മൂഷക രാജവംശം

മൂഷക രാജവംശം (Mushaka Kingdom)

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശങ്ങളിലൊന്നായ മൂഷിക (മൂഷക) വംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല. ഏഴിമല രാജവംശത്തിലെ പേരുകേട്ട രാജാവായിരുന്നു നന്നൻ. നന്നന്റെ പിൻമുറക്കാരായിരിക്കാം മൂഷിക വംശക്കാർ. മൂഷിക വംശക്കാർ കോലത്തുനാട് രാജാക്കാന്മാരാണ്. ഏഴിമല ഏലിമലയും എലിമലയുമായിട്ടാണ് സംസ്കൃതത്തിൽ മൂഷകവംശമായത്. മൂഷകവംശത്തിന്റെ ചരിത്രവും വംശാവലിയും വ്യക്തമാക്കുന്ന ഒരു സംസ്കൃതകാവ്യം, ഈ വംശത്തിലെ ശ്രീകണ്ഠൻ എന്ന രാജാവിന്റെ സദസ്യനായിരുന്ന അതുലൻ രചിച്ചിട്ടുണ്ട്. അതിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധമാണ്. ഈ കാവ്യത്തിന്റെ ആദ്യഭാഗങ്ങൾ ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിലും അവസാനഭാഗങ്ങൾ ചരിത്രവസ്തുതകളാണ്. വിക്രമരാമൻ, ജയമാനി, വലഭൻ, ശ്രീകണ്ഠൻ എന്നീ രാജാക്കന്മാരെക്കുറിച്ച് ഈ കൃതികളിൽനിന്ന് മനസ്സിലാക്കാം. വിക്രമരാമൻ എന്ന മൂഷകരാജാവ് ശ്രീമൂലവാസം എന്ന ബൗദ്ധവിഹാരത്തെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിച്ചതായി പറയുന്നു. വലഭൻ എന്ന രാജാവാണ് വലഭപട്ടണം സ്ഥാപിച്ചതെന്നും ഈ കൃതിയിൽ നിന്ന് മനസ്സിലാക്കാം. പതിനാലാം നൂറ്റാണ്ട് മുതലാണ് മൂഷക രാജവംശത്തെ കോലത്തുനാടെന്നും ഭരണാധികാരിയെ കോലത്തിരിയെന്നും വിളിക്കാൻ തുടങ്ങിയത്. പതിമൂന്നാം നൂറ്റാണ്ടിൽ ലോകപ്രശസ്ത സഞ്ചാരിയായ മാർക്കോപോളോ ഈ രാജ്യത്തെ എലിനാട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ അൽബറൂണി ഹിലി രാജ്യമെന്നും വിളിച്ചിരുന്നു.

PSC ചോദ്യങ്ങൾ 

1. കണ്ണൂർ ജില്ലയിലെ ചിറക്കൽ, കാസർകോഡ് ഭാഗങ്ങൾ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നത് - മൂഷക രാജവംശം

2. ശ്രീകണ്ഠൻ എന്ന മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നത് - അതുലൻ 

3. മൂഷകവംശ കാവ്യം രചിച്ചത് - അതുലൻ 

4. മൂഷകവംശ കാവ്യം എന്ന സംസ്കൃത മഹാകാവ്യം രചിച്ച അതുലൻ ഏതു രാജാവിന്റെ ആസ്ഥാന കവിയായിരുന്നു - ശ്രീകണ്ഠൻ

5. കോലത്തുനാടിന്റെ (കോല സ്വരൂപം) പുരാതന ചരിത്ര നിർമ്മിതിയ്ക്ക് ചരിത്രകാരന്മാർ ആശ്രയിച്ച കൃതി - മൂഷകവംശ കാവ്യം

6. മൂഷകവംശ കാവ്യം രചിച്ചത്‌ എന്ന്‌? - 11-ാം ശതകത്തിന്റെ ആരംഭത്തില്‍

7. സംസ്കൃതത്തില്‍ കണ്ടുകിട്ടിയേടത്തോളംവച്ച്‌ ഏറ്റവും പുരാതനമായ രാജ്യചരിത്ര ഗ്രന്ഥം ഏത്‌? - മൂഷകവംശ കാവ്യം

8. അതുലന്‍ മൂഷികവംശത്തില്‍പ്പെട്ട എത്ര രാജാക്കന്മാരുടെ ചരിത്രമാണ്‌ പറയുന്നത്‌? - 18

9. ശ്രീമൂലവാസം ക്ഷേത്രത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിച്ചത്‌ ആര്‌? - വിക്രമരാമന്‍

10. കുലോത്തുംഗ ചോളനുമായുള്ള യുദ്ധത്തില്‍ ചേരരാജാവിനെ സഹായിച്ചത്‌ ആര്? - വലഭൻ രണ്ടാമന്‍

11. മാരാഹിപട്ടണം സ്ഥാപിച്ചതാര്‌? - വലഭൻ രണ്ടാമന്‍

12. വലഭനുശേഷം വന്ന രാജാവ്‌ ആര്‌? - ശ്രീകണ്ഠന്‍

13. ശ്രീകണ്ഠന്‍ വേറെ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌? - രാജധര്‍മ്മന്‍

14. പഴയ മൂഷക രാജ്യം പതിനാലാം നൂറ്റാണ്ട് മുതൽ അറിയപ്പെട്ടിരുന്നത് - കോലത്തുനാട്

15. കോലത്തുനാടിന്റെ ആസ്ഥാനമായിരുന്ന നഗരം - കണ്ണൂർ

16. കോലത്തുനാട്ടിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് - കോലത്തിരി

17. മാർക്കോ പോളോയുടെ വിവരണങ്ങളിൽ കോലത്തുനാടിനെ ഏതുപേരിലാണ് പരാമർശിച്ചിട്ടുള്ളത് - ഏലിരാജ്യം

Post a Comment

Previous Post Next Post