കടയ്ക്കൽ പ്രക്ഷോഭം

കടയ്ക്കൽ പ്രക്ഷോഭം (Kadakkal Revolt)

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1938ൽ ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിനുമെതിരായി കർഷകർ നടത്തിയ ധീരമായ പോരാട്ടമാണ് കടയ്ക്കൽ സമരം. 1938 സെപ്തംബർ 21ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിന് നേരെ പോലീസ് നടത്തിയ ലാത്തി ചാർജും വെടിവെയ്പ്പും ദേശാഭിമാനികളായ കടയ്ക്കൽ നിവാസികളിൽ രോഷമുളവാക്കി. കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിൽ പൊറുതിമുട്ടിയ കർഷകർ പിറ്റേദിവസം ആൽത്തറയിൽ യോഗം ചേർന്നു. 1938 സെപ്തംബർ 26ന് നികുതി നൽകാതെ അവർ സമാന്തര ചന്ത നടത്തി. കോൺട്രാക്ടറുടെ ഗുണ്ടകളും പോലീസും നാട്ടുകാരെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. നാടുവാഴിദുർഭരണത്തിനും അതിന്റെ രക്ഷകരായ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കും എതിരെ കർഷക യുവാക്കൾ ഒത്തുകൂടി. 'കടയ്ക്കൽ ഫ്രാങ്കോ' എന്ന പേരിൽ അറിയപ്പെട്ട രാഘവൻപിള്ള ആയിരുന്നു പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചത്. 1938 സെപ്റ്റംബർ 29ന് പൊലീസ് സ്റ്റേഷന്‍ തകര്‍ത്തായിരുന്നു ജനകീയപ്രതിരോധം അവസാനിച്ചത്. പിന്നാലെ കടയ്ക്കലിനെ ഒരു സ്വതന്ത്ര്യരാജ്യമായി ജനം പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് ശേഷം ​ജനങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ സർ സി.പിയുടെ നിർദേശപ്രകാരം പൊലീസ് കൊടിയ മർദനം അഴിച്ചുവിട്ടു.

PSC ചോദ്യങ്ങൾ

1. കേരളത്തിൽ നടന്ന ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര പ്രക്ഷോഭം - കടയ്ക്കൽ കലാപം

2. കടയ്ക്കൽ ആൽത്തറയിൽ ഏത് സംഘടനയുടെ യോഗം ചേരലാണ് കടയ്ക്കൽ സമരത്തിന് കാരണമായത് - തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് 

3. കടയ്ക്കൽ പ്രക്ഷോഭം നടന്നത് - 1938 സെപ്റ്റംബർ 29

4. കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് - രാഘവൻ പിള്ള 

5. കടയ്ക്കൽ ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല - കൊല്ലം 

6. 'കടയ്ക്കൽ ഫ്രാങ്കോ' എന്നറിയപ്പെടുന്നത് - രാഘവൻ പിള്ള

Post a Comment

Previous Post Next Post