പതിനഞ്ചാം കേരള നിയമസഭ

പതിനഞ്ചാം കേരള നിയമസഭ (15th Kerala Legislative Assembly)

പതിനഞ്ചാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 99 സീറ്റ് നേടി അധികാരത്തിലെത്തി. യു.ഡി.എഫ് 41 സീറ്റുകളിൽ വിജയിച്ചു. 2021 മെയ് 20ന് പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി. പതിനാറാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2021ൽ നടന്നത്. പതിനാലാം കേരള നിയമസഭയിൽ പതിനൊന്ന് വനിതാ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

മന്ത്രിമാരും വകുപ്പുകളും

1. പിണറായി വിജയൻ (മുഖ്യമന്ത്രി) - ആഭ്യന്തരം, പൊതുഭരണം, അഖിലേന്ത്യാ സർവീസ്, ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം, വിവരസാങ്കേതിക വിദ്യ, ദുരിതാശ്വാസം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്, ന്യൂനപക്ഷ ക്ഷേമം, വിജിലൻസ്, പ്രവാസി കേരളീയകാര്യം 

2. കെ.രാജൻ - ലാൻഡ് റവന്യൂ (ഭൂനികുതി, സർവേ & ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം), ഭവന നിർമ്മാണം 

3. റോഷി അഗസ്റ്റിൻ - ജലവിഭവം 

4. കെ.കൃഷ്ണൻ കുട്ടി - വൈദ്യുതി 

5. എ.കെ.ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം 

6. അഹമ്മദ് ദേവർകോവിൽ - തുറമുഖം, മ്യൂസിയം, ആർക്കിയോളജി 

7. ആന്റണി രാജു - ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം 

8. വി.അബ്ദുറഹിമാൻ - സ്പോർട്സ്, വഖഫ് & ഹജ്ജ്, പോസ്റ്റ് & ടെലിഗ്രാഫ്, റെയിൽവേ 

9. അഡ്വ.ജി.ആർ.അനിൽ - ഭക്ഷ്യ - പൊതുവിതരണം, ഉപഭോക്തൃകാര്യം 

10. കെ.എൻ.ബാലഗോപാൽ - ധനകാര്യം, ട്രഷറി, ലോട്ടറി, സ്റ്റാമ്പ്സ് & സ്റ്റാമ്പ് ഡ്യൂട്ടീസ് 

11. പ്രൊഫ.ആർ.ബിന്ദു - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സാമൂഹ്യനീതി 

12. ജെ.ചിഞ്ചുറാണി - മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല, കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 

13. എം.വി.ഗോവിന്ദൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, എക്സൈസ് 

14. അഡ്വ.പി.എ.മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം 

15. പി.പ്രസാദ് - കൃഷി, കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, വെയർ ഹൗസിംഗ് കോർപ്പറേഷൻ 

16. കെ.രാധാകൃഷ്ണൻ - പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യം 

17. പി.രാജീവ് - നിയമം, വ്യവസായം, കയർ, വാണിജ്യം, മൈനിങ് & ജിയോളജി 

18. സജി ചെറിയാൻ - മത്സ്യബന്ധനം, സാംസ്കാരികം, യുവജന കാര്യം, ഫിഷറീസ് സർവകലാശാല 

19. വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, വ്യാവസായിക ട്രൈബ്യൂണലുകൾ

20. വി.എൻ.വാസവൻ - സഹകരണം, രജിസ്‌ട്രേഷൻ 

21. വീണ ജോർജ്ജ് - ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ യൂണിവേഴ്‌സിറ്റി, വനിതാ - ശിശുക്ഷേമം, ആയുഷ് 

PSC ചോദ്യങ്ങൾ 

1. ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ 

2. മുഖ്യമന്ത്രി - പിണറായി വിജയൻ 

3. 15-ാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി - ശൈലജ ടീച്ചർ 

4. 15-ാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം - 11 

5. നിലവിലെ മന്ത്രിസഭയിലെ വനിതാംഗങ്ങളുടെ എണ്ണം - 3 

6. 15-ാം കേരള നിയമസഭയിലെ പ്രോട്ടോ സ്പീക്കർ - പി.റ്റി.എ.റഹീം 

7. 15-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ - ഗണേഷ് കുമാർ, മുകേഷ് 

8. എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2021ൽ നടന്നത് - പതിനാറാമത് 

9. 2021ൽ രൂപീകൃതമായ നിയമസഭ - പതിനഞ്ചാം നിയമസഭ 

10. തിരഞ്ഞെടുപ്പു നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം - 1965

Post a Comment

Previous Post Next Post