പഴങ്ങൾ

പഴങ്ങൾ (Fruits)
■ പഴങ്ങളെക്കുറിച്ചുള്ള സമഗ്രപഠനശാഖയാണ്‌ (പഴങ്ങളെ കുറിച്ചുള്ള പഠനം) 'പോമോളജി'. പഴങ്ങൾ പാകമാകാന്‍ സഹായിക്കുന്ന സസ്യഹോര്‍മോണ്‍ എതിലിന്‍. പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ കാല്‍സ്യം കാര്‍ബൈഡ്‌. പഴങ്ങളില്‍ സമൃദ്ധമായുള്ള പഞ്ചസാര ഫ്രക്ടോസ്‌.

■ ഏറ്റവും വലിയ പഴമായി അറിയപ്പെടുന്നത്‌ ചക്കപ്പഴം (Jack Fruit). ആര്‍ട്ടോകാര്‍പ്പസ്‌ ഹെറ്റെറോഫില്ലസ്  എന്നതാണ്‌ ചക്കപ്പഴത്തിന്റെ ശാസ്ത്രീയനാമം.■ ഇന്ത്യയുടെ ദേശീയഫലം മാമ്പഴം. ബംഗ്ലാദേശിന്റെത്‌ ചക്കപ്പഴം.

■ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്‌. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ.

■ പഴങ്ങളുടെ രാജാവ്‌ 'മാമ്പഴം'. പഴങ്ങളുടെ റാണി 'മാംഗോസ്റ്റിന്‍'.

■ “ദേവന്മാരുടെ ഭക്ഷണം” എന്ന്‌ വേദങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പഴം മാമ്പഴം.

■ വാഴപ്പഴത്തിന്റെ ശാസ്ത്രീയനാമമാണ് "മൂസ പാരഡൈസിയാക്ക". ഓറഞ്ചിന്റെ ശാസ്ത്രീയനാമം "സിട്രസ് സിനൻസിസ്"‌.

■ മാലസ്‌ പുമില, മാലസ്‌ സില്‍വെസ്ട്രിസ്‌ എന്നിവ ആപ്പിളിന്റെ ശാസ്ത്രിയനാമങ്ങൾ.

■ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്നത്.

■ മാമ്പഴങ്ങളുടെ രാജാവ്‌' എന്നറിയപ്പെടുന്ന ഇനം 'അൽഫോൺസോ'. അൽഫോൺസോ മാമ്പഴത്തിന്റെ ഉത്പാദത്തിന് പേരുകേട്ട മഹാരാഷ്ട്രയിലെ പ്രദേശമാണ് രത്നഗിരി. ദേവഗർ എന്നിവ. ആന്ധ്രാ പ്രാദേശിലാണ് 'ബംഗാനപള്ളി' മാമ്പഴം ഉത്പാദിപ്പിക്കുന്നത്.

■ "ആപ്പിളുകളുടെ പ്രദേശം” എന്ന്‌ തദ്ദേശഭാഷയില്‍ അര്‍ഥം വരുന്ന നഗരമാണ്‌ കസാഖിസ്ഥാനിലെ അൽമാട്ടി.

■ ഇന്ത്യയുടെ ആപ്പിൾ സ്റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌ ഹിമാചല്‍ പ്രദേശ്‌.

■ ചൈനയാണ്‌ ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ആപ്പിൾ  ഉത്പാദിപ്പിക്കുന്ന രാജ്യം. ഓറഞ്ച്‌ ഉത്പാദനത്തില്‍ ബ്രസീലാണ്‌ മുന്നില്‍.

■ ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്ന രാജ്യം ചൈന. “വിറ്റികൾച്ചര്‍" മുന്തിരിക്കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

■ 'സ്വര്‍ഗീയഫലം' എന്നറിയപ്പെടുന്നത്‌ കൈതച്ചക്ക. തെക്കേ അമേരിക്കയാണ്‌ കൈതച്ചക്കയുടെ ജന്മദേശം. 'മൗറീഷ്യസ്‌' ഒരു കൈതച്ചക്കയിനമാണ്‌.

■ 'ചൈനീസ്‌ ആപ്പിൾ' എന്നറിയപ്പെടുന്നത്‌ ഓറഞ്ച്‌. 'ഓറഞ്ചുകളുടെ പട്ടണം” എന്നറിയപ്പെടുന്നത്‌ മഹാരാഷ്ട്രയിലെ നാഗ്പുര്‍.

■ പുളിയുള്ള പഴങ്ങളില്‍ സമ്യദ്ധമായുള്ള വൈറ്റമിൻ.‌ വൈറ്റമിൻ “സി”. വാഴപ്പഴത്തിൽ സമ്യദ്ധമായുള്ള ധാതുലവണം പൊട്ടാസ്യം.

■ 'പ്രകൃതിയുടെ ടോണിക്'‌ എന്നറിയപ്പെടുന്നത് വാഴപ്പഴം. 'ഇന്ത്യൻ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് പുളിയെയാണ്.

■ പേരക്കയാണ് 'പാവങ്ങളുടെ ആപ്പിൾ'. പൂക്കളുടെയും പഴങ്ങളുടെയും സ്വാഭാവികഗന്ധവും രുചിയും നൽകുന്ന നിറമില്ലാത്ത പദാർഥങ്ങളാണ് എസ്റ്ററുകൾ.

0 Comments