രേവതി പട്ടത്താനം

രേവതി പട്ടത്താനം (Revathi Pattathanam)

പണ്ഡിതന്മാരായ നമ്പൂതിരിമാർക്ക് നൽകുന്ന സമ്മാനമാണ് താനം എന്ന ദാനം. കർമ്മത്തിയിലൂടെയും അറിവിലൂടെയും നേടുന്ന വിദ്യകളുണ്ട്. പട്ടത്താനം അറിവിലൂടെ നേടുന്നതാണ്. കര്‍മ്മിത്താനം കർമ്മത്തിലൂടെ നേടുന്നതാണ്. 'തളിയിൽ ത്താനം' എന്നാണ് രേവതി പട്ടത്താനം അറിയപ്പെടുന്നത്. കോഴിക്കോട് തളിയിൽ ക്ഷേത്രത്തിൽ എല്ലാ വർഷവും തുലാമാസത്തിലെ രേവതി നാൾ മുതൽ തിരുവാതിര നാൾ വരെയുള്ള ഏഴു ദിവസം സാമൂതിരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിരുന്ന വിദ്വൽ സദസ്സായിരുന്നു രേവതി പട്ടത്താനം. അന്ന് കൂടല്ലൂര്‍ പട്ടേരിമാരായിരുന്നു നമ്പൂതിരിമാരുടെ പാണ്ഡിത്യം അളക്കാന്‍ വിധികര്‍ത്താക്കളായിരുന്നത്. സാമൂതിരി രാജാവായിരുന്നു നമ്പൂതിരിമാര്‍ക്ക് താനം നൽകിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്ന പണ്ഡിതന് സാമൂതിരി നൽകിയിരുന്ന പദവിയായിരുന്ന 'ഭട്ടസ്ഥാനം' ലോപിച്ചാണ് പട്ടത്താനം ആയി മാറിയത്. പ്രാഭാകരം, കൗമാരിലം, വ്യാകരണം, വേദാന്തം എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് വളരെ കടുപ്പമേറിയ ഈ ശാസ്ത്രപരീക്ഷ നടത്തിയിരുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരി പോലും രേവതി പട്ടത്താനത്തിൽ ആറു തവണ പരാജയപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. വിജയിയായ പണ്ഡിതനായിരുന്നു ഉദ്ദണ്ഡശാസ്ത്രികൾ.

PSC ചോദ്യങ്ങൾ 

1. കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്സ് അറിയപ്പെട്ടിരുന്നത് - രേവതി പട്ടത്താനം 

2. രേവതി പട്ടത്താനം ഏത് ക്ഷേത്രത്തിൽ നടന്നിരുന്ന വിദ്വൽ സദസ്സായിരുന്നു - കോഴിക്കോട് തളി ക്ഷേത്രത്തിൽ

3. രേവതി പട്ടത്താനം നടത്തിയിരുന്നത് - സാമൂതിരിമാർ

4. രേവതി പട്ടത്താനം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് - തളിയിൽ ത്താനം

5. പട്ടത്താനങ്ങളിലെ മത്സരങ്ങളിൽ വിജയിച്ചിരുന്ന പണ്ഡിതന്മാർക്ക് സാമൂതിരി നൽകിയിരുന്ന പ്രത്യേക സ്ഥാനം - ഭട്ടസ്ഥാനം 

6. എല്ലാ വർഷവും രേവതി പട്ടത്താനം നടത്തിയിരുന്നത് എന്നു മുതൽ എന്നുവരെയായിരുന്നു - തുലാമാസത്തിലെ രേവതി നാൾ മുതൽ തിരുവാതിര നാൾ വരെയുള്ള ഏഴു ദിവസം

7. രേവതി പട്ടത്താന സദസ്സിൽ നമ്പൂതിരിമാരുടെ പാണ്ഡിത്യം അളക്കാന്‍ വിധികര്‍ത്താക്കളായിരുന്നത് - കൂടല്ലൂര്‍ പട്ടേരിമാർ

8. രേവതി പട്ടത്താന സദസ്സിൽ ആറ് തവണ പരാജയപ്പെട്ട ആൾ - മേൽപ്പത്തൂർ നാരായണ ഭട്ടതിരി 

9. രേവതി പട്ടത്താന സദസ്സിൽ വിജയിയായ പണ്ഡിതൻ - ഉദ്ദണ്ഡശാസ്ത്രികൾ

10. വീര കേരള പ്രശസ്തി എഴുതിയത് - മേൽപ്പത്തൂർ നാരായണ ഭട്ടതിരി

11. മഹാഭാരതം കഥ വ്യാഖ്യാനം ചെയ്‌ത്‌ ക്ഷേത്രപരിസരങ്ങളിൽ ജനങ്ങളെ കേൾപ്പിച്ചിരുന്നതാണ് - മഹാഭാരത പട്ടത്താനം (സംസ്കൃതപണ്ഡിതന്മാരായ മാവാതെ പട്ടൻമാരാണിത് ചെയ്‌തിരുന്നത്‌)

Post a Comment

Previous Post Next Post