പതിമൂന്നാം കേരള നിയമസഭ

പതിമൂന്നാം കേരള നിയമസഭ (13th Kerala Legislative Assembly)

പതിമൂന്നാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് 72 സീറ്റ് നേടി അധികാരത്തിലെത്തി. എൽ.ഡി.എഫിന് 68 സീറ്റു ലഭിച്ചു. 2011 മെയ് 18ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഇതു രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസിലെ ലൂഡി ലൂയിസിനെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നോമിനേറ്റു ചെയ്‌തു. നിയമസഭയുടെ സ്പീക്കറായി കോൺഗ്രസിലെ ജി.കാർത്തികേയനും ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസിലെ തന്നെ എൻ.ശക്തനെയും തിരഞ്ഞെടുത്തു. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് എൻ.ശക്തൻ സ്പീക്കറായി. പിറവത്തിലെയും നെയ്യാറ്റിൻകരയിലെയും ഉപതിരഞ്ഞെടുപ്പിലൂടെ അനൂപ് ജേക്കബും ആർ.സെൽവരാജും വിജയം സ്വന്തമാക്കി. ജി.കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് അരുവിക്കര നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി  കെ.എസ്.ശബരിനാഥൻ വിജയിച്ചു. കാലാവധി (5 വർഷം) പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി മന്ത്രിസഭ 2016 മെയ് 20 വരെ തുടർന്നു.

Post a Comment

Previous Post Next Post