മാവ് മരം

മാവ് മരം (Mango Tree)

ഇന്ത്യയിൽ ആദ്യമായി മാവ് കൃഷി ചെയ്യാൻ തുടങ്ങിയത് 5000 വർഷം മുമ്പാണ്. ബുദ്ധൻ ധ്യാനമിരുന്നത് മാവിന്റെ ശീതളഛായയിലാണ് എന്ന് ചരിത്രം പറയുന്നു. കേരളീയർക്ക് വളരെ സുപരിചിതമാണ് മാവ്. തണലിനും ഫലത്തിനും വിറകിനും ഈ മരം ഉപകരിക്കുന്നു. തണ്ടിൽ ഒന്നിടവിട്ടാണ് ഇലകൾ നിൽക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മാവ് പൂത്തു തുടങ്ങുന്നത്. നിറയെ പൂക്കളുണ്ടാവും. പച്ച കലർന്ന വെള്ളപ്പൂക്കൾ നേരിയ മണമുള്ളതും ചെറുതുമാണ്. അവ ഒന്നുചേർന്ന് കുലകളായാണ് നിൽക്കുന്നത്. മാങ്ങായ്ക്കു പ്രത്യേകം രുചിയും മണവുമുണ്ട്. പച്ചമാങ്ങയ്ക്കു പുളിരസമാണ്. ഉപ്പിലിടാനും കറികളുണ്ടാക്കാനും ഉപയോഗിക്കുന്നു. മാമ്പഴത്തിന് നല്ല മധുരമാണ്. മാങ്ങായ്ക്കുള്ളിൽ ഒരു വിത്തേയുള്ളൂ. കട്ടിയുള്ള തോടോടു കൂടിയ വിത്തിന് മാങ്ങായണ്ടി എന്നു പറയും. മാങ്ങായണ്ടിയിൽ 'സ്റ്റിയറിക് അമ്ലം' അടങ്ങിയിരിക്കുന്നതിനാൽ അത് സോപ്പ് നിർമാണത്തിനുപയോഗിക്കുന്നു. 

PSC ചോദ്യങ്ങൾ

1. ഇന്ത്യയുടെ ദേശീയഫലം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ - മാങ്ങ

2. പഴങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ - മാങ്ങ

3. ഏതിന്റെ സസ്യശാസ്ത്രനാമമാണ്‌ മാന്‍ജിഫെറ ഇന്‍ഡിക്ക - മാങ്ങ

4. മല്‍ഗോവ, അല്‍ഫോന്‍സ, ബങ്കനപ്പള്ളി എന്നിവ ഏത്‌ വൃക്ഷത്തിന്റെ ഇനങ്ങളാണ്‌ - മാങ്ങ

5. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന്‌ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ വിശേഷിപ്പിച്ചത്‌ ഏതിനെയാണ്‌ - മാങ്ങ

6. ഏത്‌ വിളയുടെ ഇനമാണ്‌ കോട്ടുക്കോണം - മാമ്പഴം

7. പാകിസ്താന്റെ വേനല്‍കാല ദേശീയ ഫലം - മാമ്പഴം

8. ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം - മാവ് 

9. പാക്കിസ്ഥാന്റെയും ഫിലിപ്പീൻസിന്റെയും ദേശീയ ഫലം - മാമ്പഴം 

10. പാലക്കാട്‌ ജില്ലയിലെ മുതലമട ഗ്രാമം ഏത്‌ കൃഷിയ്ക്കാണ്‌ പ്രസിദ്ധം - മാമ്പഴം

11. പച്ചയായിരിക്കുമ്പോൾ കൂടുതൽ കാണപ്പെടുന്ന ജീവകം - വിറ്റാമിൻ സി 

12. മാങ്ങ പഴുത്തുവരുമ്പോൾ കൂടുതൽ കാണപ്പെടുന്ന ജീവകം - വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ)

13. ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിയുന്ന മാമ്പഴം - അൽഫോൻസോ 

14. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം - പാലക്കാട് ജില്ലയിലെ മുതലമട 

15. ഇന്ത്യയിൽ ആദ്യമായി ഉൽപാദിപ്പിച്ച ഒട്ടുമാങ്ങായിനം - മൽഗോവ 

16. വിത്തില്ലാത്ത സങ്കരയിനം മാമ്പഴം - സിന്ധു

Post a Comment

Previous Post Next Post