തളി ക്ഷേത്ര പ്രക്ഷോഭം

തളിക്ഷേത്ര പ്രക്ഷോഭം (Thali Temple Agitation)

1917ൽ കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ യാത്രചെയ്യുന്നത് നിരോധിച്ചുകൊണ്ട്  സാമൂതിരി ഉത്തരവ് പുറപ്പെടുവിച്ചു. അക്കാലത്ത് റോഡ് മുൻസിപാലിറ്റിയുടെ കീഴിലായിരുന്നു. അതുകൊണ്ട് നഗരസഭാ ചെയർമാനായിരുന്ന സി.വി.നാരായണയ്യർ സാമൂതിരിയുടെ ഉത്തരവ് നിഷേധിച്ചു. മലബാർ കളക്ടറായി സ്ഥാനമേറ്റ തോറൻ, 1917 നവംബർ 1ന് സാമൂതിരിയുടെ ആഗ്രഹപ്രകാരം തളി റോഡിൽ തീണ്ടൽ ബോർഡ് സ്ഥാപിച്ചു. ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി സി.കൃഷ്ണൻ ലംഘിച്ചു. ബ്രാഹ്മണനും പ്രശസ്ത അഭിഭാഷകനുമായ മഞ്ചേരി രാമയ്യർക്കൊപ്പം കുതിര വണ്ടിയിൽ നിരത്തിൽ സഞ്ചരിച്ച് അദ്ദേഹം നിരോധനത്തെ വെല്ലുവിളിച്ചു. മാതൃഭൂമി സ്ഥാപകരായ കെ.പി.കേശവമേനോൻ, കെ.മാധവൻ നായർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ സമരമായിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം.

PSC ചോദ്യങ്ങൾ 

1. അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം - തളി ക്ഷേത്ര സമരം (1917)

2. തളി ക്ഷേത്ര സമരം നടന്ന വർഷം - 1917

3. കോഴിക്കോട്ടെ തളിക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം - തളി ക്ഷേത്ര പ്രക്ഷോഭം

4. തളിക്ഷേത്ര പ്രക്ഷോഭം നയിച്ച നേതാക്കൾ - സി.കൃഷ്ണൻ, കെ.പി.കേശവമേനോൻ, കെ.മാധവൻ നായർ, മഞ്ചേരി രാമയ്യർ

Post a Comment

Previous Post Next Post