ആയ് രാജവംശം

ആയ് രാജവംശം

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം എത്‌? - ആയ് രാജവംശം


2. ബാരിസ്‌ (പമ്പ) മുതല്‍ കന്യാകുമാരി വരെയുള്ള ഭൂവിഭാഗത്തിന്‌ ടോളമി നല്‍കിയ നാമകരണം എന്ത്‌? - അയോയി


3. ആദ്യകാലത്ത്‌ ആയ് രാജ്യത്തിൻറെ തലസ്ഥാനം എതായിരുന്നു? - പൊതിയം (പൊതിയില്‍) മല


4. ആയ് രാജാക്കന്മാർ ഏതുവംശത്തില്‍ പിറന്നവരാണ്‌? - യാദവ വംശത്തില്‍


5. സംഘകാലത്തെ പ്രമുഖരായ ആയ് രാജാക്കന്മാര്‍ ആരെല്ലാം? - അന്തിരന്‍, തിതിയന്‍, അതിയന്‍


6. ആയ് രാജാക്കന്മാരുടെ ചിഹ്നം ഏത്‌? - ആന


7. കപിലര്‍, പരണര്‍ തുടങ്ങിയ സംഘകാല കവികള്‍ ഏതു രാജാവിന്റെ സമകാലികരായിരുന്നു? - തിതിയന്‍


8. ആയ് രാജവംശം ശിഥിലമാകാന്‍ തുടങ്ങുന്നത്‌ ആരുടെ കാലത്താണ്‌? - അതിയന്‍


9. ആയ് രാജ്യം ആക്രമിച്ചുകീഴടക്കിയ പാണ്ഡ്യരാജാവ്‌? - പശുപൂണ്‍ പാണ്ഡ്യന്‍ (അഴകിയ പാണ്ഡ്യന്‍)


10. എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധം മുതല്‍ പത്താം ശതകത്തിന്റെ ആദ്യപാദം വരെ കേരളം ഭരിച്ചിരുന്നതാര്‌? - ആയ് രാജാക്കന്മാർ


11. എ.ഡി. 8-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആയ് രാജ്യം ഭരിച്ചിരുന്നത്‌ ആര്‌? - ചടയന്‍


12. ആയ് രാജവംശത്തിലെ പ്രമുഖനായ ഒരു രാജാവാര്‌? - കരുനന്തടക്കന്‍


13. പാര്‍ത്ഥിവശേഖരപുരം എന്ന സ്ഥലത്തുള്ള വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചതാര്‌? - കരുനന്തടക്കന്‍


14. കരുനന്തടക്കന്‍ വേറെ ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌? - ശ്രീ വല്ലഭൻ


15. പാര്‍ത്ഥിവപുരം ശാല സ്ഥാപിച്ചതാര്‌? - കരുനന്തടക്കന്‍


16. പ്രശസ്തമായ കാന്തള്ളൂര്‍ ശാലയുടെ സ്ഥാപകന്‍ ആര്‌? - കരുനന്തടക്കന്‍


17. കരുനന്തടക്കന്റെ അനന്തരഗാമി ആര്‌? - വരഗുണന്‍


18. വരഗുണന്റെ സ്ഥാനപ്പേര്‌ എന്തായിരുന്നു? - വിക്രമാദിത്യന്‍


19. പ്രസിദ്ധ ബുദ്ധ വിഹാരമായിരുന്ന ശ്രിമൂലവാസത്തിന്‌ വളരെയധികം ഭൂസ്വത്ത്‌ ദാനമായി നല്‍കിയിട്ടുള്ള ആയ് രാജാവ്‌ ആര്‌? - വരഗുണൻ 


20. 'കേരളത്തിലെ.അശോകചക്രവര്‍ത്തി' എന്ന്‌ ചരിത്രകാരന്‍ വിശേഷിപ്പിച്ച ചക്രവര്‍ത്തി ആര്‌? - വരഗുണന്‍


21. വേണാട്ടുരാജവംശം മരുമക്കത്തായികളാകുന്നത്‌ ഏതു ഭരണാധികാരിക്കുശേഷമാണ്‌? - സംഗ്രാമധീര രവിവര്‍മ്മന്‍


22. ആയ് രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങള്‍ ഏതെല്ലാം? - വിഴിഞ്ഞവും കാന്തള്ളൂരും


23. ആയ് രാജ്യത്തിലെ പ്രശസ്തമായ രണ്ട്‌ വിദ്യാകേന്ദ്രങ്ങള്‍ എതെല്ലാമായിരുന്നു? - കാന്തള്ളൂര്‍ശാലയും പാര്‍ത്ഥിവപുരംശാലയും


24. ആയ് രാജവംശത്തിന്റെ അവസാനത്തോടുകൂടി ക്ഷയിക്കപ്പെട്ട മതങ്ങള്‍ ഏവ? - ബുദ്ധമതവും ജൈനമതവും


25. ഹജൂര്‍ ശാസനമനുസരിച്ച്‌ പാര്‍ത്ഥിവപുരം ശാലയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രവേശനം ഉണ്ടായിരുന്നത്‌? - 95


26. ഏതൊരു സംസ്ക്കാരത്തിന്റെയും അസ്തിവാരം എന്താണ്‌? - സാമ്പത്തിക സംവിധാനം


27. അപരിഷ്കൃതയുഗത്തില്‍ നിലനിന്നിരുന്ന ഏതാനും പുരുഷന്മാര്‍ ഏതാനും സ്ത്രീകളെ വിവാഹംകഴിക്കുന്ന സമ്പ്രദായത്തിന്‌ പറയുന്ന പേര്‌ - യൂഥവിവാഹം


28. ഇന്നത്തെ രീതിയിലുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടായത്‌ എന്ന്‌ - എ.ഡി. 8-ാം ശതകത്തോടെ


29. ബ്രാഹ്മണ ഭോജനത്തിനുവേണ്ടി ഒരുലക്ഷപ്പറ നിലം ഉണ്ടായിരുന്നത്‌ ഏതു ക്ഷേത്രത്തില്‍? - തിരുവല്ലാക്ഷേത്രത്തില്‍


30. ജന്മി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നതാര്‌? - ഊരാള സമിതി


31. കേരളത്തില്‍ നമ്പൂതിരി യുഗത്തിന്റെ പ്രാരംഭം പ്രഖ്യാപനം ചെയ്യുന്ന ശാസനം എത്‌? - രാമേശ്വരം ശാസനം


32. നമ്പൂതിരിമാര്‍ യുദ്ധകാലത്തുമാത്രം കൊടുക്കേണ്ടിയിരുന്ന നികുതി ഏത്‌? - പടപ്പണം


33. തൃക്കാക്കര ക്ഷേത്രത്തിലെ ശാന്തിയില്‍ നിന്നും രൂപംകൊണ്ട രാജവംശം ഏത്‌? - ഇടപ്പള്ളി രാജവംശം

0 Comments