കിഴക്കൻ മലനിരകൾ (പൂർവാചൽ)

കിഴക്കൻ മലനിരകൾ/പൂർവാചൽ (Purvanchal Range or Eastern Mountains)

മേഘാലയത്തിലെ ഖാസി, ഗാരോ, ജയന്തിയ കുന്നുകളും മിസോറമിലെ മിസോക്കുന്ന്, നാഗാലാൻഡിലെ നാഗ, പട്കായ്ബും കുന്നുകൾ എന്നിവ ഉൾപ്പെട്ടതാണ് കിഴക്കൻ മലനിരകൾ. ഇവയുടെ ഉയരം 900 മീറ്ററിനു താഴെയായതിനാൽ ഇവയെ കുന്നുകൾ/മലനിരകൾ എന്നു വിളിക്കുന്നു. പട്കായ് നിരകൾ ഇന്ത്യയുടെ വടക്കു കിഴക്കുഭാഗത്ത് മ്യാൻമാർ അതിർത്തിയിലേക്കു നീണ്ടുകിടക്കുന്നു. പൂർവാചൽ എന്ന പേരിലും പട്കായ് നിരകൾ അറിയപ്പെടുന്നു. പട്കായി, ഗാരോ-ഖാസി, ലുഷായി, ജയന്തിയ കുന്നുകൾ ചേർന്ന ഈ നിര ഹിമാലയത്തോടൊപ്പം തന്നെ സൃഷ്ടിക്കപ്പെട്ടതാണ്.

PSC ചോദ്യങ്ങൾ 

1. ഉത്തര പർവതമേഖലയിലെ കിഴക്കൻ മലനിരകളിൽ (പൂർവാചൽ) സ്ഥിതിചെയ്യുന്ന പ്രധാന കുന്നുകൾ അറിയപ്പെടുന്ന വിവിധ പ്രാദേശിക നാമങ്ങൾ - നാഗാ കുന്നുകൾ (നാഗാലാ‌ൻഡ്), മണിപ്പുർ കുന്നുകൾ, ത്രിപുര കുന്നുകൾ, ഖാസി - ഗാരോ കുന്നുകൾ (മേഘാലയ)

2. ഇന്ത്യയ്ക്കും (മണിപ്പുർ) മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന കുന്നുകൾ - മണിപ്പുർ കുന്നുകൾ 

3. ഇന്ത്യയ്ക്കും (അരുണാചൽ പ്രദേശ്) മ്യാൻമാറിനും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന പർവത ഭാഗം - പട്കായ്ബും 

4. ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയിൽ നീർമറി (Watershed) ആയി നിലകൊള്ളുന്ന കുന്നുകൾ - പത്കായ്ബും, നാഗാ കുന്നുകൾ 

5. നാഗാ കുന്നുകളിലെ ഉയരം കൂടിയ കൊടുമുടി - സരാമതി കൊടുമുടി 

6. നാഗാലാൻഡിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പോഷകനദി - ദാൻസിരി 

7. മിസോറാമിന്റെ ഭൗതികപരമായ ഒരു സവിശേഷത - മൊലാസിസ് ബാസിൻ 

8. പുതുതായി ഉയർന്നു വരുന്ന പർവതനിരകളുടെ മുൻപിൽ (കരഭാഗത്തോ, സമുദ്രതീരത്തോ) മണൽക്കല്ലുകൾ, ഷെയ്‌ലുകൾ തുടങ്ങി പലതരം വസ്തുക്കളുടെ അവസാദങ്ങൾ അടിഞ്ഞ് രൂപപ്പെടുന്ന പ്രദേശം - മൊലാസിസ് ബാസിൻ

9. ലുഷായ് കുന്നുകൾ, മിസോ ഹിൽസ് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മിസോറാം 

10. മിസോറാമിലൂടെ ഒഴുകുന്ന മേഘ്‌ന നദിയുടെ പോഷക നദി - ബരാക്ക് നദി 

11. മണിപ്പൂരിലൂടെ ഒഴുകുന്ന ഐരാവതി നദിയുടെ പോഷക നദി - ചിൻഡ്വിൻ 

12. ഉത്തര പർവത മേഖലയിൽ നിബിഡമായ ഉഷ്ണമേഖലാ മഴക്കാടുകൾ കാണപ്പെടുന്നത് - കിഴക്കൻ മലനിരകളിൽ 

13. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം - മൗസിൻറാം (മേഘാലയ)

14. ഭൂമിയിലെ ഏറ്റവും 'നനവുള്ള പ്രദേശം' എന്ന് ആദ്യം വിശേഷണം ലഭിച്ച സ്ഥലം - ചിറാപുഞ്ചി 

15. ചിറാപുഞ്ചിയുടെ പുതിയ പേര് - സോഹ്‌റ 

16. ചിറാപുഞ്ചി, മൗസിൻറാം എന്നിവ സ്ഥിതിചെയ്യുന്ന മലനിര - ഖാസി 

17. ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം - മേഘാലയ 

Post a Comment

Previous Post Next Post