പച്ചക്കറികൾ

പച്ചക്കറികൾ (Vegetables)

ചീര, വെണ്ട, പാവയ്ക്ക, പടവലം, മത്തൻ, വെള്ളരി, ചുരയ്ക്ക, കുമ്പളം, വഴുതന, തക്കാളി, കാബേജ്/മുട്ടക്കൂസ്, കോളി ഫ്‌ളവർ, മുളക്, കാരറ്റ്, ബീറ്റ് റൂട്ട്, റാഡിഷ്/മുള്ളങ്കി, അമര, ഉള്ളി തുടങ്ങിയവയാണ് ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാന പച്ചക്കറികൾ.

PSC ചോദ്യങ്ങൾ

1. കേരളത്തിൽ ഏറ്റവുമധികം പ്രചാരമുള്ള ഇലപ്പച്ചക്കറി - ചീര 

2. ലോകത്ത് ഏറ്റവുമധികം വെണ്ടയ്ക്ക ഉൽപാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 

3. വെണ്ടയ്ക്കയുടെ ശാസ്ത്രനാമം - അബൽമോഷസ് എസ്കുലെന്റ്സ്

4. പാവയ്ക്കയുടെ ശാസ്ത്രനാമം - കൊമോർഡിക്ക ചരൻഷ്യ 

5. പാവയ്ക്കയ്ക്ക് കയ്‌പു നൽകുന്ന ഘടകം - മൊമോർഡിസിൻ 

6. പാവയ്ക്കയുടെ ജന്മദേശം - ഇന്ത്യ 

7. പടവലത്തിന്റെ ശാസ്ത്രനാമം - ട്രൈക്കോസാന്തസ് കുക്കുമെറിന

8. മത്തന്റെ ശാസ്ത്രനാമം - കുക്കുർബിറ്റ മൊഷാറ്റ 

9. മത്തങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നിരോക്സീകാരകം - ബീറ്റ കരോട്ടിൻ 

10. ഭൂമുഖത്ത് മത്തൻ വളരാൻ സാധ്യതയില്ലാത്ത ഒരേയൊരു പ്രദേശം - അന്റാർട്ടിക്ക 

11. വെള്ളരിയുടെ ശാസ്ത്രനാമം - കുക്കുമിസ് സ്റ്റൈവസ്

12. വെള്ളരിച്ചെടിയുടെ ജന്മദേശം - ഇന്ത്യ 

13. 95 ശതമാനവും ജലം അടങ്ങിയിരിക്കുന്ന പച്ചക്കറി - വെള്ളരി

14. ചുരയ്ക്കയുടെ ജന്മദേശം - ആഫ്രിക്ക 

15. കായ്കൾക്ക് കുപ്പിയുടെ ആകൃതിയോടുള്ള സാമ്യം നിമിത്തം നാമകരണം ചെയ്ത പച്ചക്കറി - ചുരയ്ക്ക (Bottle Gourd)

16. കുമ്പളത്തിന്റെ ശാസ്ത്രനാമം - ബെനിൻകാസ ഹിസ്പിഡ 

17. വഴുതനയുടെ ശാസ്ത്രനാമം - സൊളാനം മെലോഞ്ജിന 

18. വഴുതനയുടെ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തിൽ നിൽക്കുന്ന രാജ്യം - ഇന്ത്യ

19. തക്കാളിയുടെ ശാസ്ത്രനാമം - സൊളാനം ലൈക്കോപെഴ്സിക്കം 

20. തക്കാളിച്ചെടിയുടെ ജന്മനാട് - തെക്കേ അമേരിക്ക 

21. ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന ഏറ്റവും പ്രചാരമുള്ള ശീതകാല പച്ചക്കറികൾ - കാബേജ്, കോളി ഫ്‌ളവർ,  

22. കാബേജിന്റെ പ്രത്യേക ഗന്ധത്തിന് കാരണമായ രാസവസ്തു - സിനിഗ്രിൻ (ഗന്ധകം - സൾഫർ)

23. കോളി ഫ്ളവറിന്റെ ശാസ്ത്രനാമം - ബ്രസിക്ക ഒലെറേസിയ 

24. മുളകിന്റെ ശാസ്ത്രനാമം - കാപ്‌സിക്കം ആനം 

25. ഇന്ത്യയിൽ മുളകു കൃഷിയിലും ഉൽപാദനത്തിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം - ആന്ധ്രാ പ്രദേശ് 

26. കേരളത്തിൽ പച്ചമുളക് കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ല - പാലക്കാട്

27. കേരളത്തിൽ മുരിങ്ങ കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ല - മലപ്പുറം

28. കാരറ്റിന്റെ ശാസ്ത്രനാമം - ഡാക്കസ് കരോട്ട

29. ലോകത്ത് ഏറ്റവുമധികം കാരറ്റ് ഉൽപാദിപ്പിക്കുന്ന രാജ്യം - ചൈന 

30. കാരറ്റില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു? - കരോട്ടിന്‍

31. സംഭരണവേരുകൾക്ക്‌ ഉദാഹരണം - കാരറ്റ്

32. ഏറ്റവും കൂടുതൽ കാരറ്റ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഹരിയാന

33. കാരറ്റിന് തെളിഞ്ഞ ഓറഞ്ച് നിറം നൽകുന്ന ഘടകം - ബീറ്റ കരോട്ടീൻ 

34. ബീറ്റ് റൂട്ടിന്റെ ശാസ്ത്രനാമം - ബീറ്റ വൾഗേരിസ് 

35. ബീറ്റ് റൂട്ടിന്റെ ജന്മദേശം - യൂറോപ്പ് 

36. റാഡിഷിന്റെ ശാസ്ത്രനാമം - റഫാനസ് സ്റ്റൈവസ്

37. ഉള്ളി മുളയ്ക്കാതെ സൂക്ഷിക്കാൻ തളിക്കുന്ന ഹോർമോൺ? - ഗിബ്ബർലിൻ

38. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം? - കാണ്ഡം

39. ഇന്ത്യയിൽ ഉള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര

40. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ വസ്തു - ഫോസ്ഫറസ്, സൾഫർ

41. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൾഫ്യൂരിക് ആസിഡ്

42. ചുവന്നുള്ളിയുടെ ശാസ്ത്രീയ നാമം എന്താണ് - അല്ലിയം സെപ

Post a Comment

Previous Post Next Post