ഉദയംപേരൂർ സുന്നഹദോസ്

ഉദയംപേരൂർ സുന്നഹദോസ് (Synod of Diamper)

പുരാതനമായ ഉദയംപേരൂര്‍ മര്‍ത്തമറിയം പള്ളിയില്‍ 1599 ജൂണ്‍ 20-ന്‌ നടന്ന സുന്നഹദോസിന്റെ ലക്ഷ്യം കേരള ക്രൈസ്തവ സഭയില്‍ ബാബിലോണിയയിലെ പാത്രിയാര്‍ക്കീസിനുണ്ടായിരുന്ന അധികാരത്തിനു പകരം റോമിലെ പോപ്പിന്റെ ആധിപത്യം സ്ഥാപിക്കുകയും സുറിയാനി പ്രാര്‍ഥനയുടെ സ്ഥാനത്ത്‌ റോമന്‍ കത്തോലിക്കാ സഭയുടെ ലത്തീന്‍ പ്രാര്‍ഥനയും ആരാധനാക്രമങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. 153 വൈദികരും (133 കത്തനാർ, 20 ഡീക്കന്മാർ) 660 സാധാരണക്കാരും (ഇടവകകളെ പ്രതിനിധീകരിച്ച്) ഉള്‍പ്പെടെ 813 പ്രതിനിധികളാണ്‌ യോഗത്തിനെത്തിയത്‌. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌ ഗോവയിലെ ആര്‍ച്ചുബിഷപ്പ്‌ അലക്സിസ്‌ ഡി മെനസിസ്‌ ആയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ കേരളത്തിലെ ക്രൈസ്തവസഭയും ബാബിലോണിയയിലെ പാത്രിയാര്‍ക്കീസുമായുണ്ടായിരുന്ന ബന്ധം വിച്ഛേദിക്കുകയും പകരം ഇവിടത്തെ ക്രൈസ്തവസഭയെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്തു.

PSC ചോദ്യങ്ങൾ 

1. പോർച്ചുഗീസ് കാലത്ത് കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിലുണ്ടായ പ്രധാന സംഭവം - ഉദയംപേരൂർ സുന്നഹദോസ് (1599)

2. കേരളത്തിലെ ക്രൈസ്തവസഭയെ റോമിനോട് അഭിമുഖ്യമുള്ളവരാക്കി മാറ്റാൻ ഉദയം പേരൂരിൽ നടത്തിയ പുരോഹിത സമ്മേളനം - ഉദയംപേരൂര്‍ സുന്നഹദോസ്‌

3. ഉദയം പേരൂര്‍ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌ - പോര്‍ച്ചുഗീസുകാര്‍

4. ഉദയം പേരൂര്‍ സുന്നഹദോസ്‌ നടന്ന വർഷം - എ.ഡി 1599

5. ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 813

6. ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത അൽമായക്കാരുടെ എണ്ണം - 660 

7. ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത വൈദികരുടെ എണ്ണം - 153 (133 കത്തനാർ, 20 ഡീക്കന്മാർ)

8. ഉദയംപേരൂര്‍ സുന്നഹദോസിലെ അധ്യക്ഷത വഹിച്ചതാര് -  അലക്സിസ്‌ ഡി മെനസിസ്‌ (ഗോവയിലെ ആര്‍ച്ചുബിഷപ്പ്‌)

9. കേരളത്തില്‍ ക്രൈസ്തവര്‍ റോമിലെ പോപ്പിനു കീഴില്‍ വരാന്‍ കാരണമായ സംഭവം - ഉദയംപേരൂര്‍ സുന്നഹദോസ്‌

Post a Comment

Previous Post Next Post