പതിനാലാം കേരള നിയമസഭ

പതിനാലാം കേരള നിയമസഭ (14th Kerala Legislative Assembly)

പതിനാലാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 91 സീറ്റ് നേടി അധികാരത്തിലെത്തി. യു.ഡി.എഫ് 47 സീറ്റുകളിൽ വിജയിച്ചു. 2016 മെയ് 25ന് പിണറായി വിജയൻ കേരളത്തിലെ 22 മത്തെ മുഖ്യമന്ത്രിയായി. കേരളത്തിലെ മുഖ്യമന്ത്രിയാവുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ. നേമം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി (ഭാരതീയ ജനതാ പാർട്ടി) സ്ഥാനാർഥിയായി മത്സരിച്ച ഒ.രാജഗോപാൽ വിജയിച്ചു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ വിജയമായിരുന്നു ഇത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലാദ്യമായി വി.വി പാറ്റ് (VVPAT) ഉപയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. കേരളത്തിലെ 12 നിയോജക മണ്ഡലങ്ങളിലാണ് വി.വി പാറ്റ് ഉപയോഗിച്ചത്.  പതിനഞ്ചാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016ൽ നടന്നത്. ജോൺ ഫെർണാണ്ടസ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നോമിനേറ്റു ചെയ്‌തു. പതിനാലാം കേരള നിയമസഭയിൽ എട്ട് വനിതാ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ വനിതാ മന്ത്രിമാരായി. 2018ലെ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിലൂടെ സജി ചെറിയാൻ എൽ.ഡി.എഫിനുവേണ്ടി വിജയം സ്വന്തമാക്കി. കാലാവധി (5 വർഷം) പൂർത്തിയാക്കിയ 14-ാം കേരള നിയമസഭ 2021 മെയ് 20 വരെ തുടർന്നു.

മന്ത്രിമാരും വകുപ്പുകളും

1. മുഖ്യമന്ത്രി - പിണറായി വിജയൻ

2. സ്പീക്കർ - പി.ശ്രീരാമകൃഷ്ണൻ

3. പ്രതിപക്ഷ നേതാവ് - രമേശ് ചെന്നിത്തല 

4. ഡെപ്യൂട്ടി സ്പീക്കർ - വി.ശശി

5. പ്രോട്ടോ സ്പീക്കർ - എസ്.ശർമ

6. ആഭ്യന്തരം, വിജിലൻസ്, ഐ.ടി, പൊതുഭരണം - പിണറായി വിജയൻ

7. ധനകാര്യം - ഡോ.തോമസ് ഐസക്

8. വ്യവസായം, കായികം - ഇ.പി.ജയരാജൻ 

9. തദ്ദേശഭരണം - എ..മൊയ്‌തീൻ 

10. നിയമം, സാംസ്കാരികം, പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമം - എ.കെ.ബാലൻ 

11. പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, റെയിൽവേ - ജി.സുധാകരൻ 

12. ആരോഗ്യം, സാമൂഹിക ക്ഷേമം - കെ.കെ.ശൈലജ 

13. ഫിഷറീസ്, പരമ്പരാഗത വ്യവസായം - ജെ.മേഴ്സിക്കുട്ടിയമ്മ 

14. തൊഴിൽ, ഏക്സൈസ് - ടി.പി.രാമകൃഷ്ണൻ 

15. പൊതുവിദ്യാഭ്യാസം - സി.രവീന്ദ്രനാഥ് 

16. ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം - കെ.ടി.ജലീൽ 

17. സഹകരണം, വിനോദസഞ്ചാരം, ദേവസ്വം - കടകംപള്ളി സുരേന്ദ്രൻ 

18. റവന്യൂ - ഇ.ചന്ദ്രശേഖരൻ 

19. കൃഷി - വി.എസ്.സുനിൽകുമാർ 

20. ഭക്ഷ്യം, പൊതുവിതരണം - പി.തിലോത്തമൻ 

21. വനം, മൃഗസംരക്ഷണം, മൃഗശാല - കെ.രാജു 

22. ജലവിഭവം - കെ.കൃഷ്ണൻകുട്ടി 

23. തുറമുഖം, പുരാവസ്തു ഗവേഷണം - കടന്നപ്പള്ളി രാമചന്ദ്രൻ 

24. വൈദ്യുതി - എം.എം.മണി 

25. ഗതാഗതം, മോട്ടോർ വാഹന വകുപ്പ് - എ.കെ.ശശീന്ദ്രൻ

Post a Comment

Previous Post Next Post