സുരേന്ദ്രനാഥ്‌ ബാനർജി

സുരേന്ദ്രനാഥ്‌ ബാനർജി ജീവചരിത്രം (Surendranath Banerjee in Malayalam)

ജനനം: 1848 നവംബർ 10

മരണം: 1925 ഓഗസ്റ്റ് 6

ഇന്ത്യയുടെ ദേശീയനേതാവും ഉജ്ജ്വലവാഗ്മിയുമായിരുന്നു സുരേന്ദ്രനാഥ്‌ ബാനർജി. 1848 നവംബർ 10-ന് കൊൽക്കത്തയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. മെട്രിക്കുലേഷൻ പാസായത്തിനു ശേഷം ബി.എ പാസ്സായി. പഠിക്കുന്ന കാലത്തുതന്നെ ഈശ്വരചന്ദ്ര വിദ്യാസാഗറുടെ പ്രവർത്തനങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ഇംഗ്ലണ്ടിൽ പോയി ഐ.സി.എസ് പരീക്ഷ പാസ്സായി. ഇന്ത്യയിൽ തിരിച്ചുവന്ന് മജിസ്‌ട്രേട്ട് ജോലിയിൽ പ്രവേശിച്ചു. വയസ്സിനെ സംബന്ധിച്ചുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അതിനെത്തുടർന്ന് ബാരിസ്റ്റർ പരീക്ഷയ്ക്ക് ഇരിക്കുവാനും സമ്മതിച്ചില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം പൊതുപ്രവർത്തകനായത്. 1875-ൽ ഈശ്വരചന്ദ്ര വിദ്യാസാഗർ നടത്തിയ സ്കൂളിൽ അദ്ധ്യാപകനായി. പഠിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളിൽ ദേശഭക്തിയും രാജ്യസേവന താത്പര്യവും വളർത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു.

1895-ലെ പൂണെ സമ്മേളനത്തിലും, 1902-ലെ അഹമ്മദാബാദ് സമ്മേളനത്തിലും കോൺഗ്രസ് പ്രസിഡന്റ് അദ്ദേഹമായിരുന്നു. പുണെയിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗം നാലര മണിക്കൂർ കൊണ്ടാണ് തീർന്നത്. 'ബംഗാളി' പത്രത്തിന്റെ പത്രാധിപരായി അതിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന അഭിപ്രായം പറഞ്ഞ ഒരു ജഡ്‌ജിയെക്കുറിച്ച് മുഖപ്രസംഗം എഴുതിയതിന് കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. 1905-ലെ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ സമരങ്ങൾ നടത്തി. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പ്രസംഗിച്ച് പ്രകടനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തീവ്രമായ സമരത്തെത്തുടർന്ന് 1911-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ബംഗാൾ വിഭജനം റദ്ദാക്കി. 1913-ൽ കേന്ദ്ര നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മിതവാദിയായ ഒരു നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിതവാദികളുടെ സംഘത്തെ നയിച്ച് 1919-ൽ ഇംഗ്ലണ്ടിലേക്ക് പോയി.

ഗാന്ധിജിയുടെ നിസ്സഹരണ സമരത്തോടും, ബാലഗംഗാധര തിലകൻ, ആനി ബസന്റ്‌ എന്നിവരുടെ ഹോം റൂൾ പ്രസ്ഥാനത്തോടും അദ്ദേഹത്തിന് യോജിക്കാൻ കഴിഞ്ഞില്ല. 1919-ൽ ജാലിയൻ വാലാബാഗ് സംഭവത്തെത്തുടർന്ന് ഇന്ത്യയിലെ ദേശാഭിമാനികൾ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചെങ്കിലും അദ്ദേഹം ബ്രിട്ടീഷുകാർക്ക് അനുകൂലമായി ചില നിലപാടുകൾ സ്വീകരിച്ചു. 1921-ൽ അദ്ദേഹത്തിന് 'സർ' സ്ഥാനവും ലഭിച്ചു. കൂടാതെ ബംഗാളിലെ തദ്ദേശവുകുപ്പു മന്ത്രിസ്ഥാനവും അദ്ദേഹം സ്വീകരിച്ചു. അതോടെ ജനങ്ങളിൽ നിന്നും അകന്നു. അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും കുറഞ്ഞു. സമരത്തിന്റെ ശക്തികൾ അദ്ദേഹത്തിൽ കുറഞ്ഞുവന്നു. 1924-വരെ മന്ത്രിയായി തുടർന്ന ബാനർജി 1925 ഓഗസ്റ്റ് 6-ന് അന്തരിച്ചു. 'അമ്പതുകൊല്ലത്തെ പൊതുജീവിതം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. അധ്യാപകൻ, വാഗ്മി, പത്രാധിപർ, ദേശസ്നേഹി എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എ നേഷൻ ഇൻ മേക്കിങ് എന്ന പുസ്തകം (1925) രചിച്ചതാര് - സുരേന്ദ്രനാഥ്‌ ബാനർജി

2. ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ഐകൃത്തിന്റെ മേല്‍വീണ ബോംബ്‌ എന്നു വിശേഷിപ്പിച്ചതാര്‌ - സുരേന്ദ്രനാഥ ബാനർജി

3. 1879-ല്‍ ദി ബംഗാളി എന്ന പത്രത്തിന്റെ പത്രാധിപരായത്‌ ആര്‌ - സുരേന്ദ്രനാഥ ബാനർജി

4. വംശവിമോചനത്തിന്റെ പേരില്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ നിന്ന്‌ പുറത്താക്കപ്പെട്ട സ്വാതന്ത്യ സമരസേനാനി.

5. 1876-ല്‍ ആനന്ദമോഹന്‍ ബോസുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രൂപവത്കരിച്ചതാര്‌.

6. പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തടവനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യക്കാരന്‍.

7. രാഷ്ട്ര ഗുരു എന്ന്‌ ആരെയാണ്‌ വിളിക്കുന്നത്‌.

8. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്‌.

9. സിവില്‍ സര്‍വീസ്‌ പരീക്ഷ പാസായ രണ്ടാമത്തെ ഇന്ത്യാക്കാരന്‍

10. അഖിലേന്ത്യ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ "ഇന്ത്യൻ അസോസിയേഷൻ" രൂപവത്കരിച്ച സ്ഥാപിച്ച നേതാവ്.

11. ഇന്ത്യൻ ലിബറൽ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി (1918) തിരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

Previous Post Next Post