പാനീയ വിളകൾ

പാനീയ വിളകൾ (Beverage Crops in India)

കൊക്കോ, കാപ്പി, തേയില തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന പാനീയ വിളകൾ. കൊക്കോയുടെ ഏറ്റവും പ്രധാന ഉപയോഗം ചോക്ലേറ്റ് നിർമാണമാണ്. കൊക്കോ ബീൻസിന് ആകർഷകമായ ചോക്ലേറ്റ് ഗന്ധം കൈവരാൻ രണ്ടു മുതൽ പത്ത് ദിവസം വരെ പുളിപ്പിക്കൽ നടത്തണം. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പാനീയ വിളകളാണ് കാപ്പിയും തേയിലയും. ഇന്ത്യയിൽ ദക്ഷിണേന്ത്യയാണ് കാപ്പിക്കൃഷിയുടെ കേന്ദ്രം; പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ മലനിരകൾ. ഏഷ്യൻ സ്വദേശിയാണ് തേയിലച്ചെടി. ഇന്ത്യയിലെ തേയില ഉല്പാദനത്തിന്റെ 52 ശതമാനവും അസമിൽ നിന്നാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കൊക്കോയുടെ ശാസ്ത്രീയനാമം - തിയോ ബ്രോമ കക്കാവോ 

2. കൊക്കോ ബീൻസിൽ അടങ്ങിയിരിക്കുന്ന രാസഘടകം - തിയോബ്രോമിൻ 

3. ലോകത്ത് കൊക്കോ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന തുറമുഖം - ആംസ്റ്റർഡാം 

4. കൊക്കോയുടെ ഏറ്റവും പ്രധാന ഉപയോഗം - ചോക്ലേറ്റ് നിർമാണം 

5. കൊക്കോ ബീൻസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം - കൊഴുപ്പ് 

6. കൊക്കോ ബീൻസിൽ അടങ്ങിയിരിക്കുന്ന അമ്ലങ്ങൾ - പാമിറ്റിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, ഒലിയിക് ആസിഡ് 

7. കാപ്പിച്ചെടിയുടെ കായ്ക്ക് സസ്യശാസ്ത്രജ്ഞർ പറയുന്ന പേര് - ബെറി 

8. കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം - റീജണൽ കോഫി ബോർഡ് റിസർച്ച് സ്റ്റേഷൻ (RCRS)(ചുണ്ടേൽ, വയനാട് ജില്ല)

9. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല - വയനാട്

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കർണാടക

11. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് - കഫീൻ

12. കാപ്പിയുടെ ശാസ്ത്രീയ നാമം - കോഫിയ അറബിക്ക

13. ഇന്ത്യയിൽ ആദ്യം കാപ്പി കൃഷി ചെയ്ത സ്ഥലം - ചിക്കമഗളൂർ (കർണാടക)

14. ഇന്ത്യയിൽ ആദ്യമായി കാപ്പി തൈകൾ കൊണ്ട് വന്നത് - അറബികൾ

15. ദക്ഷിണേന്ത്യയിൽ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പാനീയ വിള - കാപ്പി 

16. ഇന്ത്യയിൽ കാപ്പിത്തോട്ടങ്ങൾ കാണപ്പെടുന്ന സംസ്ഥാനങ്ങൾ - കർണാടക, കേരളം, തമിഴ്‌നാട് 

17. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്ന രാജ്യം - ഇന്ത്യ 

18. ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് - 1823 ൽ ബ്രിട്ടീഷ് മേജർ റോബർട്ട് ബ്രൂസ് (അപ്പർ അസമിലെ കുന്നിൻ ചെരുവുകളിൽ)

19. ഇന്ത്യയിലെ പ്രധാന തേയില ഉൽപാദക സംസ്ഥാനങ്ങൾ - അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്‌നാട് 

20. തേയിലയുടെ ശാസ്ത്രീയ നാമം - കമേലിയ സൈനൻസിസ്

21. തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് - പർവ്വത മണ്ണ്

22. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് - ടാനിക്കാസിഡ്

23. ഇന്ത്യയുടെ ദേശീയ പാനീയം - തേയില

24. ഇന്ത്യയുടെ തേയില തോട്ടം - അസം  

25. ലോകത്തിലെ ഏറ്റവും വലിയ തേയിലവിപണന കേന്ദ്രം - ഗുവാഹട്ടി (അസം)

26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - അസം  (രണ്ടാം സ്ഥാനം പശ്ചിമ ബംഗാൾ)

27. തേയില കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ലകൾ - ഇടുക്കി, വയനാട്  

28. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി

29. തേയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു - തേയീൻ

Post a Comment

Previous Post Next Post