ഇന്ത്യയിലെ ചുരങ്ങൾ

ഇന്ത്യയിലെ ചുരങ്ങൾ (Passes in India)
ചുരങ്ങൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

■ ബനിഹാൾ : ജമ്മു - ശ്രീനഗർ 
■ ദെബ്സാ : കുളു - സ്പിതി താഴ്വര 
■ ലിപുലേഖ് : ഉത്തരാഖണ്ഡ് - ടിബറ്റ് 
■ ഷിപ്കിലാ : ഹിമാചൽ പ്രദേശ് - ടിബറ്റ് 
■ സോജിലാ : ശ്രീനഗർ - കാർഗിൽ 
■ നാഥുലാ : സിക്കിം - ടിബറ്റ് 
■ ബോംഡിലാ : അരുണാചൽ പ്രദേശ് - ടിബറ്റ് (ലാസ)
■ റോഹ്താങ് : കുളു - ലഹൂൾ - സ്പിതി താഴ്വര 
■ ദിഹാങ് ചുരം : അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാൻമാർ)
■ ബാരാലാച്ലാ : ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക് 
■ ജെലപ്പ്ലാ : സിക്കിം - ലാസ 
■ കുംഭർലിഘട്ട് : രത്നഗിരി - സത്താറ (കൊങ്കൺ സമതലം)
■ താൽഘട്ട് : നാസിക്ക് - മുംബൈ 
■ ബോർഘട്ട് : മുംബൈ - പൂനെ

PSC ചോദ്യങ്ങൾ

■ ഉയരമുള്ള പർവതങ്ങൾക്കു കുറുകെയുള്ള പ്രകൃതിദത്തമായ വിടവുകളാണ് - ചുരങ്ങൾ

■ ചുരങ്ങളുടെ നാട് - ലഡാക്ക്

■ ഹിന്ദുകുഷിലെ പ്രസിദ്ധമായ ചുരങ്ങൾ - ഖൈബര്‍, ബോലാൻ

■ ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം - ഉമ്ലിംഗ് ലാ ചുരം (19300 ft) (ലഡാക്ക് മേഖലയിലെ ചിസുംലെ, ഡെംചോക്ക് എന്നീ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു)

■ സ്പിതി താഴ്വരയുടെ കവാടം - കുൻസും ചുരം 

■ നാഥുലാചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

■ സിക്കിമിനെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - നാഥുലാചുരം

■ പട്ടുപാതയുടെ ഭാഗമായ ചുരം - നാഥുലാചുരം

■ നാഥുലാചുരം ആദ്യമായി അടച്ച വര്‍ഷം - 1962

■ നാഥുലാചുരം ആദ്യമായി അടയ്ക്കാനുള്ള കാരണം - ഇന്ത്യ ചൈന യുദ്ധം

■ 1962ലെ ഇന്തോ ചൈന യുദ്ധത്തെത്തുടർന്ന് അടച്ച നാഥുലാചുരം വീണ്ടും ഗതാഗതത്തിനായി തുറന്ന വർഷം - 2006 

■ “ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം” എന്നറിയപ്പെടുന്ന ചുരം - ഖൈബര്‍ ചുരം

■ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം - ഖൈബര്‍ ചുരം

■ ഹിന്ദുകുഷ്‌ മലനിരകളുടെ തെക്ക്‌കിഴക്കൻ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ചുരം - ഖൈബര്‍ ചുരം

■ ബോലാൻ ചുരം സ്ഥിതിചെയ്യുന്നത്‌ - പാക്കിസ്ഥാൻ

■ ജെലപ്‌ ലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

■ മെന്‍മെച്ചോ (Menmecho) തടാകം ഏതു ചുരത്തിനു അടിവാരത്തില്‍ സ്ഥിതിചെയ്യുന്നു - ജെലപ് ലാ

■ ഷിപ്കിലാ ചുരം എവിടെ - ഹിമാചല്‍ പ്രദേശ്

■ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ

■ സത്ലജ് താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ ചുരം

■ ടിബറ്റില്‍നിന്ന്‌ സത്ലജ്‌ നദി ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്നത്‌ ഏത്‌ ചുരത്തിലൂടെ - ഷിപ്കിലാ

■ ബോംഡില ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു - അരുണാചല്‍ പ്രദേശ്‌

■ കാമെംഗ്‌ താഴ്വര ഏതു ചുരത്തില്‍ സ്ഥിതി ചെയ്യുന്നു - ബോംഡില

■ ഉത്തരാഖണ്ഡിലെ പ്രധാന ചുരം - ലിപുലേഖ്‌ ചുരം

■ മാനസസരോവരിലേക്കുള്ള തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന. പാത ഏതു ചുരത്തില്‍ - ലിപുലേഖ്‌ ചുരം

■ കൈലാസ തീർത്ഥാടനത്തിനായി ടിബറ്റിലേയ്‌ക്കെത്താൻ സഹായിക്കുന്ന ചുരങ്ങൾ - നാഥുലാചുരം, ലിപുലേഖ്

■ റോതാങ്ങ്‌ ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു - ഹിമാചല്‍പ്രദേശ്‌

■ ഹിമാലയത്തിലെ പീര്‍പഞ്ജര്‍ മലനിരകളില്‍ സ്ഥിതിചെയുന്ന ചുരം - റോതാങ്ങ്‌

■ ലേ-മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം - റോതാങ്ങ്

■ ബാനിഹാൾ ചുരം സ്ഥിതിചെയ്യുന്നത് - ജമ്മുകാശ്മീർ   

■ കാശ്മീർ താഴ്‌വരയായ ഔട്ടർ ഹിമാലയവുമായി ബന്ധിപ്പിക്കുന്ന ചുരം - ബാനിഹാൾ 

■ സോജില ചുരം എവിടെയാണ് - ജമ്മുകാശ്മീർ

■ സോജില ചുരത്തിന്റെ ഉയരം - 3528 മീറ്റർ

■ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ Two line bi-directional pass നിലവിൽ വരുന്നത് - സോജില ചുരം 

■ ജമ്മുകാശ്മീരിലെ ലഡാക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന ചുരം - ഖാര്‍തുങ്‌ലാ 

■ ഷയോക്‌ ഹുബ്ര താഴ്വരകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം - ഖാര്‍തുങ്‌ലാ 

■ സിയാച്ചിന്‍ ഗ്ലേസിയറിലേക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന പാത - ഖാര്‍തുങ്‌ലാ 

■ ഖാര്‍തുങ്‌ ലാ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ലെ - സിയാചിൻ ഗ്ലേസിയർ (ലഡാക്ക്)

■ ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗത യോഗ്യമായ ചുരം - ഖാര്‍ഡുങ്‌ ലാ

■ അസിർഗഢ് ചുരം എവിടെയാണ്‌  - മധ്യപ്രദേശ്‌

■ “ഡെക്കാനിലേക്കുള്ള താക്കോൽ" എന്നറിയപ്പെടുന്ന ചുരം - അസിർഗഢ് ചുരം

■ ഏത്‌ ചുരത്തിലാണ്‌ അസിർഗഢ് കൊട്ടാരം സ്ഥിതിചെയ്യുന്നത്‌ - അസിർഗഢ്

■ നര്‍മ്മദ, താപ്തി താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരം - അസിർഗഢ്

■ ഉത്തരേന്ത്യയില്‍ നിന്ന്‌ ഡക്കാണിലേക്ക്‌ പ്രവേശിക്കാനുള്ള പ്രധാന പാത - അസിർഗഢ്

■ 1959ൽ ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ചുരം - ബംലാ ചുരം 

■ ലഡാക്കിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ചുരം - കാരക്കോറം 

■ ചൈനയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം - ഖുൻജെറാബ് ചുരം 

■ ഖുൻജെറാബ് ചുരത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര റോഡ് - കാരക്കോറം ഹൈവേ 

■ ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടാർ ചെയ്ത അന്താരാഷ്ട്ര റോഡ് - കാരക്കോറം ഹൈവേ (KKH)

■ നാമാചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ് 

■ ഫോട്ടുലാ, നമികാലാ ചുരങ്ങൾ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം - ലഡാക്ക് 

■ ഉപദ്വീപീയ ഇന്ത്യയെയും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് - സിലിഗുറി ഇടനാഴി 

■ തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ

കേരളത്തിലെ ചുരങ്ങൾ

■ കേരളത്തെ കോയമ്പത്തുരുമായി ബന്ധിപ്പിക്കുന്ന ചുരം - പാലക്കാട്‌ ചുരം .

■ പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട്‌ ചുരം

■ കേരളത്തിലേയ്ക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം - പാലക്കാട്‌ ചുരം

■ പാലക്കാട് ചുരത്തിന്റെ വീതി - 30-40 കി.മീ

■ താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്ന ജില്ല - കോഴിക്കോട്

■ കോഴിക്കോടിനെ വായനാടുമായി ബന്ധിപ്പിക്കുന്ന ചുരം - താമരശ്ശേരി ചുരം

■ പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവുചുരം

■ കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവുചുരം

Post a Comment

Previous Post Next Post