കണ്ടെഴുത്ത്

കണ്ടെഴുത്ത് (Kandezhuthu)

നിലം പുരയിടങ്ങൾ കണ്ട് ഭൂമി അളന്നു തിട്ടപ്പെടുത്തി കരം ചുമത്തി സർക്കാർ രേഖയുണ്ടാക്കുന്ന വ്യവസ്ഥയാണ് കണ്ടെഴുത്ത്. മാർത്താണ്ഡവർമ്മയുടെ കാലത്ത് വസ്തുക്കളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിച്ചു. മഹാരാജാവിന്റെ റവന്യൂമന്ത്രിയായ പള്ളിയാടി മല്ലയ്യൻ ശങ്കരൻ എന്നൊരുദ്യോഗസ്ഥനെയാണ് കണ്ടെഴുത്ത് ഏർപ്പെടുത്താൻ രാജാവ് ചുമതലപ്പെടുത്തിയത്. അദ്ദേഹം 1739ൽ തിരുവിതാംകൂറിൽ ആദ്യമായി ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിർണയിച്ചു. പാട്ടം പുതുക്കി നിശ്ചയിക്കുകയും ഭൂവുടമകൾക്ക് പട്ടയം നൽകുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ 15 മണ്ഡപത്തും വാതുക്കൽ (താലൂക്ക്) ആയി വിഭജിച്ചു. മണ്ഡപത്തും വാതുക്കലിനെ പകുതികളായും (വില്ലേജുകള്‍) വിഭജിച്ചു. മണ്ഡപത്തും വാതുക്കലിനെ ഭരിക്കാൻ കാര്യക്കാർ (തഹസീൽ ദാർ), പകുതികളെ ഭരിക്കാൻ പ്രവർത്തിക്കാർ (ഗ്രാമത്തലവൻ) എന്നിവർ നിയമിക്കപ്പെട്ടു. കള്ളക്കടത്ത് തടയാൻ വേണ്ടി അതിർത്തിയിൽ ചൗക്കുകൾ (ചെക്ക്പോസ്റ്റുകൾ) ഏർപ്പെടുത്തി. 1814-ൽ കൊച്ചിയിലും കണ്ടെഴുത്ത് ഏർപ്പെടുത്തി. ഇപ്പോൾ സർവേ വകുപ്പാണ് ഭൂമി അളന്നു തിരിക്കുന്നത്. റവന്യൂ വകുപ്പ് കരം ചുമത്തുന്നു.

PSC ചോദ്യങ്ങൾ

1. ഭൂമിയെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡവർമ്മ

2. വസ്തുവകകളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ വിഭജിച്ച റവന്യൂമന്ത്രി - പള്ളിയാടി മല്ലയ്യൻ ശങ്കരൻ 

3. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തിയത് - മാർത്താണ്ഡവർമ്മ

4. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) ആരംഭിച്ച വർഷം - 1739

5. നിലം പുരയിടങ്ങളുടെ കണ്ടെഴുത്ത് നടത്താൻ മാർത്താണ്ഡവർമ്മ 1739ൽ പ്രത്യേകമായി നിയമിച്ച വ്യക്തി - മല്ലൻ ശങ്കരൻ

6. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി - പള്ളിയാടി മല്ലൻ ശങ്കരൻ

7. ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിർണയിക്കുന്ന രീതി - കണ്ടെഴുത്ത്

8. ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി - മാർത്താണ്ഡ വർമ്മ

9. തിരുവിതാംകൂറിലെ താലൂക്കുകള്‍ അറിയപ്പെട്ടിരുന്നത് - മണ്ഡപത്തും വാതുക്കൽ

10. തിരുവിതാംകൂറിലെ ഗ്രാമങ്ങൾ അറിയപ്പെട്ടിരുന്നത് - പകുതി (വില്ലജ്)

11. തിരുവിതാംകൂറിലെ തഹസീൽ ദാർ അറിയപ്പെട്ടിരുന്നത് - കാര്യക്കാർ

12. തിരുവിതാംകൂറിലെ വില്ലേജ് ഓഫീസർ (ഗ്രാമത്തലവൻ) അറിയപ്പെട്ടിരുന്നത് - പ്രവർത്തിക്കാർ 

13. തിരുവിതാംകൂറിലെ ചെക്ക്പോസ്റ്റുകൾ അറിയപ്പെട്ടിരുന്നത് - ചൗക്കകൾ

14. തിരുവിതാംകൂറിലെ ഫിനാൻഷ്യൽ സെക്രട്ടറിയറ്റ് അറിയപ്പെട്ടത് - മുളകു മടിശ്ശീലക്കാർ

15. തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നത് - മാർത്താണ്ഡവർമ്മ

Post a Comment

Previous Post Next Post