ഹിമാനികൾ

ഹിമാനികൾ എന്നാൽ എന്ത്? (Glaciers)

'മഞ്ഞിന്റെ വീട്' എന്നാണ് ഹിമാലയം എന്ന വാക്കിനർഥം. മഞ്ഞുപാളികൾ (Glaciers) മൂടിയ മലനിരകളാണ് ഹിമാലയത്തിലേത്. ഹിമാനികൾ എന്നാണ് ഇവയെ വിളിക്കാറ്. ഇന്ത്യയിൽ ഹിമാലയ മേഖലയിലാണ് ഹിമാനികൾ കാണപ്പെടുന്നത്. ഹിമാലയത്തിൽ ഹിന്ദുകുഷ് കാരക്കോറം പർവതനിരകൾക്കും പട്കായ് പർവത നിരകൾക്കുമിടയിലായി 15000 ത്തോളം ഗ്ലേസിയറുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ പ്രധാനമായും ഏഴ് മേഖലകളിലായി വിഭജിച്ചിരിക്കുന്നു. ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ വലുപ്പം കൂടിയ ഗ്ലേസിയറുകൾ കാണപ്പെടുന്നതും ലോകത്തിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ ഗ്ലേസിയറുകൾ കാണപ്പെടുന്നതും ഹിമാലയത്തിലാണ്. ധ്രുവപ്രദേശങ്ങൾക്ക് പുറത്തുള്ള ഏറ്റവും നീളം കൂടിയ ഹിമാനിയാണ് സിയാച്ചിൻ (76 കി.മീ). ഹിമാലയൻ പ്രദേശത്തെയും ഇന്ത്യയിലെയും ഏറ്റവും നീളം കൂടിയതും ഇതാണ്. കിഴക്കൻ കാരക്കോറം മേഖലയിലാണ് ഈ മഞ്ഞുപാളിയുള്ളത്. ഗംഗോത്രി, യമുനോത്രി, സെമു, കുംഭു തുടങ്ങിയവയൊക്കെ ഇവിടത്തെ വമ്പൻ ഹിമാനികളാണ്. ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനിയാണ് ബാൽതോറോ ഹിമാനി. ബാൽതോറോ ഹിമാനി സ്ഥിതിചെയ്യുന്നത് കാരക്കോറം നിരകളിലാണ്. 

PSC ചോദ്യങ്ങൾ

1. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം - സിയാച്ചിൻ 

2. ലോകത്തിൽ ധ്രുവപ്രദേശങ്ങളിലല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി - സിയാച്ചിൻ (ഒന്നാമത്തെ - ഫെഡ്ചെൻകോ (താജിക്കിസ്ഥാൻ))

3. കാരക്കോറം പർവതനിരയിലെ ഏറ്റവും നീളമേറിയ ഹിമാനി - സിയാച്ചിൻ (76 km)

4. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക അതിർത്തിയായ Line of Control ന് വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി - സിയാച്ചിൻ 

5. മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത് - സിയാച്ചിൻ 

6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി - സിയാച്ചിൻ 

7. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് - സിയാച്ചിൻ 

8. 'റോസാപ്പൂക്കൾ സുലഭം' എന്നർത്ഥം വരുന്ന യുദ്ധഭൂമി - സിയാച്ചിൻ 

9. സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി - എ.പി.ജെ അബ്ദുൽ കലാം (2007)(രണ്ടാമത്: രാം നാഥ് കോവിന്ദ്)

10. സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻസിങ് (2005)(രണ്ടാമത് - നരേന്ദ്രമോദി)

11. സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി - നുബ്ര 

12. നുബ്ര നദി ചെന്ന് ചേരുന്ന സിന്ധു നദിയുടെ പോഷക നദി - ഷ്യോക്ക് നദി 

13. മരണത്തിന്റെ നദി എന്നറിയപ്പെടുന്നത് - ഷ്യോക്ക് നദി

14. ഷ്യോക്കിന്റെ പ്രധാന പോഷകനദികൾ - ഗാൽവാൻ, നുബ്ര 

15. ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനി - ബാൽതോറോ ഹിമാനി 

16. 'ബാൽതോറോ ഹിമാനി' സ്ഥിതിചെയ്യുന്നത് - കാരക്കോറം നിരകളിൽ 

17. പീർപഞ്ചൽ പ്രദേശത്തിലെ (ഹിമാചൽ) നീളം കൂടിയ ഹിമാനി - സോനാപാനി ഹിമാനി (ചന്ദ്ര താഴ്വര)

18. കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനി - സെമു ഹിമാനി (സിക്കിം)

Post a Comment

Previous Post Next Post