ശുചീന്ദ്രം സത്യാഗ്രഹം

ശുചീന്ദ്രം സത്യാഗ്രഹം (Suchindram Satyagraha)

വൈക്കം സത്യാഗ്രഹത്തില്‍ നിന്നും പ്രചോദനമുൾക്കൊണ്ട് ദക്ഷിണ തിരുവിതാംകൂറിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സത്യാഗ്രഹമാണ് ശുചീന്ദ്രം സത്യാഗ്രഹം. ഇതിന്‌ നേതൃത്വം നല്‍കിയത്‌ കോണ്‍ഗ്രസിലെ ഗാന്ധിയന്‍ നേതാവായ ഡോ.എം.ഇ.നായിഡുവായിരുന്നു. 1926ൽ എം.ഇ.നായിഡുവിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ പ്രസിഡന്റായി എം.സുബ്രമണ്യപിള്ളയും സെക്രട്ടറിയായി എം.ഇ.നായിഡുവും സ്ഥാനമേറ്റു. ദക്ഷിണ തിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷ്രേതത്തിന്‌ ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിന് അനുവാദം കിട്ടുക, ക്ഷേത്ര പ്രവേശനം ലഭിക്കുക എന്നിവ ലക്ഷ്യമാക്കികൊണ്ട് സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ ശുചീന്ദ്രം സത്യാഗ്രഹത്തെ സവർണ ജാതിക്കാർ അടിച്ചമർത്തിയതിനാൽ വിജയിച്ചില്ല. 1930 മെയ് 13ന് സമരം പുനരാരംഭിച്ചു. ആദ്യ സത്യാഗ്രഹത്തിൽ പങ്കെടുത്ത ഗാന്ധി രാമൻപിള്ള സത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ശുചീന്ദ്രത്തെ പൊതുവഴികലൂടെ മറ്റ് സത്യാഗ്രഹികൾക്കൊപ്പം അദ്ദേഹം നടക്കാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി വന്നതോടെ അവിടെയുള്ള പൊതുവഴികൾ അവര്‍ണർക്കായി തുറന്നുകൊടുത്തു.

PSC ചോദ്യങ്ങൾ 

1. വൈക്കം സത്യാഗ്രഹത്തിനു ശേഷം ദക്ഷിണ തിരുവിതാംകൂറിലെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സത്യാഗ്രഹം - ശുചീന്ദ്രം സത്യാഗ്രഹം

2. ശുചീന്ദ്രം സത്യാഗ്രഹം നടന്ന വർഷം - 1926

3. ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചത് - 1926 ഫെബ്രുവരി 19 

4. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് - ഡോ.എം.ഇ.നായിഡു 

5. ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മറ്റു നേതാക്കൾ - എച്ച്.പെരുമാൾ പണിക്കർ, പി.സി.താണു മലയപെരുമാൾ, ഗാന്ധിദാസ് 

6. ശുചീന്ദ്രം സത്യാഗ്രഹത്തിനായി രൂപീകരിച്ച കമ്മിറ്റി - ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റി

7. ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് - എം.സുബ്രഹ്മണ്യപിള്ള 

8. ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - എം.ഇ.നായിഡു

9. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ ട്രഷറർ - എച്ച്.പെരുമാൾ പണിക്കർ 

10. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പബ്ലിസിറ്റി ഓഫീസർ - പി.സി.താണു മലയപെരുമാൾ

11. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - സി.മുത്തുസ്വാമി (ഗാന്ധിദാസ്)

12. ശുചീന്ദ്രം സത്യാഗ്രഹം അടിച്ചമർത്തിയത് - സവർണ ജാതിക്കാർ 

13. ശുചീന്ദ്രം സത്യാഗ്രഹം പുനരാരംഭിച്ചത് - 1930 മെയ് 13 

14. 1930 മെയ് 13ന് ആരംഭിച്ച സത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ - ഗാന്ധി രാമൻപിള്ള 

Post a Comment

Previous Post Next Post