കാഞ്ചൻജംഗ കൊടുമുടി

കാഞ്ചൻജംഗ കൊടുമുടി (Kanchenjunga Peak)

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ. 8586 മീറ്റർ ഉയരമുള്ള ഈ പർവതം സിക്കിമിനും നേപ്പാളിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. അഞ്ച് പർവതശിഖരങ്ങൾ ചേർന്നതാണ് കാഞ്ചൻജംഗ. 'അഞ്ചു മഞ്ഞുനിധികൾ' എന്നാണ് ഈ പേരിന് അർഥം. 1955ൽ ചാൾസ് ഇവാൻസ് എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പർവതം ആദ്യമായി കീഴടക്കിയത്.

PSC ചോദ്യങ്ങൾ

1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി - കാഞ്ചൻജംഗ 

2. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ (8586 മീറ്റർ, സിക്കിം)

3. തർക്കരഹിത ഇന്ത്യൻ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ 

4. അഞ്ച് പർവതശിഖരങ്ങൾ ചേർന്ന കൊടുമുടി - കാഞ്ചൻജംഗ 

5. കാഞ്ചൻജംഗ എന്ന വാക്കിനർത്ഥം - മഞ്ഞിലെ അഞ്ച് നിധികൾ (സ്വർണം, വെള്ളി, രത്നങ്ങൾ, ധാന്യങ്ങൾ, പുണ്യ പുസ്തകങ്ങൾ എന്നിവയെയാണ് അഞ്ച് കൊടുമുടികൾ പ്രതിനിധാനം ചെയ്യുന്നത്)

6. കൊടുമുടികളുടെ ശൃംഗത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവതാരോഹകരെ കയറ്റി വിടുന്ന കൊടുമുടി - കാഞ്ചൻജംഗ

Post a Comment

Previous Post Next Post