മജുലി (നദീജന്യ ദ്വീപ്)

മജുലി (നദീജന്യ ദ്വീപ്)

ബ്രഹ്മപുത്രാ നദിയിലുള്ള മജുലി ദ്വീപാണ് ദക്ഷിണേഷ്യയിലെ (ലോകത്തിലെ) ഏറ്റവും വലിയ നദീദ്വീപ്. ബ്രസീലിലെ മരാജോ ദ്വീപിനെ പിന്തള്ളിയാണ് മജുലി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.  അസമിലെ ജോർഹത് ജില്ലയിലായിരുന്നു മജുലി ദ്വീപ് സ്ഥിതിചെയ്തിരുന്നത്. 880 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മജുലി ദ്വീപിൽ ഒന്നര ലക്ഷത്തോളം പേർ വസിക്കുന്നു. 2016ൽ ഈ ദ്വീപിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചു. അസമിലെ 34- മത്തെ ജില്ലയായ മജുലി ഇന്ത്യയിലെ ആദ്യത്തെ ദ്വീപ് ജില്ല കൂടിയാണ്. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ നദീജന്യ ദ്വീപായ നോങ്നും സ്ഥിതിചെയ്യുന്നത് മേഘാലയയിലാണ്.

PSC ചോദ്യങ്ങൾ 

1. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജൂലി സ്ഥിതിചെയ്യുന്നത് - അസമിലെ ബ്രഹ്മപുത്ര നദിയിൽ 

2. മാജുലി ദ്വീപ് സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - അസം 

3. മാജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി - ബ്രഹ്മപുത്ര 

4. വൈഷ്‌ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം - മാജുലി ദ്വീപ്

5. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല - മാജുലി

6. അസമിലെ 34-മത്തെ ജില്ല - മാജുലി

7. ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മാജുലി ഏത് ജില്ലയുടെ ഭാഗമായിരുന്നു - ജോർഹത്ത് 

8. ഏഷ്യയിലെ രണ്ടാമത്തെ വലിയ നദീജന്യ ദ്വീപ് - നോങ്നും

Post a Comment

Previous Post Next Post