പോർച്ചുഗീസ് കേരളത്തിൽ

പോർച്ചുഗീസ് കേരളത്തിൽ (1498 – 1663) (Portuguese in Kerala Malayalam)
■ ഇന്ത്യയിലേക്ക്‌ സമുദ്രമാർഗ്ഗം കണ്ടെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്‌

■ കേരളത്തില്‍ ആദ്യമെത്തിയ യൂറോപ്യന്‍ ശക്തി - പോര്‍ച്ചുഗീസ്‌

■ പോര്‍ച്ചുഗീസുകാര്‍ വരുന്നതുവരെ കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നത്‌ - അറബികള്‍

■ "മൂര്‍” എന്നറിയപ്പെട്ടിരുന്നത്‌ - അറബികള്‍

■ എന്തു ഉദ്ദേശവുമായിട്ടാണ്‌ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിയത്‌ - വാണിജ്യബന്ധം സ്ഥാപിക്കുക

■ കേരളത്തില്‍ എത്തിയ ആദ്യ വിദേശ സഞ്ചാരി - വാസ്‌കോഡഗാമ

■ വാസ്‌കോഡഗാമ കാപ്പാട്‌ എത്തിയ വര്‍ഷം - 1498

■ എത്ര കപ്പലുകളിലാണ്‌ ഗാമയും സംഘവും ഇന്ത്യയിലേക്ക്‌ യാത്ര തിരിച്ചത്‌ - 3

■ വാസ്‌കോഡഗാമയും സംഘവും യാത്ര പുറപ്പെട്ട കപ്പലുകള്‍ ഏതെല്ലാം - സാവോ ഗാബിയേല്‍, സാവോ റാഫേല്‍, ബെറിയോ

■ വാസ്‌കോഡഗാമ നിയന്ത്രിച്ചിരുന്ന കപ്പല്‍ - സാവോ ഗാബ്രിയേല്‍

■ വാസ്‌കോഡഗാമയും സംഘവും ആദ്യമായി കേരളത്തില്‍ നിന്ന്‌ തിരിച്ചുപോയ വര്‍ഷം - 1498 നവംബര്‍

■ ഗാമ രണ്ടാമതായി കേരളത്തില്‍ എത്തിയ വര്‍ഷം - 1502

■ ഗാമ അവസാനമായി കേരളത്തില്‍ എത്തിയ വര്‍ഷം - 1524

■ ഗാമ എത്ര തവണ കേരളത്തില്‍ വന്നിട്ടുണ്ട്‌ - 3

■ വാസ്‌കോഡഗാമ അന്തരിച്ചത്‌ എവിടെവച്ച്‌ - കൊച്ചി

■ വാസ്‌കോഡഗാമ അന്തരിച്ച വര്‍ഷം - 1524 ഡിസംബര്‍ 24

■ വാസ്‌കോഡഗാമയുടെ ഭൗതിക ശരീരം ആദ്യം അടക്കം ചെയ്തത്‌ - സെന്റ്‌ ഫ്രാന്‍സിസ്‌ പള്ളി, കൊച്ചി

■ വാസ്കോഡഗാമയുടെ ഭൗതിക ശരീരം പോര്‍ച്ചുഗലിലേയ്ക്ക്‌ കൊണ്ടുപോയ വര്‍ഷം - 1539

■ വാസ്കോഡഗാമയുടെ പിന്‍ഗാമിയായി അറിയപ്പെടുന്നത്‌ - കബ്രാള്‍

■ കബ്രാളിന്റെ പൂർണ്ണനാമം - പെസോ അന്‍വാരിസ്‌ കബ്രാള്‍

■ കബ്രാള്‍ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1500

■ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ പോര്‍ച്ചുഗീസ്‌ സംഘത്തെ നയിച്ചത്‌ - കബ്രാള്‍

■ പോര്‍ച്ചുഗീസ്‌ രാജാവിന്റെ പ്രതിനിധിയായി ഇന്ത്യയില്‍ എത്തിയ ആദ്യ വ്യക്തി - ഫ്രാന്‍സിസ്‌ ഡി. അല്‍മേഡ

■ അല്‍മേഡ കേരളത്തില്‍ എത്തിയ വര്‍ഷം - എ.ഡി. 1505

■ ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍മേഡ

■ “നീല ജല നയം” ആവിഷ്കരിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - അല്‍മേഡ

■ സെന്റ്‌ ആഞ്ചലോകോട്ട നിര്‍മ്മിച്ചത്‌ - അല്‍മേഡ

■ സെന്റ്‌ ആഞ്ചലോകോട്ട സ്ഥിതിചെയ്യുന്നത്‌ - കണ്ണൂര്‍

■ ഏറ്റവും പ്രശസ്തനായ പോര്‍ച്ചുഗീസ്‌ വൈസ്രോയി - ആൽബുക്വർക്ക്‌

■ ആൽബുക്വർക്ക്‌ ഇന്ത്യയില്‍ എത്തിയ വര്‍ഷം - എ.ഡി. 1509

■ സാമൂതിരിയുടെ നാവികശക്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച പോര്‍ച്ചുഗീസ്‌ വൈസ്രോയി - ആല്‍ബുക്വര്‍ക്ക്‌

■ ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ ആസ്ഥാനം കൊച്ചിയില്‍ നിന്ന്‌ ഗോവയിലേക്ക്‌ മാറ്റിയ പോര്‍ച്ചുഗീസ്‌ ഭരണാധികാരി - ആൽബുക്വർക്ക്‌

■ പോര്‍ച്ചുഗീസ്‌ അധീനപ്രദേശങ്ങളില്‍ സതി നിരോധിച്ചതാര് - ആൽബുക്വർക്ക്‌

■ പോര്‍ച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മില്‍ മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിച്ച ഭരണാധികാരി - ആൽബുക്വർക്ക്‌

■ പോര്‍ച്ചുഗീസുകാരെ വിശേഷിപ്പിച്ചിരുന്നത്‌ - പറങ്കികള്‍

■ ആറാമത്തെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - വാസ്‌കോഡഗാമ

■ 1524 മുതല്‍ 1526 വരെയുള്ള കാലഘട്ടത്തിലെ പോര്‍ച്ചുഗീസ്‌ വൈസ്രോയി - ഹെന്റിക്‌ ഡി മെനസസ്‌

■ യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ പണികഴിപ്പിച്ച ആദ്യ കോട്ട - മാനുവൽ കോട്ട

■ മാനുവൽ കോട്ട പണികഴിപ്പിച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്‌

■ ചാലിയം കോട്ട പണിതത്‌ - പോര്‍ച്ചുഗീസ്‌

■ ചാലിയം കോട്ട നിര്‍മ്മിച്ച വര്‍ഷം - 1531

■ "സാമൂതിരിയുടെ കണ്ഠത്തിലേക്കു നീട്ടിയ പീരങ്കി" എന്ന് വിശേഷിപ്പിക്കപ്പെട്ടത് - ചാലിയം കോട്ട

■ കേരളത്തില്‍ ആദ്യമായി അച്ചടി തുടങ്ങിയ വിദേശ ശക്തി - പോര്‍ച്ചുഗീസ്‌

■ ചവിട്ടുനാടകം തുടങ്ങിവെച്ച വിദേശ ശക്തി - പോര്‍ച്ചുഗീസ്‌

■ പീരങ്കികള്‍, തോക്കുകള്‍ എന്നിവ വ്യാപകമായ കാലഘട്ടം - പോര്‍ച്ചുഗീസ്‌

■ കൊച്ചി രാജാവായ വീരകേരളവർമ്മക്ക് പോർച്ചുഗീസുകാർ കൊട്ടാരം പണിതുനല്കിയതെവിടെ - മട്ടാഞ്ചേരി

■ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചതെന്ന് - 1555

■ പോര്‍ച്ചുഗീസ്‌ ഭരണകാലഘട്ടത്തില്‍ പ്രസിദ്ധിയിലേക്ക്‌ ഉയര്‍ന്നുവന്ന ക്ഷേത്രം - ഗുരുവായുര്‍

■ പുകയില ഇന്ത്യയില്‍ പ്രചരിപ്പിച്ചത്‌ - പോര്‍ച്ചുഗീസ്‌

■ കൊച്ചിയില്‍ ആദ്യമായി കോട്ട പണിത വിദേശശക്തി - പോര്‍ച്ചുഗീസ്‌

■ കശുവണ്ടി ഇന്ത്യയില്‍ പ്രചരിപ്പിച്ചത്‌ - പോര്‍ച്ചുഗീസ്‌

■ ജാതിമരം കേരളത്തിൽ എത്തിച്ചത് - പോർച്ചുഗീസുകാർ

■ മരച്ചീനി കേരളത്തിൽ കൊണ്ടുവന്നത് - പോർച്ചുഗീസുകാർ

■ “പോര്‍ച്ചുഗീസ്‌ രാജാവിന്റെ സൈനിക സഹോദരന്‍” എന്ന പദവി ലഭിച്ച നാട്ടുരാജാവ് - പുറന്നാട്ടു രാജാവ്‌

■ പേരയ്ക്ക കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ മുസ്‌ലിങ്ങളുടെ (മൂറുകളുടെ) രാജാവ് എന്നറിയപ്പെട്ടത് - കുഞ്ഞാലി നാലാമൻ

■ കുഞ്ഞാലി നാലാമൻ മരയ്ക്കർമാരുടെ തലവനായതെന്ന് - 1595

■ ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന ബിരുദം ലഭിച്ചതാർക്ക് - കുഞ്ഞാലി നാലാമൻ

■ കുഞ്ഞാലി IV നെ വധിച്ചതാര് - പോര്‍ച്ചുഗീസ്‌

■ പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി IV നെ വധിച്ച വര്‍ഷം - 1600

■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതി രചിച്ചത്‌ - ഷൈഖ്‌ സൈനുദീന്‍

■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ ആദ്യ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്‌ - പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഏതിരെ യുദ്ധം ചെയ്യേണ്ട ആവശ്യകത

■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ എന്ന കൃതിയുടെ നാലാമത്തെ നാഗത്തിലെ പ്രമേയം - കേരളത്തിലെ പോര്‍ച്ചുഗീസ്‌ ആധിപത്യം

■ തുഹ്ഫത്തൂര്‍ മുജാഹിദീന്‍ ഗ്രന്ഥം സമർപ്പിച്ചതാർക്ക് - ബീജാപ്പൂർ സുൽത്താൻ അതിൽ ഷാ യ്ക്ക്

■ ഉദയംപേരൂര്‍ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌ - പോര്‍ച്ചുഗീസുകാര്‍

■ ഉദയംപേരൂര്‍ സുന്നഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 813

■ ഉദയംപേരൂര്‍ സുന്നഹദോസിലെ അധ്യക്ഷത വഹിച്ചതാര് -  അലെക്സിസ്‌ ഡി മെനസസ്‌

■ കൈതച്ചക്ക ഇന്ത്യയില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ കേരളത്തില്‍ ക്രൈസ്തവര്‍ റോമിലെ പോപ്പിനു കീഴില്‍ വരാന്‍ കാരണമായ സംഭവം - ഉദയംപേരൂര്‍ സുന്നഹദോസ്‌

■ പപ്പായ കേരളത്തില്‍ കൊണ്ടുവന്നത്‌ - പോര്‍ച്ചുഗീസ്‌

■ അടയ്ക്ക, കൈതച്ചക്ക, തണ്ണിമത്തൻ എന്നിവ കേരളത്തിലെത്തിച്ചത് - പറങ്കികൾ

■ കയർ വ്യാപാരം വിദേശത്തേക്ക് വ്യാപിച്ചതാര് - പോർച്ചുഗീസുകാർ

■ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയത്‌ - 1663

■ വികാരി, ഫാക്ടറി, പതക്കം, മേസ്തിരി, ലേലം, കുശിനി, ജനൽ, അലമാര, കുമ്പസാരം, മേശ, ചാവി, കസേര, ബെഞ്ച്, ചായ, റാന്തൽ, മുറം, വിജാഗിരി, കൊന്ത, വരാന്ത, ഗോഡൗൺ എന്നിവ പോർച്ചുഗീസുകാർ മലയാളഭാഷക്ക് നൽകിയ സംഭാവനകളാണ്.

0 Comments