സരസ്വതി നദി

സരസ്വതി നദി (Sarasvati River)

ഹിമാചൽ പ്രദേശിൽ ഉൾപ്പെടുന്ന ഹിമാലയപർവതനിരകളിൽ നിന്നും ഉത്ഭവിച്ച് തെക്കോട്ടും തുടർന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ രാജസ്ഥാനിലൂടെയും ഒഴുകിയിരുന്ന നദി. ഹിമാലയ പർവതരൂപീകരണ പ്രക്രിയകളുടെ ഫലമായി ഈ നദി അപ്രത്യക്ഷമായി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് സരസ്വതി നദി ഇന്നും ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നാണ്.

PSC ചോദ്യങ്ങൾ 

1. ഹിമാലയ പർവത രൂപീകരണപ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നു വിശ്വസിക്കപ്പെടുന്ന നദി - സരസ്വതി നദി

2. വേദകാലഘട്ടത്തിൽ ഒഴുകിയിരുന്ന സരസ്വതിനദിയുടെ പോഷകനദികൾ - സത്ലജ്, യമുന, ദൃഷാവതി 

3. പുരാണകഥകളിൽ പരാമർശിക്കുന്ന സരസ്വതി നദി യഥാർത്ഥ്യമാണെന്ന് സമർത്ഥിച്ചുകൊണ്ട് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി അദ്ധ്യക്ഷൻ - കെ.എസ്.വാൽഡിയ 

4. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യനദികൾ (സപ്ത സിന്ധു) - സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാമ്പ് 

5. ഋഗ്വേദത്തിൽ പുണ്യനദി എന്നറിയപ്പെടുന്നത് - സരസ്വതി 

6. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്നത് - പ്രയാഗിൽ (ത്രിവേണി സംഗമം)

7. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം (ത്രിവേണി സംഗമം) ഏത് സംസ്ഥാനത്താണ് - ഉത്തർ പ്രദേശ് 

8. ത്രിവേണി സംഗമം എവിടെയാണ് - അലഹബാദ് 

9. പുരാണപ്രസിദ്ധമായ സരസ്വതി നദിയുടെ ഉദ്ഭവം - ഹിമാചൽ പ്രദേശിൽ 

10. ഹരിയാനയിൽ പ്രവേശിച്ച ശേഷം സരസ്വതി നദി ചേരുന്നത് - ഘഗ്ഗർ നദിയിൽ

Post a Comment

Previous Post Next Post