യാചനാ യാത്ര

യാചന യാത്ര (Begging March)

നവോത്ഥാനകാലത്ത് സാമൂഹിക പരിഷ്ക്കരണത്തിനുവേണ്ടി നടന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931ൽ നടന്ന യാചനായാത്ര. തൃശൂർ മുതൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴവരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനടപ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്രവിദ്യാർഥികൾക്ക് പഠനസഹായത്തിനുള്ള ഫണ്ട് സമാഹരിച്ച് പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നതാണ്. 1931 മാർച്ച് 13നാണ് യാത്ര ആരംഭിച്ചത്. ദാരിദ്ര്യം മൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാർക്ക് സഹായം നൽകുന്നതിനു വേണ്ടിനടത്തിയ ഈ യാത്ര കേരളത്തിൽ പിന്നീടു നടന്ന പല നവോത്ഥാന യാത്രകൾക്കും പ്രചോദനമായി. 

PSC ചോദ്യങ്ങൾ

1. തൃത്താല ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തുമനയിൽ ജനിച്ച സാമൂഹ്യപരിഷ്കർത്താവ് - വി.ടി.ഭട്ടത്തിരിപ്പാട്

2. യാചനായാത്രക്ക് നേതൃത്വം നൽകിയത് ആരാണ് - വി.ടി.ഭട്ടതിരിപ്പാട്

3. യാചന യാത്ര ആരംഭിച്ചത് - 1931 മാർച്ച് 13

4. യാചനയാത്ര എവിടെ മുതൽ എവിടെവരെയായിരുന്നു - തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ

5. യാചനയാത്രയുടെ ലക്ഷ്യം - കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കാൽനടപ്രചാരണയാത്ര നടത്തിയത് 

6. കാൽനടപ്രചാരണയാത്ര എത്ര ദിവസം നീണ്ടുനിന്നു - ഏഴ് ദിവസം

Post a Comment

Previous Post Next Post