കൂനൻ കുരിശ് സത്യം

കൂനൻ കുരിശ് സത്യം (Coonan Cross Oath)

1653-ലായിരുന്നു കൂനന്‍ കുരിശ്‌ പ്രതിജ്ഞ. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും പോര്‍ച്ചുഗീസുകാരുമായുണ്ടായ ശക്തമായ അഭിപ്രായവ്യത്യാസങ്ങളാണ്‌ ഇതിലേക്ക്‌ നയിച്ചത്‌. 1653ല്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‌ ബാബിലോണിയായിലെ പാത്രിയാര്‍ക്കീസ്‌ ഒരു സുറിയാനി പുരോഹിതനെ കേരളത്തിലേക്ക്‌ അയച്ചു. അഹറ്റല്ല എന്ന ഈ പുരോഹിതനെ പോര്‍ച്ചുഗീസുകാര്‍ പിടികൂടി വധിച്ചു എന്ന വാര്‍ത്ത പരന്നതോടെ ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരിയിലെ പള്ളിയില്‍ ഒത്തുകൂടി. ഇവിടത്തെ പഴയ കുരിശില്‍ (കൂനന്‍ കുരിശ്‌) ഒരു വടം കെട്ടി അതില്‍ പിടിച്ചുകൊണ്ട്‌ പോര്‍ച്ചുഗീസുകാരെയും ലത്തീന്‍ ബിഷപ്പുമാരെയും മേലില്‍ അനുസരിക്കില്ലെന്ന്‌ പ്രതിജ്ഞയെടുത്തു. ഇതിന്റെ ഫലമായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അംഗീകരിക്കുന്ന റോമന്‍ സുറിയാനികളെന്നും (പഴയ കൂറ്റുകാര്‍), പോപ്പിന്റെ അധികാരത്തെ പരിത്യജിക്കുന്ന യാക്കോബായ സുറിയാനികളെന്നും (പുതിയ കൂറ്റുകാർ) രണ്ടായി പിരിഞ്ഞു. അങ്ങനെ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യക്തമായ പിളര്‍പ്പുണ്ടാക്കിയ സംഭവമായിരുന്നു കൂനന്‍ കുരിശ്‌ പ്രതിജ്ഞ.

PSC ചോദ്യങ്ങൾ 

1. ഉദയംപേരൂർ സൂനഹദോസിന്റെ തുടർച്ചയായി നടന്ന ചരിത്ര സംഭവം - കൂനന്‍ കുരിശ്‌ സത്യം

2. കേരളത്തിലെ ക്രൈസ്തവസഭയെ ലത്തീൻ സഭയാക്കാനുള്ള ശ്രമത്തിനെതിരായി നടന്ന പ്രക്ഷോഭം - കൂനന്‍ കുരിശ്‌ കലാപം (1653)

3. കൂനന്‍ കുരിശ്‌ പ്രതിജ്ഞയ്ക്കു കാരണമായത് - ബാബിലോണിയൻ സുറിയാനി ബിഷപ്പായ മാർ അഹറ്റല്ലയെ പോർച്ചുഗീസുകാർ വധിച്ചു എന്ന പ്രചാരണം 

4. കൂനന്‍ കുരിശ്‌ പ്രതിജ്ഞയ്ക്കു ശേഷം സുറിയാനികൾ മെത്രോപ്പോലീത്തയായി അഭിഷേകം ചെയ്‌ത വ്യക്തി - ആർച്ച് ഡീക്കൻ തോമസ് (മാർതോമാ I)

5. മതരംഗത്ത് പോർച്ചുഗീസുകാരുടെ പരാജയത്തിനിടയാക്കിയ സംഭവം - കൂനന്‍ കുരിശ്‌ പ്രതിജ്ഞ

6. കൂനന്‍ കുരിശ്‌ പ്രതിജ്ഞ നടന്ന വർഷം - 1653

Post a Comment

Previous Post Next Post