നെടിയിരുപ്പ് സ്വരൂപം

നെടിയിരുപ്പ് സ്വരൂപം & കോല സ്വരൂപം

1. കോലത്തു (കോല സ്വരൂപം) നാടിന്റെ പുരാതന ചരിത്ര നിർമ്മിതിയ്ക്ക് ചരിത്രകാരന്മാർ ആശ്രയിച്ച കൃതി - മൂഷികവംശം


2. മൂഷികവംശം രചിച്ചത്‌ എന്ന്‌? - 11-ാം ശതകത്തിന്റെ ആരംഭത്തില്‍


3. സംസ്കൃതത്തില്‍ കണ്ടുകിട്ടിയേടത്തോളംവച്ച്‌ ഏറ്റവും പുരാതനമായ രാജ്യചരിത്ര ഗ്രന്ഥം ഏത്‌? - മൂഷികവംശം


4. മൂഷികവംശത്തിന്റെ കര്‍ത്താവ്‌ ആര്‌? - അതുലന്‍


5. അതുലന്‍ മൂഷികവംശത്തില്‍പ്പെട്ട എത്ര രാജാക്കന്മാരുടെ ചരിത്രമാണ്‌ പറയുന്നത്‌? - 18


6. ശ്രീമൂലവാസം ക്ഷേത്രത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിച്ചത്‌ ആര്‌? - വിക്രമരാമന്‍


7. കുലോത്തുംഗ ചോളനുമായുള്ള യുദ്ധത്തില്‍ ചേരരാജാവിനെ സഹായിച്ചത്‌ ആര്? - വല്ലഭന്‍ രണ്ടാമന്‍


8. മാരാഹിപട്ടണം സ്ഥാപിച്ചതാര്‌? - വല്ലഭന്‍ രണ്ടാമന്‍


9. വല്ലഭനുശേഷം വന്ന രാജാവ്‌ ആര്‌? - ശ്രീകണ്ഠന്‍


10. ശ്രീകണ്ഠന്‍ വേറെ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌? - രാജധര്‍മ്മന്‍


11. രാജധര്‍മ്മന്റെ ആസ്ഥാന കവി ആരായിരുന്നു? - അതുലന്‍


12. തെക്കന്‍ കോലത്തിരിമാരെന്ന്‌ വിളിക്കപ്പെടുന്നത്‌ ആര്‌? - വേണാട്ടു രാജാക്കന്മാര്‍


13. വടക്കന്‍ കോലത്തിരിമാരെന്ന്‌ വിശേഷിപ്പിക്കുന്നത്‌ ആരെ? ചിറയ്ക്കല്‍ രാജാക്കന്മാരെ


14. കോലത്തിരിമാരെക്കുറിച്ച്‌ ആദ്യ പരാമര്‍ശം നടത്തിയത്‌ ആര്‌? - അല്‍ബറുനി


15. ഭാഗവതത്തിന്‌ കൃഷ്ണപദി എന്ന വ്യാഖ്യാനമെഴുതിയതാര്‌ - രാഘവാനന്ദന്‍


16. അമോഘരാഘവം ചമ്പു രചിച്ചത്‌ എന്ന്‌ - 1299-ല്‍


17. കൃഷ്ണഗാഥാ പുരസ്ക്കര്‍ത്താവ്‌ എന്ന നിലയില്‍ അനശ്വരനായിത്തീര്‍ന്ന കോലത്തിരി ആര്‌? - ഉദയവര്‍മ്മന്‍ കോലത്തിരി


18. പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ വരുന്ന കാലത്ത്‌ കോലത്തിരി ആരുടെ സ്വാധീന ശക്തിയില്‍ ആയിരുന്നു? - സാമൂതിരിയുടെ


19. സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം എവിടെയാണ്‌? - മലപ്പുറം ജില്ലയിലെ ഏറനാട്ടില്‍ ഉള്ള നെടിയിരുപ്പ്‌


20. സാമൂതിരി (സാമൂരി) എന്ന പട്ടപ്പേർ  ഉപയോഗിച്ചുകാണുന്ന ഏറ്റവും പഴയ രേഖ എത്‌? - ഇബന്‍ ബത്തൂത്തയുടെ യാത്രാവിവരണം


21. സാമൂതിരി കല്ലായിപ്പുഴയുടെ തെക്കേ തീരത്തുള്ള പന്നിയങ്കരയില്‍ എത്തിയത്‌ ഏത്‌ പ്രദേശം കീഴടക്കാനാണ്‌? - പോളനാട്‌


22. നാല്‍പ്പത്തിയെട്ട്‌ വര്‍ഷം പടവെട്ടിയിട്ടും സാമൂതിരിയ്ക്ക്‌ പിടിയ്ക്കുവാന്‍ കഴിയാതിരുന്ന പ്രദേശം - പോളനാട്‌


23. പന്നിയൂർ, ചോകിരം എന്നീ ഗ്രാമക്കാർ തമ്മിലുള്ള മത്സരത്തിൽ സാമൂതിരി ആരെയാണ് സഹായിച്ചത് - പന്നിയൂർ ഗ്രാമക്കാരെ


24. സാമൂതിരിയ്ക്ക്‌ വേണ്ടുംവണ്ണം ഉപദേശം നല്‍കുന്നതിനായി പൊറട്ടിരി തന്റെ മന്ത്രിമാരില്‍ പ്രധാനിയായ ആരെയാണ്‌ നെടിയിരുപ്പ്‌ സ്വരൂപത്തിന്‌ വിട്ടുകൊടുത്തത്‌? - മങ്ങാട്ടച്ചനെ


25. നെടിയിരുപ്പ്‌ സ്വരൂപത്തിന്റെ ആസ്ഥാനം കോഴിക്കോട്ടേയ്ക്ക് മാറ്റിയത്‌ ആര്‌? - ഏറാടി


26. ഉദ്ദണ്ഡശാസ്ത്രികള്‍ ഏതു സാമൂതിരിയുടെ സദസ്സിനെയാണ്‌ അലങ്കരിച്ചിരുന്നത്‌? - മാനവിക്രമന്‍


27. മുരാരിയുടെ അനഘരാഘവം നാടകത്തിന്‌ മാനവിക്രമരാജാവ്‌ എഴുതിയ വ്യാഖ്യാനം - വിക്രമീയം


28. കൊല്ലം തോറും കോഴിക്കോട്ടെ തളിയില്‍ ക്ഷേത്രത്തിൽ സാമൂതിരിയുടെ രക്ഷാധികാരത്തില്‍ നടന്നിരുന്ന പണ്ഡിതസദസ്സ്‌ ഏത്‌? - രേവതീപട്ടത്താനം


29. രേവതീപട്ടത്താനം എത്ര ദിവസം ആണ്‌ നീണ്ടുനിന്നിരുന്നത്‌? - 7


30. കൊല്ലത്തെ പ്രധാനവീഥിയ്ക്ക്‌ പറഞ്ഞിരുന്ന പേര്‌ - നാരായപ്പെരുവഴി


31. സാമൂതിരിയുടെ തലസ്ഥാനമായ കോഴിക്കോട്‌ ആറുതവണ സന്ദര്‍ശിച്ച ആഫ്രിക്കന്‍ സഞ്ചാരി ആര്‌? - ഇബന്‍ ബത്തൂത്ത


32. സാമൂതിരിയുടെ കാലത്ത്‌ കോഴിക്കോട്ടെത്തിയ മാഹ്വാൻ എന്ന മുസ്ലീം സഞ്ചാരി ഏതു രാജൃക്കാരനായിരുന്നു? - ചൈന 


33. തെക്കേ മലബാറില്‍ സാമൂതിരിയുടെ പ്രധാന എതിരാളി ആര്? - വള്ളുവക്കോനാതിരി


34. മാമാങ്കോത്സവം എത്ര വര്‍ഷത്തിലൊരിക്കലാണ്‌ നടത്തുന്നത്‌? - 12


35. മാമാങ്കോത്സവത്തില്‍ ആദ്യം ആധിപത്യം വഹിച്ചിരുന്നത്‌ ആര്‌ - ചേര ചക്രവര്‍ത്തി


36. മാമാങ്കത്തിൽ സാമൂതിരിയുടെ അധീശത്വം അംഗീകരിച്ചുകൊണ്ട് കേരളം രാജാക്കന്മാർ അയച്ചിരുന്നത് - അടിമക്കൊടി


37. മൂഷക രാജ്യം എവിടെ സ്ഥിതി ചെയ്തിരുന്നു - കണ്ണൂർ ജില്ലയിലെ ചിറക്കൽ, കാസർഗോഡ് ഭാഗങ്ങളിൽ


38. പതിനാലാം നൂറ്റാണ്ടുമുതൽ  മൂഷക രാജ്യം ഏതു രാജ്യമാണ് - കോലത്തുനാട്‌ 


39. കോലത്തുനാടിന്റെ ആസ്ഥാനം - കണ്ണൂർ


40. കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരിക്ക് പ്രോത്സാഹനം നൽകിയത് - ഉദയ വർമ്മൻ കോലത്തിരി

0 Comments