വാഴ

വാഴ (Banana Tree)

തെക്കു കിഴക്കൻ ഏഷ്യയാണ് വാഴയുടെ ജന്മദേശം. 'ബനാന' എന്നത് അറബി പദമാണ്; അർഥം 'വിരൽ' അഥവാ 'Finger'. വാഴപ്പഴത്തിന് ഇംഗ്ലീഷിൽ 'Finger' എന്നും പടലയ്ക്ക് 'hand' എന്നും പറയാറുണ്ട്. മാമ്പഴം കഴിഞ്ഞാൽ ഇന്ത്യയിൽ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്നതാണ് വാഴപ്പഴം. ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടകം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അസം,  ബീഹാർ, കേരളം എന്നിവയാണ് വാഴക്കൃഷി കൂടുതലുള്ള സംസ്ഥാനങ്ങൾ. ഇപ്പോൾ തമിഴ്‌നാടാണ് വാഴക്കൃഷിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. അനുകൂല സാഹചര്യമെങ്കിൽ ഓരോ ആറ് - എട്ട് ദിവസം കൂടുമ്പോഴും ഒരു പുതിയ വാഴയില വിരിയും. അധികം വളരുന്ന ഇലകൾ മുറിക്കുന്നത് വാഴയ്ക്കു നല്ലതാണെങ്കിലും പരമാവധി വിളവു കിട്ടാൻ ഒരു വാഴയിൽ കുറഞ്ഞത് 12 ഇലകൾ നിലനിർത്തണം. കേരളത്തിൽ വാഴ നടുന്ന സമയം ഏപ്രിൽ-മെയ്, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ്. കേരളത്തിൽ പാലക്കാട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ വാഴക്കൃഷിയുള്ളത്. വാഴപ്പോളയിൽനിന്നു നാര് വേർതിരിച്ചെടുത്തു സംസ്കരിച്ച് നിറം ചേർത്ത് അതുപയോഗിച്ച് റെഡിമെയിഡ് ഷർട്ടുകളും കൂടാതെ കപ്പ്, ബാഗ്, ചെരുപ്പ് എന്നിവ നിർമിക്കാനുള്ള സാങ്കേതികവിദ്യകളും ഇന്നു ലഭ്യമാണ്.

പ്രധാന വാഴയിനങ്ങൾ - ചെങ്കദളി, നേന്ത്രന്‍, ഏത്തന്‍,രസകദളി, പാളയംകോടന്‍, റോബസ്റ്റ, മൊന്തൻ, റോബസ്റ്റ, മോറിസ്, കർപ്പൂരവള്ളി, കദളി, ഞാലിപ്പൂവൻ, കുന്നൻ തുടങ്ങിയവ.

PSC ചോദ്യങ്ങൾ 

1. ഏറ്റവും വലിയ ഓഷധി - വാഴ

2. കായ്കളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം - വാഴ

3. പ്രകൃതിയുടെ ടോണിക്‌ എന്നറിയപ്പെടുന്നത്‌ ഏതിന്റെ പഴമാണ്‌ - വാഴ

4. കൂമ്പടപ്പ്‌ രോഗം ഏത്‌ വിളയെയാണ്‌ ബാധിക്കുന്നത്‌ - വാഴ

5. ഒരിക്കല്‍ മാത്രം ഫലമുണ്ടാകുന്ന സസ്യം - വാഴ

6. നേന്ത്രന്‍, ഏത്തന്‍,രസകദളി, പാളയംകോടന്‍, റോബസ്റ്റ എന്നിവ ഏത്‌ വിളയുടെ ഇനങ്ങളാണ്‌  - വാഴ

7. കേരളത്തിലെ വാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശൂർ)

8. വാഴപ്പഴം പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകം - എഥിലീൻ 

9. ഉയർന്ന സ്ഥലങ്ങളിൽ വളരുന്ന വാഴ - മലവാഴ 

10. വാഴയെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ വൈറസ് രോഗം - മണ്ടയടപ്പ് (Bunchy top)

11. മണ്ടയടപ്പ് വൈറസിനെ പരത്തുന്ന ജീവി - ബനാന ഏഫിഡ് 

12. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ചെറുവാഴ - പാളയംകോടന്‍

13. കറിവാഴ ഇനങ്ങൾ - മൊന്തൻ, ബത്തീസ്‌, കാഞ്ചികേല, നേന്ത്രപ്പടറ്റി 

14. തെക്കൻ തിരുവിതാംകൂറിലെ കപ്പവാഴ - ചെങ്കദളി 

15. രാജ്യാന്തരവിപണിയിൽ എത്തുന്ന വാഴക്കുലയുടെ മുക്കാൽ പങ്കും കയ്യടക്കിയ ഇനം - ഗ്രാൻഡ് നെയിൻ 

16. പഴുത്താലും പച്ചനിറം മാറാത്ത പഴം - മട്ടി 

17. ഗുരുവായൂരപ്പന് കാഴ്ചക്കുലയായി നൽകുന്ന ഇനം - ചെങ്ങാലിക്കോടൻ 

18. തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി നടാൻ യോജിച്ച വാഴ - റോബസ്റ്റ, ഞാലിപ്പൂവൻ 

19. ഹൈറേഞ്ചിൽ വളർത്താൻ യോജിച്ച ഇനം വാഴ -ബോഡ്‌ലെസ് അൾട്ടാഫോർട്ട്

Post a Comment

Previous Post Next Post