കൊച്ചി രാജ്യ പ്രജാമണ്ഡലം

കൊച്ചി രാജ്യ പ്രജാമണ്ഡലം (Kochi Rajya Prajamandalam)

വി.ആർ.കൃഷ്ണനെഴുത്തച്ഛൻ പ്രസിഡന്റായി 1941 ജനുവരി 26ന് കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ സംഘടന നിലവിൽവന്നു. കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദഭരണത്തിനു വേണ്ടിയാണ് സംഘടന രൂപംകൊണ്ടത്. ദ്വിഭരണ സമ്പ്രദായം അംഗീകരിച്ചതിന്റെ പേരിൽ കൊച്ചിൻ കോൺഗ്രസ് ഉപേക്ഷിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരായിരുന്നു ഇതിലെ അംഗങ്ങളിൽ ഭൂരിഭാഗവും. എസ്.നീലകണ്‌ഠ അയ്യർ, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ എന്നിവർ ചേർന്നാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിച്ചത്. ഇക്കണ്ട വാര്യർ, പനമ്പള്ളി ഗോവിന്ദ മേനോൻ, കെ.അയ്യപ്പൻ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. 1942 ജനുവരിയിൽ കൊച്ചി രാജ്യപ്രജാമണ്ഡലിന്റെ ആദ്യ സമ്മേളനം ഇരിങ്ങാലക്കുടയിൽ നടത്തണമെന്നു തീരുമാനിക്കപ്പെട്ടു. എന്നാൽ അന്ന് കൊച്ചി ദിവാനായിരുന്ന എ.എഫ്.ഡബ്ള്യു.ഡിക്‌സൺ ഈ സമ്മേളനം നിരോധിച്ചു. എങ്കിലും സംഘടനയുടെ നേതാക്കൾ സമ്മേളനം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയി. എസ്.നീലകണ്‌ഠ അയ്യർ ഉൾപ്പെടെയുള്ള സംഘടനയുടെ നേതാക്കൾ തടവിലാക്കപ്പെട്ടു. എന്നാൽ നിരോധനാജ്ഞ നിലവിലിരിക്കെത്തന്നെ സമ്മേളനം നടക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രവർത്തകർ അനവധി സമ്മേളനങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 1946 ജൂലൈ 29ന് ഉത്തരവാദഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 14ന് കൊച്ചിയിൽ സർക്കാർ രൂപംകൊണ്ടു. തുടർന്ന് പനമ്പള്ളി ഗോവിന്ദ മേനോൻ കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായി. പ്രജാമണ്ഡലത്തിന്റെ പ്രവർത്തകർ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു കൃഷിഭൂമി കർഷകന് ലഭിക്കണമെന്നത്. ഇതിന്റെ ഫലമായി ഭൂപരിഷ്‌കരണ നിയമത്തിന്റെ നിർമാണവും നടപ്പാക്കലും നീട്ടിവക്കാൻ വയ്യാതായി. 

PSC ചോദ്യങ്ങൾ 

1. കൊച്ചിയിൽ ഉത്തരവാദഭരണത്തിനു വേണ്ടി രൂപം കൊണ്ട സംഘടനകൾ - കൊച്ചി രാജ്യ പ്രജാമണ്ഡലം, കൊച്ചി സ്റ്റേറ്റ് കോൺഗ്രസ്, കൊച്ചിൻ കോൺഗ്രസ് 

2. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായ വർഷം - 1941 ജനുവരി 26 

3. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ സ്ഥാപകർ - എസ്.നീലകണ്‌ഠ അയ്യർ, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ 

4. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് - ഇരിങ്ങാലക്കുട

5. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ അവസാന വാർഷിക സമ്മേളനം നടന്നത് - തൃശൂർ

6. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രധാന നേതാക്കൾ - ഇക്കണ്ട വാര്യർ, പനമ്പള്ളി ഗോവിന്ദ മേനോൻ, കെ.അയ്യപ്പൻ 

7. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി - ആർ.കൃഷ്ണനെഴുത്തച്ഛൻ

8. കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധക്കാൻ ഉത്തരവ് പുറപ്പെടുവിച്ച കൊച്ചിൻ ദിവാൻ - എ.എഫ്.ഡബ്ള്യു.ഡിക്‌സൺ 

9. പ്രജാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണദിനമായി 'കർക്കടകം 13' ആചരിച്ചതെന്ന് - 1946 ജൂലൈ 29ന്

10. കൊച്ചിയിൽ ഉത്തരവാദഭരണ സർക്കാർ രൂപംകൊണ്ട വർഷം - 1947 ഓഗസ്റ്റ് 14 

11. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തി - പനമ്പള്ളി ഗോവിന്ദ മേനോൻ

12. കൊച്ചിയിലെ അവസാന പ്രധാനമന്ത്രി - ഇക്കണ്ട വാര്യർ

13. കൊച്ചിയിലെ പ്രധാനമന്ത്രിമാർ - പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.കെ.നായർ, ഇക്കണ്ട വാര്യർ

Post a Comment

Previous Post Next Post