ഗോഡ്വിൻ ഓസ്റ്റിൻ

ഗോഡ്വിൻ ഓസ്റ്റിൻ (K2 / Mount Godwin-Austen)

ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ് കെ 2 (ഗോഡ്വിൻ ആസ്റ്റിൻ). 8611 മീറ്റർ ഉയരമുള്ള ഈ പർവതഭീമൻ കാരക്കോറം മേഖലയിൽ ചൈന-പാക്കിസ്ഥാൻ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1856ൽ ടി.ജി.മോണ്ട്ഗോമെറി എന്ന ബ്രിട്ടീഷ് കേണൽ ഈ പർവതം ആദ്യമായി സർവേ ചെയ്തു. 1902 മുതൽ ഈ കൊടുമുടി കീഴടക്കാൻ ശ്രമം തുടങ്ങിയെങ്കിലും 1954 ജൂലൈ 31ന് ഒരു ഇറ്റാലിയൻ പർവതാരോഹക സംഘമാണ് വിജയിച്ചത്. പർവതാരോഹണത്തിന് ഏറ്റവും ദുർഘടമായ കൊടുമുടിയാണ് ഗോഡ്വിൻ ആസ്റ്റിൻ.

PSC ചോദ്യങ്ങൾ 

1. ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി - ഗോഡ്‌വിൻ ഓസ്റ്റിൻ (മൗണ്ട് K2)

2. കെ-2 എന്ന പേരിലും അറിയപ്പെടുന്ന കൊടുമുടി - ഗോഡ്‌വിൻ ഓസ്റ്റിൻ

3. ദാപ്സാങ്‌ എന്ന പേരിലറിയപ്പെടുന്ന കൊടുമുടിയേത്‌ - മൗണ്ട് K2

4. ഏത്‌ കൊടുമുടിയാണ്‌ ക്വാഗിര്‍ എന്ന പേരിലും അറിയപ്പെടുന്നത്‌ - മൗണ്ട് K2

5. ലോകത്തെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടി - ഗോഡ്‌വിൻ ഓസ്റ്റിൻ

6. കാരക്കോറം മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം - ഗോഡ്വിൻ ഓസ്റ്റിൻ

7. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ഗോഡ്വിൻ ഓസ്റ്റിൻ

8. ഗോഡ്‌വിൻ ആസ്റ്റിന്റെ പ്രാദേശിക പേരുകൾ - ദാപ്സാംഗ്, ലംബാ പഹാർ 

9. ഗോഡ്വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്ന പർവതനിര - കാരക്കോറം 

Post a Comment

Previous Post Next Post