്ട്‌ - മന്‍ഡമസ്‌

12. ഒരു കീഴ്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് - പ്രൊഹിബിഷൻ

13. ഒരു കേസ് ഒരു കീഴ്കോടതിയിൽ നിന്ന് ഒരു മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് - സെർഷ്യോററി (Certiorari)

14. അനർഹമായി ഉദ്യോഗം നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുന്ന റിട്ട് - ക്വോ വാറന്റോ (Quo-Warranto)

15. ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം - 5

16. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് - ആർട്ടിക്കിൾ 32

17. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ മോചിപ്പിക്കാൻ കോടതി ഇടപെടുന്നതുമായി ബന്ധപ്പെട്ട റിട്ട് - ഹേബിയസ്‌‌ കോര്‍പ്പസ്‌

18. ഹേബിയസ്‌‌ കോര്‍പ്പസ്‌ എന്നാൽ അർഥം - ശരീരം ഹാജരാക്കുക

19. ഇംഗ്ലണ്ടിലെ പാർലമെന്റ് ഹേബിയസ്‌‌ കോര്‍പ്പസ്‌ നിയമം പാസ്സാക്കിയ വർഷം - 1679

Post a Comment

Previous Post Next Post