നെയ്യാറ്റിൻകര വെടിവയ്പ്പ്

നെയ്യാറ്റിൻകര വെടിവയ്പ്പ് (Neyyattinkara Firing)

ഉത്തവാദഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി 1938 ഓഗസ്റ്റ് 26ന് പൊതുസമ്മേളനങ്ങളുടെ മേലുള്ള നിരോധനാജ്ഞ വകവയ്ക്കാതെ തിരുവനന്തപുരത്തു ശംഖുമുഖം കടപ്പുറത്ത് ധാരാളം ആളുകൾ പങ്കെടുത്ത ഒരു സമ്മേളനം നടന്നു. സമ്മേളനത്തെ തുടർന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയും ടി.എം വർഗീസിനെപ്പോലുള്ള നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതേതുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് ഒരു സംഘടന എന്ന നിലയിൽ നിയമപരമായി പ്രവർത്തിക്കാൻ പ്രസിഡന്റ് ഒരു സർവ്വാധികാരിയെ (ഡിക്ടേറ്റര്‍) നിയമിക്കണം. അങ്ങനെ നിയമിക്കുന്ന ആൾ അറസ്റ്റിലായാൽ അയാൾ തന്നെ അടുത്ത ആളെ നാമനിർദ്ദേശം ചെയ്യണം. അത്തരത്തിൽ നെയ്യാറ്റിന്‍കര എന്‍.കെ പത്മനാഭപിള്ള ഡിക്ടേറ്റര്‍ സ്ഥാനമേറ്റെടുത്തു. വക്കീലും നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാനുമെന്ന നിലയില്‍ ജനസ്വാധീനമുണ്ടായിരുന്ന പത്മനാഭപിള്ളയെ ഓഗസ്റ്റ് 31 ന് നെയ്യാറ്റിന്‍കരയിലെ വീട്ടിൽ നിന്നും സി.ഐ.ഡി സൂപ്രണ്ട് ടി.ആര്‍ രാമന്‍പിളള അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് കോൺഗ്രസ് നെയ്യാറ്റിന്‍കരയിലെ ആയിരക്കണക്കിന് ദേശസ്‌നേഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നിന്നാരംഭിച്ച് തലസ്ഥാനനഗരിയിലേക്ക് ഒരു ബഹുജനജാഥ സംഘടിപ്പിച്ചു. പോലീസും പട്ടാളവും വഴിതടഞ്ഞു വെടിവയ്പ്പു നടത്തി. അതിൽ കുറച്ചുപേർ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. അത്താഴമംഗലം രാഘവൻ എന്ന പേരുള്ള ഒരു പ്രമുഖ സമരഭടനായിരുന്നു ആദ്യത്തെ രക്തസാക്ഷി. മരണാനന്തരം രാഘവന്‍ ‘വീരരാഘവ’നായി.

PSC ചോദ്യങ്ങൾ 

1. ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോൺഗ്രസ് ആവിഷ്ക്കരിച്ച പ്രക്ഷോഭം - നിയമലംഘനം 

2. നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ്‌ പദവിക്കു പകരം ഏത്‌ പദവി രൂപവല്‍ക്കരിച്ചു കൊണ്ടാണ്‌ - ഡിക്ടേറ്റര്‍ (സര്‍വാധിപതി)

3. ഉത്തരവാദ ഭരണപ്രക്ഷോഭത്തിന് സ്റ്റേറ്റ് കോൺഗ്രസ് നിയമിച്ച ആദ്യ ഡിക്ടേറ്റര്‍ - പട്ടം താണുപിള്ള

4. പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി - എന്‍.കെ. പത്മനാഭപിള്ള (സ്വദേശാഭിമാനിയുടെ സഹോദരന്‍)

5. 1938 ഓഗസ്റ്റ് 31ന് എൻ.കെ പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടർന്നുണ്ടായ സംഭവം - നെയ്യാറ്റിൻകര വെടിവയ്പ്പ്

6. നെയ്യാറ്റിൻകര വെടിവയ്പ്പ് നടന്നത് - 1938 ഓഗസ്റ്റ് 31

7. നെയ്യാറ്റിൻകര വെടിവയ്പ്പിൽ രക്തസാക്ഷിയായ പ്രമുഖ വ്യക്തി - വീര രാഘവൻ 

8. നെയ്യാറ്റിൻകര വീര രാഘവന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് - അത്താഴമംഗലം (തിരുവനന്തപുരം)

Post a Comment

Previous Post Next Post