ഇന്ത്യയിലെ അണക്കെട്ടുകള്‍

ഇന്ത്യയിലെ പ്രധാന ഡാമുകൾ (അണക്കെട്ടുകള്‍)

'ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ' എന്നാണ് ജവഹർലാൽ നെഹ്‌റു അണക്കെട്ടുകളെ വിശേഷിപ്പിച്ചത്. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സൗകര്യമൊരുക്കി അണക്കെട്ടുകൾ നാടിനെ പുരോഗതിയിലേക്കു നയിക്കുന്നു. വൈദ്യുതിതോത്പാദനവും ജലസേചനവുമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി നിരവധി വലുതും ചെറുതുമായ 3200 ഓളം അണക്കെട്ടുകൾ ഇന്ത്യയിൽ നിർമിച്ചിട്ടുണ്ട്.

■ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശ പദ്ധതി - ദാമോദർ വാലി 

■ അമേരിക്കയിലെ ടെന്നീസ് വാലി പദ്ധതിയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ പദ്ധതി - ദാമോദർ വാലി

■ ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - തെഹ്‌രി അണക്കെട്ട് (ഭാഗീരഥി നദി, ഉത്തരാഖണ്ഡ്)

■ ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട് - ഭക്രാനംഗൽ (സത്ലജ്)

■ ഭക്രാ അണക്കെട്ടിന് രൂപം കൊടുക്കുന്ന തടാകം - ഗോവിന്ദ് സാഗർ 

■ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാവിറ്റി ഡാം - ഭക്രാ അണക്കെട്ട് 

അണക്കെട്ട് (നദി) - സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം

1. ഉറി ഡാം (ഝലം) - ജമ്മു & കാശ്മീർ 

2. ബഗ്ലിഹാർ ഡാം (ചിനാബ്) - ജമ്മു & കാശ്മീർ

3. സലാൽ ഡാം (ചിനാബ്) - ജമ്മു & കാശ്മീർ

4. ദുൽഹസ്‌തി ഡാം (ചിനാബ്) - ജമ്മു & കാശ്മീർ

5. പോങ് ഡാം (ബിയാസ്) - ഹിമാചൽ പ്രദേശ് 

6. ഭക്ര ഡാം (സത്ലജ്) - ഹിമാചൽ പ്രദേശ്

7. നംഗൽ ഡാം (സത്ലജ്) - പഞ്ചാബ് 

8. രഞ്ജിത്ത്‌സാഗർ ഡാം/തെയിൻ (രവി) - പഞ്ചാബ്

9. തെഹ്‌രി ഡാം (ഭഗീരഥി) - ഉത്തരാഖണ്ഡ് 

10. ലഖ്വാർ (യമുന) - ഉത്തരാഖണ്ഡ്

11. ഗോവിന്ദ് ബല്ലഭ് പന്ത് സാഗർ ഡാം (റിഹാന്ത്) - ഉത്തർപ്രദേശ് 

12. റാണാപ്രതാപ് സാഗർ (ചമ്പൽ) - രാജസ്ഥാൻ

13. ബിസൽപുർ (ബനസ്‌) - രാജസ്ഥാൻ

14. കൊഹിര (കൊഹിര) - ബീഹാർ 

15. കോസി പദ്ധതി (കോസി) - ബീഹാർ 

16. ഫറാക്കാ ബാരേജ് (ഗംഗ) - പശ്ചിമ ബംഗാൾ 

17. ദാമോദർ വാലി (ദാമോദർ) - പശ്ചിമ ബംഗാൾ

18. സർദാർ സരോവർ ഡാം (നർമ്മദ) - ഗുജറാത്ത് 

19. കാക്രപാറ ഡാം (താപ്തി) - ഗുജറാത്ത് 

20. ഉകായി ഡാം (താപ്തി) - ഗുജറാത്ത് 

21. ഹിരാക്കുഡ് (മഹാനദി) - ഒഡീഷ 

22. ഗാന്ധിസാഗർ (ചമ്പൽ) - മധ്യപ്രദേശ് 

23. ഇന്ദിരാസാഗർ (നർമ്മദ) - മധ്യപ്രദേശ്

24. ഓംകാരേശ്വർ ഡാം (നർമ്മദ) - മധ്യപ്രദേശ്

25. തവാ ഡാം (തവാ) - മധ്യപ്രദേശ്

26. ബൻസാഗർ (സോൺ) - മധ്യപ്രദേശ്

27. ജയക്വാഡി ഡാം (ഗോദാവരി) - മഹാരാഷ്ട്ര 

28. കൊയ്‌ന ഡാം (കൊയ്‌ന) - മഹാരാഷ്ട്ര

29. മസൻജോർ ഡാം (മയൂരക്ഷി) - ജാർഖണ്ഡ് 

30. മൈഥൻ (ബരാകർ) - ജാർഖണ്ഡ് 

31. ശ്രീശൈലം (കൃഷ്ണ) - ആന്ധ്രാപ്രദേശ്

32. പോളാവാരം (ഗോദാവരി) - ആന്ധ്രാപ്രദേശ് 

33. നാഗാർജുനാ സാഗർ ഡാം (കൃഷ്ണ) - തെലങ്കാന, ആന്ധ്രാപ്രദേശ്

34. നിസാം സാഗർ (മഞ്ജീര) - തെലങ്കാന 

35. അലമാട്ടി ഡാം (കൃഷ്ണ) - കർണാടക 

36. കൃഷ്ണ രാജസാഗർ ഡാം (കാവേരി) - കർണാടക

37. തുംഗഭദ്ര ഡാം (തുംഗഭദ്ര) - കർണാടക 

38. ഭദ്ര ഡാം (ഭദ്ര) - കർണാടക

39. ഇടുക്കി ഡാം (പെരിയാർ) - കേരളം 

40. നെയ്യാർ ഡാം (നെയ്യാർ) - കേരളം 

41. മേട്ടൂർ ഡാം (കാവേരി) - തമിഴ്‌നാട് 

42. കല്ലണൈ (ഗ്രാൻഡ് ഡാം) (കാവേരി) - തമിഴ്‌നാട് 

43. ഭവാനിസാഗർ (ഭവാനി) - തമിഴ്‌നാട്

Post a Comment

Previous Post Next Post