നാണ്യവിളകൾ

വാണിജ്യ വിളകൾ (Commercial Crops in India)

പരുത്തി, ചണം, തേയില, കാപ്പി, തെങ്ങ്, കരിമ്പ്, റബ്ബർ, പുകയില, കശുമാവ് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന നാണ്യവിളകൾ. ഷുഗർ ബീറ്റ്, വാഴ, നെല്ലിക്ക, മന്ദാരിൻ ഓറഞ്ച്, ചെറുനാരങ്ങ, പേരയ്ക്ക, കമ്പിളി നാരങ്ങ, പപ്പായ, കൈതച്ചക്ക, സീതപ്പഴം/ആത്തച്ചക്ക, പ്ലാവ്, മാമ്പഴം, ആപ്പിൾ, സപ്പോട്ട, കരോണ്ട ചെറി, അരിനെല്ലി/ശീമനെല്ലി, ശീമച്ചക്ക, ഞാവൽപ്പഴം, തണ്ണിമത്തൻ, ധാന്യങ്ങൾ, പയറുകൾ, എണ്ണക്കുരുവിളകൾ, പച്ചക്കറി, പഴങ്ങൾ, കിഴങ്ങുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയ വിളകൾ തുടങ്ങിയവ ഇന്ത്യയിലെ മറ്റ് വാണിജ്യവിളകളാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ് 

2. ഇന്ത്യയിൽ ഹരിത വിപ്ലവം യാഥാർഥ്യമായത് ഏതു ധാന്യത്തിലാണ് - ഗോതമ്പ്

3. പരുത്തിയുടെ ജന്മദേശം - ഇന്ത്യ 

4. കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം എന്നിവയുടെ ജന്മദേശം - ഇന്ത്യ 

5. റബ്ബറിന്റെ ജന്മദേശം - ബ്രസീൽ 

6. റബ്ബർ ഇന്ത്യയിൽ കൊണ്ടുവന്നത് - പോർട്ടുഗീസുകാർ 

7. കശുമാവ് ഇന്ത്യയിൽ കൊണ്ടുവന്നത് - പോർട്ടുഗീസുകാർ 

8. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് - പോർട്ടുഗീസുകാർ 

9. പുളി ഇന്ത്യയിൽ കൊണ്ടുവന്നത് - അറബികൾ 

10. കൈതച്ചക്ക ഇന്ത്യയിൽ കൊണ്ടുവന്നത് - പോർട്ടുഗീസുകാർ 

11. ചന്ദന മരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് - കർണാടക 

12. കാർഷികോത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർ പ്രദേശ് 

13. ഏറ്റവുമധികം കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് - ജമ്മു കാശ്മീർ 

14. റബ്ബർ ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത് - കേരളം 

15. കേരളത്തിന്റെ പ്രധാന നാണ്യവിള - റബ്ബർ 

16. റബ്ബറിന്റെ ശാസ്ത്രനാമം - ഹെവിയ ബ്രസിലിയൻസിസ് 

17. ഏത് മരത്തിന്റെ കറയാണ് ലാറ്റക്സ് - റബ്ബർ 

18. പിങ്ക് രോഗം ബാധിക്കുന്നത് ഏത് മരത്തെയാണ് - റബ്ബർ 

19. ആർആർ 105 ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള ഇനമാണ് - റബ്ബർ 

20. തേയില ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര - രണ്ട് (ചൈന ഒന്നാമത്)

21. ഏറ്റവുമധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യമേത് - ഇന്ത്യ 

22. ഇന്ത്യയിൽ ഏറ്റവുമധികം കരിമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത് - ഉത്തർപ്രദേശ് 

23. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖല ഏത് - പരുത്തിത്തുണി വ്യവസായം 

24. 1854ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് തുറന്നതെവിടെ - റിഷ്റ (ബംഗാൾ)

25. ജിഞ്ചർ ഗോൾഡ് ഏത് പഴത്തിന്റെ ഇനമാണ് - ആപ്പിൾ 

26. വെളുത്ത സ്വർണം എന്നു വിളിക്കപ്പെടുന്ന നാണ്യവിള - കശുവണ്ടി 

27. ഗോവയിലെ പ്രശസ്ത പാനീയമായ ഫെനി ഏതിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത് - കശുവണ്ടി 

28. പോർച്ചുഗീസുകാർ ഇന്ത്യയിൽ കൊണ്ടുവന്നതിനാൽ പറങ്കിയണ്ടി എന്നുമറിയപ്പെടുന്ന ഫലമേത് - കശുവണ്ടി 

29. കശുവണ്ടിയുടെ ശാസ്ത്രനാമം - Anacardium occidentale 

30. എൻഡോസൾഫാൻ എന്ന കീടനാശിനി കാസർകോട് ജില്ലയിൽ വ്യാപകമായി ഉപയോഗിച്ചത് ഏത് കൃഷിയ്ക്കാണ് - കശുവണ്ടി 

31. ഏതിന്റെ തോടിലാണ് അനാകാർഡിക് ആസിഡ് അടങ്ങിയിരിക്കുന്നത് - കശുവണ്ടി 

32. ഏത് കൃഷിക്ക് ഏറ്റവും കൂടുതൽ ഭീഷണിയായ കീടമാണ് തേയില കൊതുക് - കശുവണ്ടി 

33. Wonder Nut എന്നറിയപ്പെടുന്നത് - കശുവണ്ടി 

34. പുഷ്പത്തിന്റെ Pedicel, Receptacle എന്നിവ വികസിച്ച് കപടഫലം രൂപംകൊള്ളുന്നതിന് ഉദാഹരണം - കശുവണ്ടി 

35. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫാക്ടറികളുള്ളത്. ഏതാണത് - കശുവണ്ടി 

36. മധ്യഅമേരിക്കയിൽ Maranon Tree എന്നറിയപ്പെടുന്നതേത് - കശുവണ്ടി

37. കശുമാമ്പഴത്തിൽ ധാരാളമടങ്ങിയിരിക്കുന്ന ജീവകം - വൈറ്റമിൻ സി 

38. പ്രകൃതിദത്തമായ നാര് എന്നറിയപ്പെടുന്നത് - പരുത്തി 

39. മാമ്പഴം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന പഴവർഗം - വാഴപ്പഴം 

40. ജീവകം സി ധാരാളം അടങ്ങിയ കാർഷികവിള - നെല്ലിക്ക 

41. നെല്ലിക്കയുടെ മറ്റ് പേരുകൾ - ധാത്രി, അമ്ല 

42. പ്രധാന നെല്ലി ഇനങ്ങൾ - ബനാറസി, കൃഷ്ണ, കാഞ്ചൻ, ചാമ്പക്കാട് ലാർജ് 

43. ആഗോളതലത്തിൽ നെല്ലിക്ക ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം - ഇന്ത്യ 

44. നാരങ്ങാച്ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരമുള്ള ഫലസസ്യം - മന്ദാരിൻ ഓറഞ്ച് 

45. ചെറുനാരങ്ങയുടെ ശാസ്ത്രനാമം - സിട്രസ് ഔറാന്റിഫോളിയ 

46. പപ്പായയുടെ ശാസ്ത്രനാമം - കാരിക്ക പപ്പായ 

47. കൈതച്ചക്കയുടെ ശാസ്ത്രനാമം - അനാനസ് കോമോസസ്‌ 

48. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന ദഹനസഹായിയായ എൻസൈം - ബ്രൊമെലെയ്ൻ 

49. കേരളത്തിലെ 'പൈനാപ്പിൾ സിറ്റി' എന്നറിയപ്പെടുന്ന സ്ഥലം - വാഴക്കുളം (മൂവാറ്റുപുഴ)

50. പ്ലാവിന്റെ ശാസ്ത്രനാമം - ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് 

51. ഒരു മരത്തിലുണ്ടാകുന്ന ഏറ്റവും വലിയ പഴം - ചക്ക 

52. മാമ്പഴത്തിന്റെ ശാസ്ത്രനാമം - മാഞ്ചിഫെറ ഇൻഡിക്ക 

53. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് - മാമ്പഴം 

54. ആപ്പിളിന്റെ ശാസ്ത്രനാമം - മാലസ് സിൽവെസ്ട്രിസ് 

55. സപ്പോട്ടയുടെ ശാസ്ത്രനാമം - മനിൽകാര സപ്പോട്ട 

56. ഇരുമ്പു സത്ത് കൂടുതലുള്ള പഴം - കരോണ്ട ചെറി 

57. കരോണ്ട ചെറിയുടെ ജന്മദേശം - ഇന്ത്യ 

58. തണ്ണിമത്തന്റെ പുറംതോടിൽ അടങ്ങിയിട്ടുള്ള അമിനോ അമ്ലം - സിട്രുലിൻ

Post a Comment

Previous Post Next Post