പ്ലാവ് മരം

പ്ലാവ് മരം (Jackfruit Tree)

കേരളീയർക്ക് ഏറ്റവും പരിചിതമായ മരങ്ങളിലൊന്നാണ് പ്ലാവ്. ഇന്ത്യയിൽ 3000 മുതൽ 6000 വർഷം മുൻപു മുതൽക്കേ പ്ലാവ് വളർത്തിയിരുന്നതായി പുരാരേഖകൾ പറയുന്നു. കൊടുംതണുപ്പും വരൾച്ചയും പ്ലാവിനു പറ്റിയ കാലാവസ്ഥയല്ല. ഉഷ്ണമേഖലാ പ്രദേശമാണ് ഏറ്റവും യോജിച്ചത്. ശരാശരി 10 സെന്റിമീറ്റർ നീളവും 5 സെന്റിമീറ്റർ വീതിയുള്ള ഇലകൾക്ക് ദീർഘവൃത്താകൃതിയാണ്. ഇലയുടെ അഗ്രം കൂർത്തതുമാണ്. മിക്കവാറും അഞ്ചുകൊല്ലം പ്രായമാവുമ്പോൾ പ്ലാവ് പൂക്കും. പൂത്താലും ചില പ്ലാവുകളിൽ ചക്കയുണ്ടാവാൻ പിന്നെയും ഒന്നു രണ്ടു വർഷം കൂടി കഴിയണം. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് പ്ലാവ് പൂക്കുന്നത്. ചക്കയ്ക്ക് വലിപ്പമനുസരിച്ച് 15 മുതൽ 40 വരെ കിലോഗ്രാം തൂക്കമുണ്ടാവും. വിളഞ്ഞ ചക്കയ്ക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. പുറമേ ചുറ്റും പരന്ന മുള്ളുകളുണ്ട്‌. ചക്കയ്ക്കുള്ളിലെ ചകിണിയും ഇലയുമൊക്കെ കന്നുകാലികൾക്ക് പ്രിയപ്പെട്ടവയാണ്. നല്ല ഉറപ്പും ബലവുമുള്ളതാണ് പ്ലാവിന്റ് തടി. കാതലിന് ആദ്യം മഞ്ഞനിറമാണ്. പഴകുമ്പോൾ തേക്കിന്റെ നിറമാകും. ഏകദേശം തേക്കിനോളം ഉറപ്പും ബലവുമുണ്ട്. ഫർണീച്ചറിനും കെട്ടിടനിർമാണത്തിനും പ്ലാവ് ധാരാളമായി ഉപയോഗിച്ചു വരുന്നു. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, അസം എന്നിവയാണ് ഏറ്റവുമധികം ചക്കപ്പഴം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ.

PSC ചോദ്യങ്ങൾ 

1. ഏതിന്റെ ശാസ്ത്രനാമമാണ്‌ ആര്‍ട്ടോകാര്‍പ്പസ്‌ ഹെറ്ററോഫില്ലസ്‌ - പ്ലാവ്

2. ഏറ്റവും വലിയ കായ്‌ ഉള്ള മരം - പ്ലാവ്

3. പ്ലാവിന്റെ ജന്മദേശം - തെക്കുകിഴക്കൻ ഏഷ്യ 

4. ഒരു മരത്തിലുണ്ടാകുന്ന ഏറ്റവും വലിയ പഴം - ചക്ക

5. ബംഗ്ലാദേശിന്റെ ദേശീയ ഫലം ഏത്‌ മരത്തിന്റെ ഫലമാണ്‌ - പ്ലാവ്

6. ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പുരോഹിതന്‍മാര്‍ ഇരിക്കുന്ന ആവണിപ്പലക നിര്‍മിക്കുന്നത്‌ ഏതു മരത്തിന്റെ തടി കൊണ്ടാണ്‌ - പ്ലാവ്

7. സാധാരണക്കാരന്റെ മരം എന്ന് വിളിക്കുന്നത് - പ്ലാവ്

8. വീണ, തംബുരു മുതലായ സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌ ഏത്‌ മരത്തിന്റെ തടിയാണ്‌ - പ്ലാവ്

9. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന നിര്‍മിക്കാനുപയോഗിച്ചിരിക്കുന്ന തടി ഏത്‌ മരത്തിന്റെതാണ്‌ - പ്ലാവ്

10. ഏത്‌ മരത്തിന്റെ പോടിനുള്ളില്‍ ഒളിച്ചാണ്‌ മാര്‍ത്താണ്ഡവര്‍മ ഒരിക്കല്‍ ശത്രുക്കളില്‍നിന്ന്‌ രക്ഷപ്പെട്ടത്‌ - പ്ലാവ്

11. തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ എവിടെയാണ് കാണാൻ കഴിയുന്നത് - നെയ്യാറ്റിൻകര 

Post a Comment

Previous Post Next Post